നെയ്റോബി: വന്യജീവി സംരക്ഷണ നിയമങ്ങള്‍ ലംഘിച്ചതിന് കെനിയയില്‍ 5,000 ഉറുമ്പുകളുമായി കണ്ടെത്തിയ രണ്ട് ബെല്‍ജിയന്‍ കൗമാരക്കാര്‍ക്ക് 7,700 ഡോളര്‍ (ഏകദേശം 657967 രൂപ) പിഴയും 12 മാസം തടവും. യൂറോപ്പിലെയും ഏഷ്യയിലെയും വിപണികള്‍ ലക്ഷ്യമിട്ട് പ്രശസ്തമല്ലാത്ത ഇനത്തില്‍പെട്ട വന്യജീവികളെ കടത്താന്‍ ശ്രമിച്ചെന്നാണ് ഇവര്‍ക്കെതിരേയുള്ള കുറ്റം. ബെല്‍ജിയന്‍ പൗരന്മാരായ ലോര്‍നോയ് ഡേവിഡ്, 19 വയസ്സുള്ള സെപ്പെ ലോഡെവിജ്ക്‌സ് എന്നിവരെ 5,000 ഉറുമ്പുകളുമായി ഏപ്രില്‍ 5 ന് വിവിധ ദേശീയ പാര്‍ക്കുകള്‍ ഉള്ള നകു രു കൗണ്ടിയിലെ ഒരു ഗസ്റ്റ് Read More…
Tag: Ant
ഉറുമ്പിന്റെ ക്‌ളോസ് അപ്പ് ഷോട്ട് എടുത്തു… അത് ഇത്രവലിയ സംഭവമാകുമെന്ന് കരുതിയില്ല
ജര്‍മ്മന്‍ മാക്രോ ഫോട്ടോഗ്രാഫര്‍ ഇവാന്‍ സിവ്കോവിച്ച് പങ്കിട്ട ഉറുമ്പിന്റെ ചിത്രം ഇന്റര്‍നെറ്റില്‍ വൈറലാകുന്നു. മാക്രോ ഫോട്ടോയില്‍ ഉറുമ്പിന്റെ മുഖ സവിശേഷതകള്‍ ഉള്‍പ്പെടെയുള്ള ചെറിയ വിശദാംശങ്ങള്‍ ഉള്‍പ്പെടുന്ന ഫോട്ടോ ഇന്റര്‍നെറ്റില്‍ നിറഞ്ഞേടുകയാണ്. ഉറുമ്പിന്റെ മുഖഭാവങ്ങള്‍ വ്യക്തതയില്‍ കാണിക്കുന്നതിനാല്‍, ചെറിയ പ്രാണിയുടെ സങ്കീര്‍ണ്ണമായ സവിശേഷതകളിലേക്ക് ആഴ്ന്നിറങ്ങുന്ന സൂക്ഷ്മത ഒരു മാസ്മരിക രൂപമാണ് ചിത്രത്തിന് നല്‍കുന്നത്. ഫോട്ടോയെടുക്കുന്നതിന്റെ വീഡിയോ അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ടിട്ടുണ്ട്. മുറ്റത്തെ വേലിയിലൂടെ പായുന്ന കട്ടുറുമ്പിനെയാണ് ഇവാന്‍ സിവ്കോവിച്ച് സൂം ഇന്‍ ചെയ്തത്. ഉറുമ്പിന്റെ ചെറിയ വിശദാംശങ്ങള്‍ – Read More…
പരിക്കേറ്റാല്‍ ചികിത്സിക്കും; ഉറുമ്പ് ‘ഡോക്ടര്‍മാര്‍’ കാല്‍മുറിക്കല്‍ ശസ്ത്രക്രിയവരെ നടത്തും, വിസ്മയിപ്പിക്കുന്ന കണ്ടെത്തല്‍
കൂട്ടത്തില്‍ ഒരു ഉറുമ്പിന് പരിക്കേറ്റാല്‍ യാതൊരു ദയയുമില്ലാതെ അതിനെ ഉപേക്ഷിച്ചിട്ട് മറ്റ് ഉറുമ്പുകള്‍ പോകുമെന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. കൂട്ടത്തില്‍ പരിക്കേറ്റ ഉറുമ്പിനെ എടുത്തുകൊണ്ട് പോകുകയും അതിനെ അഡ്മിറ്റ് ചെയ്യുകയും ചികിത്സിക്കുകയും ചെയ്യും. എന്തിന് കാല്‍മുറിക്കല്‍ ശസ്ത്രിക്രിയ വരെ നടത്തുമത്രേ. പെണ്‍ഉറുമ്പുകള്‍ തന്നെയാണ് ഡോക്ടര്‍മാര്‍. ഇത് സംബന്ധിച്ച പഠനം ജര്‍മനിയിലെ വേട്‌സ്‌ബേഗ് സര്‍വകലാശാലയിലെ പ്രാണീപഠന വിദഗ്ധന്‍ എറിക് ഫ്രാങ്ക് കറന്റ് ബയോളജി ജേണലില്‍ പ്രസിദ്ധീകരിച്ചു. ഉറുമ്പിന്റെ കാലിന്റെ അഗ്രഭാഗത്താണ് മുറിവുപറ്റുന്നതെങ്കില്‍ വായിലെ സ്രവം ഉപയോഗിച്ച് നനച്ചുകൊടുത്താണ് ചികിത്സ. Read More…