Celebrity

‘അൻസിബയുടെ പരാതി അന്വേഷിക്കലല്ല കേരള പൊലീസിന്റെ ജോലിയെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു’ ; നീതിതേടി ഏതറ്റം വരെയും പോകുമെന്ന് താരം

കൊച്ചി: യൂട്യൂബ് ചാനലിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയവർക്കെതിരെ പാലാരിവട്ടം പോലീസിൽ പരാതി നൽകിയിട്ടും യാതൊരു നടപടിയുമെടുത്തില്ലെന്ന് നടി ലക്ഷ്മിപ്രിയയെ ലക്ഷ്യമിട്ട് അൻസിബ ഹസ്സൻ. ഒരു സ്ത്രീയെ അപമാനിക്കാവുന്നതിന്റെ പരമാവധിയിൽ എത്തിച്ച് തനിക്കെതിരെ അസത്യപ്രചാരണങ്ങൾ നടത്തിയവർക്കെതിരെയാണ് താൻ പരാതി നൽകിയതെന്നും, എന്നാൽ ഈ വിഷയം കേവലം ഒരു ‘മാനനഷ്ടക്കേസ്’ മാത്രമാണെന്ന രീതിയിലാണ് പാലാരിവട്ടം പോലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നതെന്നും അൻസിബ ഫെയ്സ്ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശൻ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, കേരള പോലീസ് മേധാവി എന്നിവരുടെ Read More…

Celebrity

‘ശ്വേത തുടർന്നിരുന്നെങ്കില്‍ അദാനി ഗ്രൂപ്പിൽനിന്ന് ‘അമ്മ’യ്ക്ക് 15 ലക്ഷം’; ചർച്ചയായി ലക്ഷ്മിപ്രിയയുടെ വാക്കുകൾ, സിദ്ദിഖും ഇടവേള ബാബുവും ബാബുരാജും ചേര്‍ന്ന് അട്ടിമറിച്ചു

താരസംഘടനയായ ‘അമ്മ’യുമായി ബന്ധപ്പെട്ട് നടിയും മുൻ വൈസ് പ്രസിഡന്റുമായ ലക്ഷ്മിപ്രിയ നടത്തിയ ചില വെളിപ്പെടുത്തലുകൾ ഇപ്പോൾ വലിയ ചർച്ചയാവുകയാണ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ലക്ഷ്മിപ്രിയ ഈ കാര്യങ്ങൾ തുറന്നുപറഞ്ഞത്. ശ്വേതാമേനോൻ പ്രസിഡന്റായി തുടരുന്നതിനെ തടയാൻ ചിലർ ബോധപൂർവം ശ്രമിച്ചുവെന്നും, ശ്വേത ആ സ്ഥാനത്ത് തുടർന്നിരുന്നെങ്കിൽ സംഘടനയ്ക്ക് അദാനി ഗ്രൂപ്പിൽ നിന്ന് 15 ലക്ഷം രൂപ സംഭാവനയായി ലഭിക്കുമായിരുന്നു എന്നും ലക്ഷ്മിപ്രിയ വെളിപ്പെടുത്തി. നടന്മാരായ സിദ്ദിഖ്, ഇടവേള ബാബു, ബാബുരാജ് എന്നിവരാണ് ശ്വേതാമേനോന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിക്കെതിരെ Read More…

Celebrity

‘ആദ്യം മേത്തച്ചിയാക്കി, ശേഷം ജിഹാദിയാക്കി, കൂട്ടുനിന്നത് ജനപ്രതിനിധി മുതല്‍ പലരും‘ കടുത്ത ആരോപണങ്ങളുമായി അന്‍സിബ

