സഹപ്രവര്‍ത്തകര്‍ പല കാര്യങ്ങള്‍ ഉന്നയിച്ച് സമരവും പ്രതിഷേധവുമായി നടക്കുമ്പോള്‍ ടെലിവിഷന്‍ ടോക്ക്‌ഷോയുമായി മുമ്പോട്ട് പോകുവാനുള്ള ഹോളിവുഡ് ചാര്‍ലി ഏഞ്ചല്‍ ഡ്രൂ ബാരിമോറിന്റെ തീരുമാനം ചില്ലറ വിമര്‍ശനമല്ല വിളിച്ചുവരുത്തിയത്. നല്ല കാലുവാരിത്തരമെന്നായിരുന്നു പലരുടേയും അഭിപ്രായം. എന്തായാലും വിമര്‍ശനങ്ങള്‍ ഏറ്റു. ടോക്‌ഷോ പുനരാരംഭിക്കാനുള്ള തീരുമാനത്തില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ചാര്‍ലീസ് ഏഞ്ചല്‍സ് നടി. റൈറ്റേഴ്സ് ഗില്‍ഡ് ഓഫ് അമേരിക്കയിലെ അംഗങ്ങള്‍ സമരത്തില്‍ തുടരുന്നതിനാല്‍ തന്റെ ടോക്ക് ഷോയില്‍ നിര്‍മ്മാണം പുനരാരംഭിക്കാനുള്ള തീരുമാനത്തില്‍ ഡ്രൂ ബാരിമോര്‍ ടെലിവിഷന്‍, ചലച്ചിത്ര രചയിതാക്കളോട് Read More…