രണ്‍ബീര്‍ കപൂറും അനുഷ്‌ക ശര്‍മ്മയും നിരവധി സിനിമകളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്, പലപ്പോഴും അവരുടെ സൗഹൃദത്തെക്കുറിച്ച് സ്‌നേഹപൂര്‍വ്വം സംസാരിക്കാറുമുണ്ട്. എന്നാല്‍ ‘ഏ ദില്‍ ഹേ മുഷ്‌കില്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടിയുടെ ഒരു അടി പിഴച്ചതിനെ തുടര്‍ന്ന് രണ്‍ബീറിന്റെ ക്ഷമ നശിച്ചു. ‘ഏ ദില്‍ ഹേ മുഷ്‌കില്‍’ എന്ന സിനിമയുടെ സെറ്റുകളില്‍ നിന്നുള്ള ഒരു പിന്നണി വീഡിയോയിലാണ് ഈ നിമിഷം പകര്‍ത്തിയിട്ടുള്ളത്. ക്ലിപ്പില്‍, രണ്‍ബീറും അനുഷ്‌കയും അവരുടെ ജോലിയെക്കുറിച്ച് സംസാരിക്കുന്നത് കാണാമായിരുന്നു. അപ്രതീക്ഷിതമായ ഒരു കാര്യം അവിടെ സംഭവിച്ചു. Read More…
Tag: anushka
പ്രഭാസുമൊത്തുള്ള ബാഹുബലി പ ത്താംവാര്‍ഷികം അനുഷ്‌ക്ക ഒഴിവാ ക്കി; ആദ്യപ്രണയം മനോഹര മെന്ന് നടി
കരിയറില്‍ വന്‍ ബ്രേക്കാകുമെന്ന് നടി കരുതുന്ന ‘ഘാതി’ സിനിമയിലൂടെ വന്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ് നടി അനുഷ്‌ക്ക ഷെട്ടി. ഇതോടെ നടിയുടെ വ്യക്തിജീവിതം വീണ്ടും വലിയ ശ്രദ്ധനേടുകയാണ്. അതിനിടയില്‍ നടി അടുത്തിടെ പ്രഭാസും രാജമൗലിയുമൊക്കെ പങ്കെടുത്ത ബാഹുബലിയുടെ പത്താം വാര്‍ഷികചടങ്ങില്‍ നിന്നും മാറി നിന്നിരുന്നതും വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. സണ്‍ ന്യൂസ് തമിഴ് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ നിന്നാണ് അടുത്തിടെ വീണ്ടും ശ്രദ്ധ നേടിയ ഒരു ബാല്യകാല കഥ പുറത്തുവന്നത്. തന്റെ സ്‌കൂള്‍ കാലഘട്ടത്തിലെ ഒരു മനോഹരമായ ഓര്‍മ്മ Read More…
ആരാധകരുടെ പ്രതീക്ഷയായ കൈതി 2 വില്‍ അനുഷ്‌ക്കയും ; കൈതി 1 ന്റെ പ്രീക്വല്‍ എന്ന് സൂചനകള്‍
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തമിഴ് ചിത്രങ്ങളിലൊന്നാണ് സംവിധായകന്‍ ലോകേഷ് കനകരാജിന്റെ കൈതി 2. 2019-ലെ ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ (എല്‍സിയു) തുടക്കം കുറിച്ച കൈതിയുടെ തുടര്‍ച്ചയാണ് ഈ ചിത്രം. പ്രീ-പ്രൊഡക്ഷന്‍ ഘട്ടത്തിലുള്ള സിനിമയില്‍, അനുഷ്‌ക ഷെട്ടി ഭാഗമാകുമെന്ന് സൂചനകള്‍. അനുഷ്‌ക ഷെട്ടി തന്റെ എല്‍സിയുവില്‍ അരങ്ങേറ്റം കുറിക്കുന്നു, കൂടാതെ ഒരു ശക്തമായ അധോലോക ഗുണ്ടാസംഘത്തിന്റെ വേഷത്തിലാണ് അനുഷ്‌ക എത്തുന്നത്. കമല്‍ഹാസന്‍ ചിത്രത്തില്‍ ഒരു അതിഥി വേഷം ചെയ്യുന്നതായും പറയപ്പെടുന്നു. അദ്ദേഹം വിക്രമില്‍ നിന്ന് തന്റെ Read More…
