സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീൺ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജെഎസ്‌കെ അഥവാ ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള (Janaki v/s State of Kerala). ചിത്രത്തിന്റെ റിലീസ് അപ്ഡേറ്റ് ഇന്നലെ പുറത്തുവന്നു. ഈ വർഷം ഏപ്രിലിൽ സമ്മർ റിലീസായി ജെ.എസ്.കെ തിയേറ്ററുകളിൽ എത്തുന്നു. മാധവ് സുരേഷ്, അക്സർ അലി, ദിവ്യാ പിള്ള, ശ്രുതി രാമചന്ദ്രൻ, ജോയ് മാത്യു, ബൈജു സന്തോഷ് , യദു കൃഷ്ണ, ജയൻ ചേർത്തല, Read More…
Tag: Anupama Parameswaran
ഷറഫുദ്ദീൻ ചിത്രം ‘ദി പെറ്റ് ഡിക്ടറ്റീവ്’ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു
ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രനീഷ് വിജയൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ദി പെറ്റ് ഡിക്ടറ്റീവ്’. തൃക്കാക്കര ശ്രീ വാമനമൂർത്തി ക്ഷേത്രത്തിൽ വെച്ച് നടന്ന പൂജാ ചടങ്ങോടെ ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. നടൻ രഞ്ജി പണിക്കരാണ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചത്. സംവിധായകൻ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദ്ദീനാണ് ചിത്രം നിർമ്മിക്കുന്നത്. അഭിനേതാവിന്റെ വേഷത്തിൽ പ്രേക്ഷകരിലേക്കെത്തിയ താരം ഈ ചിത്രത്തിലൂടെയാണ് ആദ്യമായ് നിർമ്മാണ Read More…
ബോക്‌സോഫില്‍ നേടിയത് 125 കോടി ; ഡിജെ തില്ലുവിന് മൂന്നാം ഭാഗവുമായി നിര്‍മ്മാതാക്കള്‍
ബോക്സ് ഓഫീസില്‍ 125 കോടിയോളം രൂപ കളക്ഷന്‍ നേടി സൂപ്പര്‍ ഹിറ്റായി മാറിയ ‘ഡിജെ തില്ലു’ വിന് മൂന്നാം ഭാഗവും വരുന്നു. ‘പ്രേമംഗേള്‍’ അനുപമാ പരമേശ്വരന്‍ നായികയായ ചിത്രത്തിന്റെ രണ്ടാംഭാഗം ‘തില്ലു സ്‌ക്വയറി’ ന്റെ വന്‍ വിജയത്തോടെയാണ് നിര്‍മ്മാതാക്കള്‍ മുന്നാം ഭാഗവും പ്രഖ്യാപിച്ചിരിക്കുന്നത്. തില്ലു ക്യൂബ് എന്നാണ് സിനിമയ്ക്ക് നല്‍കിയിരിക്കുന്ന പേര്. അനുപമ പരമേശ്വരന്‍ ഈ ക്രൈം കോമഡി ചിത്രത്തില്‍ ‘തില്ലു സ്‌ക്വയറി’ല്‍ സിദ്ധു ജോന്നലഗദ്ദയ്ക്കൊപ്പം താരം ഗംഭീര പ്രകടനമാണ് നടത്തിയത്. സിദ്ദുവിനെ ആകര്‍ഷിക്കുന്ന ലില്ലി എന്ന Read More…
ഷറഫുദീൻ, അനുപമ പരമേശ്വരൻ ടീം ഒന്നിക്കുന്ന ‘പെറ്റ് ഡീറ്റെക്റ്റീവ്’ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി
