മരണാനന്തര ജീവിതത്തിന്റെ സങ്കല്‍പ്പമായിട്ടാണ് സ്വര്‍ഗ്ഗവും നരകവും മതങ്ങളും ആത്മീയതകളും വിവക്ഷിക്കുന്നത്. എന്നാല്‍ കോമയിലേക്ക് പോയ ഒരാള്‍ താന്‍ ജീവിതത്തിനും മരണത്തിനും ഇടയില്‍ കിടന്നിരുന്ന കാലത്ത് സ്വര്‍ഗ്ഗത്തില്‍ എത്തിയതായി വെളിപ്പെടുത്തിയാല്‍ എങ്ങിനെയിരിക്കും. ഡോ. എബന്‍ അലക്സാണ്ടര്‍ എന്ന ന്യൂറോസര്‍ജനാണ് താന്‍ മരണാനന്തര ജീവിതം കണ്ടതായി വ്യക്തമാക്കുന്നത്. മരണത്തിനപ്പുറത്തുള്ള രഹസ്യങ്ങളെക്കുറിച്ച് പര്യവേക്ഷണം ചെയ്യുന്ന ഒരു പുസ്തകത്തിലാണ് വെളിപ്പെടുത്തലുള്ളത്. ‘സ്വര്‍ഗ്ഗത്തിന്റെ ഭൂപടം: ഒരു ന്യൂറോസര്‍ജന്‍ മരണാനന്തര ജീവിതത്തിന്റെ രഹസ്യങ്ങളും അതിനപ്പുറമുള്ളവയെക്കുറിച്ചുള്ള സത്യവും പര്യവേക്ഷണം ചെയ്യുന്നു’ എന്ന തന്റെ പുസ്തകത്തിലാണ് ‘അറിയപ്പെടുന്ന എല്ലാ Read More…