അഗ്രസ്സീവായ ക്യാപ്റ്റനാ യിരിക്കാം; പക്ഷേ വീട്ടില്‍ കോഹ്ലി മറ്റൊരാളെന്ന് നടി അനുഷ്‌ക്ക
ക്രിക്കറ്റ്ഫീല്‍ഡില്‍ ഏറ്റവും അഗ്രസ്സീവായ നായകനായിട്ടാണ് വിരാട്‌കോഹ്ലിയെ നാം കാണാറുള്ളത്. എന്നാല്‍ താരം വീട്ടില്‍ ഇങ്ങിനെയാണോ? വീട്ടില്‍ തികച്ചും വ്യത്യസ്തനായ ഒരു വ്യക്തിയാണ് അദ്ദേഹമെന്നും ശാന്തവും സ്‌നേഹവും സൗമ്യതയുമുള്ള ഒരു നല്ല വ്യക്തിത്വത്തിന് ഉടമയാണ് അദ്ദേഹമെന്ന് ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക്കാ ശര്‍മ്മ പറയുന്നു. തങ്ങളുടെ ബന്ധം എത്രമാത്രം മധുരവും അടുത്തതുമാണെന്ന് അടുത്തിടെ അനുഷ്‌ക്ക തന്നെ വ്യക്തമാക്കി. ഫിലിംഫെയറുമായുള്ള ഹൃദയസ്പര്‍ശിയായ ചാറ്റില്‍ അനുഷ്‌ക വിരാടുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. ”ഞാന്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്തിനെയാണ് വിവാഹം കഴിച്ചത്. Read More…
വിവാഹശേഷം ആദ്യ6മാസം; അനുഷ്‌ക- വിരാടിനൊപ്പം ചെലവഴിച്ചത് 21 ദിവസം മാത്രം
സെലിബ്രിറ്റി ദമ്പതിമാരില്‍ ഇന്ത്യാക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ് വിരാട്‌കോഹ്ലി-അനുഷ്‌ക്കാ ശര്‍മ്മ ജോഡികള്‍. ഇവരുടെ ഓരോ കുടുംബകാര്യവും ആരാധകര്‍ക്ക് പ്രിയകരമാണ്. 2017ല്‍ ഇറ്റലിയില്‍ നടന്ന സ്വപ്ന സമാന ചടങ്ങില്‍ വിവാഹിതരായ ഇരുവര്‍ക്കും തങ്ങളുടെ മധുവിധുകാലത്ത് ആറുമാസത്തിനിയില്‍ ആകെ ഒരുമിച്ചിരിക്കാന്‍ കഴിഞ്ഞത് 21 ദിവസം മാത്രമായിരുന്നു. അനുഷ്‌കയും വിരാടും വ്യത്യസ്തമായ പ്രൊഫഷണല്‍ ലോകങ്ങളില്‍ നിന്ന് വരുന്നവരായതിനാല്‍ ഇരുവരുടേയും തിരക്കാണ് ഏറ്റവും മധുരതരമായ കാലത്ത് ഇരുവരേയും അകറ്റിയിരുത്തിയത്. ഇരുവര്‍ക്കും വ്യത്യസ്തമായ ഷെഡ്യൂളുകള്‍ വേണ്ടി വന്നിരുന്നതിനാല്‍ തുടക്കത്തില്‍ ഒരുമിച്ച് സമയം ചെലവഴിക്കുന്നത് വെല്ലുവിളിയാക്കി. 2020-ല്‍ Read More…
വിരാട്‌കോഹ്ലിയും അനുഷ്‌ക്കയും ഇന്ത്യ വിട്ടേക്കും; ലണ്ടനില്‍ സ്ഥിരതാമസമാക്കിയേക്കുമെന്ന് അഭ്യൂഹം
