അനീഷ് ഭഗത് എന്ന ഇന്‍ഫ്ളുവന്‍സര്‍ പങ്കുവയ്ക്കുന്ന വിഡീയോസ് ഒരുപാട് കണ്ടിട്ടുണ്ടാവും. തന്റെ വീട്ടുജോലിക്കെത്തുന്ന രേഷ്മ എന്ന സ്ത്രീയെയും അനീഷ് വീഡിയോയില്‍ ഉള്‍പ്പെടുത്താറുണ്ട്. ഇപ്പോഴിതാ രേഷ്മ പുതിയ വീട് സ്വന്തമാക്കിയ സന്തോഷമാണ് അദ്ദേഹം പങ്കുവച്ചിട്ടുള്ളത്. കൊണ്ടെന്റ് ക്രിയേഷനിലൂടെ ലഭിച്ച വരുമാനം ഉപയോഗിച്ചാണ് വായ്പ പോലും എടുക്കാതെയാണ് രേഷ്മ പുതിയ വീട് പണിതത്. രേഷ്മയെ അനീഷിന്റെ ഫോളോവേഴ്സിന് സുപരിചിതമായിരിക്കും. രേഷ്മ വീഡിയോയിലെ സ്ഥിരം സാന്നിധ്യമാണ്. ഏതാണ്ട് ഒരു വര്‍ഷമായി വ്യത്യസ്ത ബ്രാന്‍ഡുകള്‍ക്ക് വേണ്ടി അനീഷ് തയ്യാറാക്കുന്ന വീഡിയോകളുടെ ഭാഗമാണ് രേഷ്മ. Read More…