തമിഴിലെ നവസിനിമയുടെ തുടക്കക്കാരനായിട്ടാണ് സൂപ്പര്‍ഹിറ്റ് സംവിധായകന്‍ എ.ആര്‍. മുരുകദോസ് അടയാളപ്പെടുന്നത്. ഗജിനി മുതല്‍ സ്‌പൈഡര്‍ വരെ സൂപ്പര്‍ഹിറ്റുകള്‍ മാത്രം ഒരുക്കിയ സംവിധായകന്റെ പുതിയ സിനിമയില്‍ വില്ലനാകാന്‍ മലയാളത്തിന്റെ പ്രിയ നടന്‍ ബിജുമേനോന്‍ എത്തുന്നു. സിനിമയില്‍ മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്ന് നടന്‍ തന്നെ സ്ഥിരീകരിച്ചു. താന്‍ സിനിമയുടെ ഭാഗമാകാന്‍ പോകുകയാണെന്നും ഇതിനായി ഏകദേശം ഒരു വര്‍ഷത്തോളം നീണ്ട സമയം താന്‍ നല്‍കിയിരിക്കുകയാണെന്നും താരം പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ”ഇതൊരു ബൃഹത്തായ പ്രോജക്റ്റാണ്. ഏകദേശം ഒരു Read More…