നായകന്റെ വേഷത്തിലും നിർമ്മാതാവ് എന്ന പുത്തൻ റോളിലും യുവതാരം ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന പുതിയ ചിത്രമാണ് ” പെറ്റ് ഡിക്റ്റക്റ്റീവ് “. തെന്നിന്ത്യൻ സിനിമ ലോകത്തിനു ഏറെ പ്രിയങ്കരിയായ നായികയായ അനുപമ പരമേശ്വരനാണ് ചിത്രത്തിൽ നായിക വേഷത്തിൽ എത്തുന്നത്. ഏറെ കൗതുകങ്ങൾ നിറഞ്ഞ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വന്നിട്ടുണ്ട്. ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രനീഷ് വിജയനാണ്. സംവിധായകൻ പ്രനീഷ് വിജയനും ജയ് വിഷ്ണുവും Read More…
അനുപമ പരമേശ്വരന്റെ ഗ്‌ളാമര്‍വേഷം ഏറ്റു ; ടില്ലു സ്‌ക്വയറിന് ആദ്യദിനം 23.7 കോടിയുടെ കളക്ഷന്‍
പ്രേമം നടി അനുപമ പരമേശ്വരന്റെ ഗ്‌ളാമര്‍വേഷം നന്നായി ഏറ്റു. നടിയുടെ ഏറ്റവും പുതിയ തെലുങ്ക്ചിത്രം തില്ലു സ്‌ക്വയര്‍ വന്‍ വിജയത്തിലേക്ക് കുതിക്കുന്നു. ആദ്യ ദിവസം തന്നെ സിനിമയ്ക്ക് ആഗോളമായി 23.7 കോടിയുടെ കളക്ഷന്‍ വന്നതായിട്ടാണ് വിവരം. എല്ലാ സര്‍ക്യൂട്ടുകളിലും ചിത്രം അതിശയകരമായ വിജയത്തിലേക്ക് കുതിക്കുകയാണെന്ന് സിനിമയുടെ അണിയറക്കാര്‍ പറയുന്നു. സിനിമയ്ക്കായി പ്രേക്ഷകര്‍ തിരക്ക് കൂട്ടുന്ന സാഹചര്യത്തില്‍ ദിവസം മുഴുവന്‍ പല സ്ഥലങ്ങളിലും അധികഷോ ചേര്‍ക്കേണ്ടി വന്ന സ്ഥിതിയുണ്ടെന്ന് അണിയറക്കാര്‍ പറയുന്നു. സിനിമയുടെ ആകര്‍ഷകമായ ഘടകങ്ങളിലൊന്ന് അനുപമ പരമേശ്വരന്റെ Read More…
മൗറീഷ്യസിലെ ബീച്ചിൽ അതീവ ഗ്ലാമറസായി അനുപമ; അതുമാത്രമല്ല മറ്റൊരു വിശേഷം കൂടി…
മൗറീഷ്യസിലെ ലേ മെറീഡിയൻ ഐൽ മൗറിസ് റിസോർട്ടിൽ തന്റെ ഇരുപത്തെട്ടാം പിറന്നാൾ ആഘോഷമാക്കുകയാണ് നടി അനുപമ പരമേശ്വരൻ. റിസോള്‍ട്ടില്‍നിന്നുള്ള അടിപൊളി ചിത്രങ്ങളാണ് അനുപമ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്‌റ്റ് ചെയ്തത്. എന്നാല്‍ ജന്മദിനം മാത്രമല്ല, ഈ ആഘോഷത്തിന് മറ്റൊരു പ്രാധാന്യം കൂടിയുണ്ട്. പ്രേമത്തിലെ മേരിയായി അനുപമ സിനിമയിൽ എത്തിയിട്ട് പത്തു വർഷം തികയുകകൂടിയാണ്. പതിനെട്ടാം വയസ്സില്‍ സിനിമയില്‍ എത്തിയ ആ ചുരുണ്ട മുടിക്കാരിയെ പ്രേക്ഷകർ ഹൃദയത്തിൽ ചേര്‍ത്തുവച്ചു.മലയാളത്തില്‍ നിന്ന് തുടങ്ങിയെങ്കിലും പിന്നീട് തെന്നിന്ത്യയിലൊട്ടാകെ തിരക്കേറിയ താരമായി മാറുകയായിരുന്നു അനുപമ. Read More…