കൊച്ചി: സിനിമ മേഖലയിൽ തനിക്കെതിരെ മനപ്പൂർവം നടക്കുന്ന വ്യക്തിഹത്യക്കും നിരന്തര വേട്ടയാടലുകൾക്കുമെതിരെ ശക്തമായ പ്രതികരണവുമായി നടി അൻസിബ ഹസൻ വീണ്ടും രംഗത്തെത്തി. തന്നെ ആദ്യം ‘മേത്തച്ചി’യെന്നും പിന്നീട് ‘ജിഹാദി’യെന്നും വിളിച്ച് ആക്ഷേപിച്ചതായും, മതപരിവർത്തനം നടത്തിയെന്ന പേരിൽ തനിച്ചാക്കാൻ ശ്രമിച്ചതായും താരം വെളിപ്പെടുത്തി. ഒരു ജനപ്രതിനിധി ഉൾപ്പെടെയുള്ള പലരും ഈ ക്രൂരതകൾക്ക് ഒത്താശ ചെയ്തതായും അൻസിബ കുറ്റപ്പെടുത്തി. തന്നെ ക്രൂശിക്കാൻ കൂട്ടുനിന്ന ആ ജനപ്രതിനിധിയുടെ മകൻ പിന്നീട് ‘തളരരുത്’ എന്ന് പറഞ്ഞ് തനിക്ക് മെസ്സേജ് അയച്ചതായും നടി കൂട്ടിച്ചേർത്തു. Read More…

Celebrity

‘അമ്മ’യില്‍ എല്ലാം പറയാന്‍ അവസരം തന്നു, അതിജീവിത ഉള്‍പ്പെടെയുളളവരെ തിരികെ ക്ഷണിക്കണം: അന്‍സിബ ഹസന്‍

‘അമ്മ’ ജനറല്‍ ബോഡി യോഗത്തിലെ നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ഭരണസമിതി ഒന്നാകെ രാജിവച്ച സംഭവത്തില്‍ പ്രതികരണവുമായി നടി അന്‍സിബ ഹസന്‍ രംഗത്തെത്തി. തനിക്ക് ഇന്ന് കുറച്ചെങ്കിലും നീതി കിട്ടിയെന്ന് കരുതുന്നുവെന്നും എല്ലാ കാര്യങ്ങളും അമ്മയിലെ അംഗങ്ങള്‍ക്ക് മുന്നില്‍ തുറന്ന് പറയാന്‍ സാധിച്ചുവെന്നും അന്‍സിബ പറഞ്ഞു. ചരിത്രപരമായ തീരുമാനങ്ങളാണ് ഇന്നെടുത്തത്. താന്‍ നേരിട്ട എല്ലാ കാര്യങ്ങളും കൃത്യമായി ഉന്നയിക്കാന്‍ സാധിച്ചതില്‍ ഏറെ സമാധാനമുണ്ടെന്നും അന്‍സിബ കൂട്ടിച്ചേര്‍ത്തു. സംഘടനയുടെ 32 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ‘അമ്മ’യിൽ ഇത്തരമൊരു സംഭവം നടക്കുന്നതെന്ന് അന്‍സിബ Read More…

Spotlight

അൻസിബയുടെ പരാതി ശ്വേത കേട്ടില്ല, എനിക്കെതിരെ അവര്‍ക്ക് എന്തും പറയാം, ഇതുവരെ കളിച്ചത് ‘ലേഡീസ് കാർഡ്’വച്ച്, ഇത് സ്ത്രീകളെ ഉപദ്രവിച്ച കമ്മിറ്റി -ബാബുരാജ്