ക്രിക്കറ്റില്‍ നിന്നും വിരമിച്ചാല്‍ സൂപ്പര്‍ബാറ്റ്‌സ്മാന്‍ വിരാട്‌കോഹ്ലി ഇന്ത്യ വിട്ടേക്കുമെന്ന് അഭ്യൂഹങ്ങള്‍. സൂപ്പര്‍താര ദമ്പതികളായ വിരാട്‌കോഹ്ലിയും അനുഷ്‌ക്കാശര്‍മ്മയും ഭാവിയില്‍ ലണ്ടനില്‍ സ്ഥിരതാമസമാക്കിയേക്കുമെന്നാണ് ഊഹാപോഹങ്ങള്‍. ദമ്പതികള്‍ ഗണ്യമായ സമയവും ലണ്ടനില്‍ ചെലവഴിക്കുന്നതാണ് ഈ ഊഹാപോഹത്തിന് കാരണമായിരിക്കുന്നത്. ടി20 ലോകകപ്പ് വിജയത്തിന് പിന്നാലെ മുംബൈയില്‍ നടന്ന വിജയ പരേഡിന് ശേഷം കോഹ്ലിയും അനുഷ്‌ക്കയും ലണ്ടനിലേക്ക് പോയിരുന്നു.2023 ഡിസംബറില്‍ ക്രിക്കറ്റില്‍ നിന്നു ഇടവേളയെടുത്തപ്പോഴും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ കോഹ്ലി പോയത് യുകെയിലേക്ക് ആയിരുന്നു. അനുഷ്‌കയ്ക്കൊപ്പം ലണ്ടനിലേക്കു പതിവ് സന്ദര്‍ശനങ്ങള്‍ നടത്തുന്ന ദമ്പതികള്‍ നഗരത്തിലെ Read More…
നടി അനുഷ്‌ക്ക വിവാഹിതയാകുന്നു ; വിവാഹത്തീയതി നേരത്തേ നിശ്ചയിച്ചു ; സോറി വരന്‍ പ്രഭാസല്ല
ബാഹുബലിയ്ക്ക് ശേഷം നടി അനുഷ്‌ക്കയുടെ വിവാഹവാര്‍ത്ത തെന്നിന്ത്യന്‍ സിനിമാവേദിയിലെ ഒരു പ്രധാന സംസാരവിഷയമായിരുന്നു. നടന്‍ പ്രഭാസുമായി നടി വിവാഹിതയാകുന്നു എന്ന രീതിയിലായിരുന്നു സംസാരങ്ങള്‍. എന്നാല്‍ ഒന്നും വര്‍ക്കൗട്ടായില്ലെന്ന് മാത്രം. നടിയുടെ വിവാഹവാര്‍ത്ത വീണ്ടും സജീവമാകുകയാണ്. ഈ വര്‍ഷം അവസാനത്തോടെ നടി വിവാഹിതയാകുമെന്നാണ് വിവരം. നടി ഒരു കന്നഡ സിനിമാ നിര്‍മ്മാതാവിനെ വിവാഹം കഴിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. കന്നഡ സിനിമാ നിര്‍മ്മാതാവുമായി അനുഷ്‌കയുടെ വിവാഹനിശ്ചയം കഴിഞ്ഞെന്നും ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും വിവാഹ തീയതി നേരത്തെ തന്നെ നിശ്ചയിച്ചുവെന്നും Read More…
കള്ളിയങ്കാട്ട് നീലിയാകാന്‍ അനുഷ്‌ക്ക ; കടമറ്റത്ത് കത്തനാരുടെ ലോകത്തേക്ക് പ്രവേശിച്ചെന്ന് നടി
മലയാളത്തിലേക്ക് ആദ്യമായി എത്തുന്നതിന്റെ സന്തോഷം പങ്കുവെച്ച് തെന്നിന്ത്യന്‍ താരസുന്ദരി അനുഷ്‌ക്കാ ഷെട്ടി. റോജിന്‍ തോമസിന്റെ പീരിയഡ് ഫാന്റസി ഡ്രാമയായ കത്തനാര്‍ – ദി വൈല്‍ഡ് സോര്‍സറര്‍ എന്ന ചിത്രത്തിലാണ് താരം അഭിനയിക്കാനാണ് താരം എത്തിയത്. ‘കത്തനാരുടെ ലോകത്തേക്ക് പ്രവേശിച്ചു – കാട്ടു മന്ത്രവാദി’ എന്ന് എഴുതി സിനിമാസെറ്റിലെ ചിത്രങ്ങള്‍ അനുഷ്‌ക എക്സില്‍ പങ്കുവച്ചു. സിനിമയുടെ ടീമില്‍ നിന്ന് പൂക്കളും ശ്രീകൃഷ്ണ വിഗ്രഹവും പുഞ്ചിരിയോടെ സ്വീകരിക്കുന്ന ചിത്രമാണ് നടി പങ്കുവെച്ചത്. 2005 മുതല്‍ തെലുങ്ക്, തമിഴ് സിനിമകളില്‍ അഭിനയിച്ചതിന് Read More…






