Crime

രാഹുല്‍ യുവതിയെ പലതവണ ബലാത്സംഗം ചെയ്തു, ദേഹോപദ്രവം ഏല്‍പ്പിച്ചു; കുരുക്കായി ഡോക്ടറുടെ മൊഴിയും, ഫൊട്ടോകളടക്കം തെളിവ്

രാഹുൽ മാങ്കൂട്ടത്തിൽ അതിജീവിതയായ യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചെന്ന് ഉറപ്പിച്ച് അന്വേഷണസംഘം. ആശുപത്രി രേഖകളും ഫോൺ സംഭാഷണവും അടക്കം ഒട്ടേറെ തെളിവുകൾ ഉണ്ടെന്നും പോലീസ് വ്യക്തമാക്കി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി രാഹുലിന്റെ മുൻകൂർ ജാമ്യത്തെ എതിർത്ത് ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകും. നാളെയാണ് മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ല സെഷൻസ് കോടതി പരിഗണിക്കുന്നത്. യുവതി വിവാഹിതയാണെന്ന് അറിഞ്ഞുകൊണ്ടാണ് രാഹുൽ അടുപ്പം തുടങ്ങിയതും ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതും. യുവതിയുടെ സമ്മതമില്ലാതെ ദേഹോപദ്രവം ഏൽപ്പിച്ചുകൊണ്ട് പലതവണ ബലാത്സംഗം ചെയ്തു. യുവതിയെ ഉപദ്രവിച്ചതിന് ഫോട്ടോകളടക്കം തെളിവുണ്ട്. Read More…

Crime

‘വിവാഹിതയാണെന്നത് മറച്ചുവച്ചു, ശാരീരിക ബന്ധം സമ്മതത്തോടെ, ഗർഭഛിദ്രത്തിന് നിർബന്ധിച്ചിട്ടില്ല, മരുന്ന് സുഹൃത്ത് കൈമാറിയിട്ടില്ല’; തെളിവുകളുമായി രാഹുല്‍ ?

ലൈംഗികാതിക്രമ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ കൂടുതൽ തെളിവുകൾ കോടതിയിൽ ഹാജരാക്കി. മൂന്നു തെളിവുകൾ കൂടിയാണ് മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിച്ചത് യുവതിയുമായുള്ള വാട്സ്ആപ്പ് ചാറ്റുകൾ, കൂടുതൽ ഫോട്ടോസ്, ഹാഷ് ടാഗ് വാല്യൂ സർട്ടിഫിക്കേറ്റ്, ശബ്ദ സന്ദേശം തുടങ്ങിയ നിർണായകമായ തെളിവുകൾ പെൻ ഡ്രൈവിലാക്കി മുദ്രവച്ച കവറിലാണ് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിക്ക് കൈമാറിയത്. യുവതി പൊലീസിന് നൽകിയ തെളിവുകളും വിവരങ്ങളും പൂർണമായും വസ്തുതയല്ലെന്ന് വരുത്തുകയാണ് ലക്ഷ്യം. വിവാഹിതയെന്ന വിവരം മറച്ച് വച്ച് സൗഹൃദം കൂടി. പിന്നീട് Read More…

Crime

ബലാത്സംഗവും ഗർഭഛിദ്രവും ചെയ്തിട്ടില്ല, ഗർഭിണി ആയിരുന്നെങ്കിൽ ഉത്തരവാദിത്തം ഭർത്താവിന്; മുൻകൂർ ജാമ്യഹർജിയുമായി രാഹുൽ

തിരുവനന്തപുരം: തനിക്കെതിരേ ഉന്നയക്കപ്പെട്ട ബലാത്സംഗ കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍ തിരുവനന്തപുരം ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. പരാതിക്കാരിയായ യുവതിയുമായി തനിക്ക് ദീര്‍ഘകാലമായി സൗഹൃദമുണ്ടെന്ന് ഹർ‌ജിയിൽ പറയുന്നു. യുവതി ആരോപിക്കുന്നതുപോലെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും ഗര്‍ഭഛിദ്രം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും രാഹുൽ വാദിക്കുന്നു. ഉഭയസമ്മതപ്രകാരമുളള ലൈംഗികബന്ധമാണ് ഉണ്ടായതെന്നും പെണ്‍കുട്ടി ഗര്‍ഭിണിയാണ് എന്ന ആരോപണം ശരിയല്ലെന്നും രാഹുല്‍ കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ പറയുന്നു. അന്വേഷണവുമായി സഹകരിക്കുമെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് രാഹുലിന്റെ ആവശ്യം. ഭര്‍ത്താവിനൊപ്പം കഴിയുന്ന സ്ത്രീയാണ് പരാതിക്കാരി. ഗര്‍ഭഛിദ്രത്തിന് മരുന്ന് Read More…