ശ്വേതാ മേനോനെതിരെയും ‘അമ്മ’യുടെ മുൻ കമ്മിറ്റിക്കെതിരെയും രൂക്ഷവിമർശനവുമായി നടൻ ബാബുരാജ് . സ്ത്രീകൾക്ക് ഉപദ്രവകരമായ രീതിയിൽ പ്രവർത്തിച്ച കമ്മിറ്റിയായിരുന്നു ഇതെന്നും, കൃത്യമായ വാർഷിക റിപ്പോർട്ട് പോലും സമർപ്പിക്കാൻ ഇവർക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം ആരോപിച്ചു. ജനറൽ ബോഡി യോഗത്തിൽ അൻസിബ തന്റെ പ്രശ്നങ്ങൾ കണ്ണീരോടെ വിവരിച്ചപ്പോൾ അത് കേൾക്കേണ്ട ഉത്തരവാദിത്തം ശ്വേതയ്ക്കായിരുന്നു. എന്നാൽ ‘അമ്മ’ സംഘടനയ്ക്ക് ഇതിൽ ഒന്നും ചെയ്യാനില്ലെന്ന് പറയുന്ന ഒരു പ്രസിഡന്റിൽ നിന്ന് എങ്ങനെ സ്ത്രീകൾക്ക് നീതി ലഭിക്കുമെന്നും, കുറ്റാരോപിതരായി ആരുമില്ലെന്ന ശ്വേതയുടെ വാദം തെറ്റാണെന്നും Read More…

Celebrity

അന്‍സിബയുടെ പരാതിയില്‍ കഴമ്പില്ല, ലക്ഷ്മിപ്രിയയുടെ പരാതിയിലും; മോശമായി പെരുമാറിയില്ലെന്ന് പൊലീസ്

കൊച്ചി: നടി ലക്ഷ്മി പ്രിയയ്ക്കും തൃപ്പൂണിത്തുറ സ്റ്റേഷനിലെ വനിതാ എസ്‌ഐക്കും എതിരെ നടി അൻസിബ ഹസൻ കൊടുത്ത പരാതിയിൽ യാതൊരു വാസ്തവവുമില്ലെന്ന് പോലീസ് കണ്ടെത്തി. തൃപ്പൂണിത്തുറ സ്റ്റേഷനിലെ വനിതാ എസ്‌ഐ രേഷ്മ അൻസിബയോട് മോശമായി സംസാരിച്ചിട്ടില്ലെന്നും കാര്യങ്ങൾ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നുമാണ് പോലീസ് റിപ്പോർട്ടിലുള്ളത്. ഈ പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി തൃക്കാക്കര എസിപി സിറ്റി പോലീസ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകി. അതേസമയം അൻസിബയ്ക്ക് എതിരെ ലക്ഷ്മിപ്രിയ നൽകിയ പരാതിയിലും അടിസ്ഥാനമില്ലെന്നാണ് പോലീസ് പറയുന്നത്. അൻസിബ മുഖ്യമന്ത്രിക്ക് Read More…

Celebrity

‘അന്‍സിബ പ്രതികരിച്ചത് മറ്റ് വഴിയില്ലാത്തതുകൊണ്ട്’; പിന്തുണച്ച് ആസിഫ് അലി

താരസംഘടനയായ ‘അമ്മ’യിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് നടി അൻസിബയ്ക്ക് പിന്തുണയുമായി നടൻ ആസിഫ് അലി രംഗത്തെത്തി. അൻസിബ കാര്യങ്ങൾ പരസ്യമായി പറഞ്ഞത് മറ്റ് വഴിയില്ലാത്തതുകൊണ്ടാകാം എന്ന് ആസിഫ് അലി അഭിപ്രായപ്പെട്ടു. ജാതി, മത വിഷയങ്ങളിൽ പ്രതികരിക്കുമ്പോൾ സാമാന്യബുദ്ധി കാണിക്കണം. സംഘടനയ്ക്കുള്ളിലെ പ്രശ്നങ്ങൾ അവിടെത്തന്നെയാണ് പരിഹരിക്കേണ്ടത്. എന്നാൽ അവിടെ പരിഹാരം കാണാതെ വരുമ്പോഴായിരിക്കാം കാര്യങ്ങൾ പരസ്യമായി പറയേണ്ടി വരുന്നത്. അൻസിബയെപ്പോലുള്ളവർക്ക് നിവൃത്തികേട് വന്നതുകൊണ്ടാകാം ഇത് പുറത്തുപറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, അൻസിബ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടി ലക്ഷ്മി പ്രിയയോട് Read More…