കൈമടക്കിവെച്ച ഷർട്ടിനൊപ്പം മുണ്ടുടുത്ത് സ്ലിപ്പറിട്ട് മുന്നിൽ, തനി മലയാളി…. നിവിൻ പോളി
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ -ഡിജോ ജോസ് ആന്റണി ചിത്രം “മലയാളി ഫ്രം ഇന്ത്യ ” യുടെ ഫസ്‌റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കൗതുകം നിറഞ്ഞ പോസ്റ്റർ പ്രേക്ഷകരുടെ ഇഷ്ടം നേടി കഴിഞ്ഞു. പല രാജ്യക്കാർക്കിടയിൽ ഇവർക്കെല്ലാം മുമ്പിൽ നിൽക്കുന്ന മലയാളിയായ ഇന്ത്യക്കാരൻ…. ആരും ഇഷ്ടപ്പെട്ടു പോകും. ഗരുഡൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റിഫൻ നിർമ്മിക്കുന്ന “മലയാളി ഫ്രം ഇന്ത്യ ” സംവിധാനം ചെയ്യുന്നത് Read More…
അനുപമ പരമേശ്വരന്റെ ടില്ലു സ്‌ക്വയറിലെ ഗാനം പുറത്ത്; ‘രാധിക’ ഏറ്റെടുത്ത് ആരാധകര്‍
അല്‍ഫോണ്‍സ് പുത്രന്റെ പ്രേമത്തോടെ വലിയ താരസുന്ദരിയായി മാറിയിരിക്കുന്ന അനുപമ പരമേശ്വരന് തെലുങ്കില്‍ കൈ നിറയെ ചിത്രങ്ങളാണ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ തില്ലു സ്‌ക്വയറിലെ മറ്റൊരു ഗാനം കൂടി അണിയറക്കാര്‍ പുറത്തുവിട്ടു. ‘രാധിക’ എന്ന് തുടങ്ങുന്ന ഗാനരംഗമാണ് പുറത്തുവിട്ടിരിക്കുന്നത്. രണ്ടു ദിവസം മുമ്പ് അണിയറക്കാര്‍ പുറത്തുവിട്ട ഗാനം യൂട്യൂബില്‍ നെറ്റിസണ്‍മാര്‍ ഏറ്റെടുത്തിരിക്കുകയാണ്. നിര്‍മ്മാതാക്കള്‍ തിങ്കളാഴ്ച ഗാനം പുറത്തിറക്കി. കാസര്‍ല ശ്യാമിന്റെ വരികള്‍ക്ക് റാം മിരിയാല സംഗീതം നല്‍കി ആലപിച്ച ഗാനം ഇതിനകം നെറ്റിസണ്‍മാര്‍ ഏറ്റെടുത്തിരിക്കുകയാണ്. സിദ്ധു ജൊന്നലഗദ്ദയും Read More…
ഒന്നര കോടി രൂപ മുതൽ മുടക്ക്, ഏഴു ദിവസം; സുരേഷ് ഗോപിയുടെ ജെ എസ് കെ യുടെ ക്ലൈമാക്സ് ഫൈറ്റ്
സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീൺ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ജെഎസ്കെ’ (Janaki v/s State of Kerala) . ഏറെ നാളുകൾക്കു ശേഷം അനുപമ പരമേശ്വരന്റെ മലയാള സിനിമയിലേക്കുള്ള തിരിച്ചു വരവ് കൂടെയാണ് ചിത്രം. അഡ്വക്കേറ്റ് ഡേവിഡ് അബേൽ ഡോണോവൻ എന്ന കഥാപാത്രമായി സുരേഷ് ഗോപി ജെ എസ് കെ യിൽ എത്തുന്നു. സുരേഷ് ഗോപിയുടെ ഇരുനൂറ്റി അമ്പത്തിയഞ്ചാമത്തെ ചിത്രമാണ് ജെഎസ്കെ. . ഒരു ഇടവേളയ്ക്ക് ശേഷം Read More…