കാട്ടുതീയെ തുടര്‍ന്ന് എല്ലാം കത്തിച്ചാമ്പലായ ലോസ് ഏഞ്ചല്‍സ് നഗരം അപ്പോകാലിപ്‌റ്റോ സിനിമയേക്കാള്‍ മോശമായ സ്ഥിതിയിലാണെന്നും 10 ഒളിമ്പിക്‌സ് മെഡലുകളാണ് തീയില്‍ നഷ്ടമായതെന്നും അമേരിക്കയുടെ ഇതിഹാസ നീന്തല്‍താരം ഗാരിഹാള്‍ ജൂനിയര്‍. ഹോളിവുഡ് സിനിമാനടീനടന്മാരും സാങ്കേതിക വിദഗ്ദ്ധരും അടക്കം ഒട്ടേറെ പേര്‍ക്ക് വീടുള്‍പ്പെടെ വിലപ്പെട്ട പലതും നഷ്ടമായ കാട്ടുതീയില്‍ തന്റെ ഏറ്റവും വിലപ്പെട്ട വസ്തുക്കളാണ് ഗാരി ഹാള്‍ ജൂനിയറിന് നഷ്ടമായത്. ദുരന്തബാധിതമായ പസഫിക് പാലിസേഡില്‍ വാടകവീട്ടിലായിരുന്നു ഗാരിഹാള്‍. നിങ്ങള്‍ ഇതുവരെ കണ്ടിട്ടുള്ള ഏതൊരു അപ്പോക്കലിപ്സ് സിനിമയേക്കാളും 1000 മടങ്ങ് മോശമായി Read More…