Crime

‘മോട്ടർ ഓൺ ചെയ്ത യന്ത്രവാളുമായി ഒരാൾ ക്ലാസിലേക്ക് വന്നു’; വിദ്യാർഥിനിയെ സ്കൂളിലെത്തി ആക്രമിച്ചത് കണ്ട നടുക്കം മാറാതെ അധ്യാപിക

അമരാവതി: ആന്ധ്രപ്രദേശിലെ സ്കൂൾ ക്ലാസ് മുറിയിൽ കയറി പത്താംക്ലാസുകാരിയെ 21-കാരൻ യന്ത്രവാൾ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിന്റെ ഞെട്ടലിൽ അധ്യാപകരും നാട്ടുകാരും. അനന്തപുർ ജില്ലയിലെ രപ്തഡു മണ്ഡലിലുള്ള ജില്ലാ പരിഷദ് ഹൈസ്കൂളിൽ ശനിയാഴ്ച രാവിലെ 10.30 ഓടെയാണ് നാടിനെ വിറപ്പിച്ച ഈ സംഭവം നടന്നത്. ശ്രീ സത്യസായ് ജില്ലയിലെ ധർമവരം നഗലൂർ സ്വദേശിയായ ഹേമന്ത് (ദുമ്മു) ആണ് പെൺകുട്ടിയെ ക്രൂരമായി ആക്രമിച്ചത്. രാവിലെ ആദ്യ പീരിയഡ് അവസാനിച്ച സമയത്താണ് അക്രമി സ്കൂളിലേക്ക് കടന്നുവന്നതെന്ന് അധ്യാപികമാർ വ്യക്തമാക്കുന്നു. വിദ്യാലയത്തിൽ നിർമാണ Read More…

Oddly News

ജീവൻ പോകുന്ന നിമിഷത്തിലും 40 യാത്രക്കാരെ കാത്തു; ഡ്രൈവിംഗിനിടെ ഹൃദയാഘാതം; വീഴുന്നതിന് മുൻപ് ബസ് സുരക്ഷിതമായി നിർത്തി 34-കാരൻ!

ഏകദേശം നാല്‍പ്പതോളം യാത്രക്കാരുമായി പോയ ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എ.പി.എസ്.ആർ.ടി.സി.) ബസ് ഡ്രൈവർ, ഡ്രൈവിംഗിനിടെ ഹൃദായാഘാതം വന്ന് മരിച്ചു. വ്യാഴാഴ്ച ഒക്ടോബർ എട്ടിന് കാക്കിനട-വിശാഖപട്ടണം റൂട്ടിൽ തുനിക്ക് സമീപം വെച്ചാണ് സംഭവം. ഗുരുതരമായ ആരോഗ്യപ്രശ്നം നേരിട്ടിട്ടും, 34 കാരനായ ശിവ എന്ന ഡ്രൈവർ വലിയൊരു അപകടം ഒഴിവാക്കിക്കൊണ്ട് വാഹനം റോഡരികിലേക്ക് സുരക്ഷിതമായി ഒതുക്കി നിർത്തി. ബസ് നിർത്തിയ ഉടൻ തന്നെ ശിവ സ്റ്റിയറിംഗിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും, അദ്ദേഹം മരണപ്പെട്ടതായി Read More…

Featured Myth and Reality

ഒറ്റ അടുക്കള മാത്രം, 83 അംഗങ്ങൾ, 6 തലമുറകൾ! ഒരുമിച്ച് താമസം, അത്ഭുതമായി ഈ ഇന്ത്യന്‍ കുടുംബം !

ചെറിയ കുടുംബങ്ങൾ (Nuclear families) സാർവത്രികമായ ഇക്കാലത്ത്, കൂട്ടുകുടുംബത്തിന്റെ (Joint family) പാരമ്പര്യം ഒട്ടും ചോർന്നുപോകാതെ കാത്തുസൂക്ഷിക്കുകയാണ് ആന്ധ്രാപ്രദേശിലെ അനന്തപൂർ ജില്ലയിലുള്ള കുർലപ്പള്ളി ഗ്രാമത്തിലെ നാഗപ്പ കുടുംബം. അടുത്തടുത്തുള്ള നാല് വീടുകളിലായി താമസിക്കുന്ന ഇവർ ഒരുമിച്ച് ഒരു ഒരൊറ്റ കുടുംബമായാണ് ജീവിക്കുന്നത്. ആറ് തലമുറകളിലായി വ്യാപിച്ചുകിടക്കുന്ന ഈ കുടുംബത്തിൽ ആകെ 83 അംഗങ്ങളുണ്ട്. ഹനുമന്തരായഡു, മുത്യാലപ്പ എന്നിവരുടെ നേതൃത്വത്തിലുള്ള ഈ കുടുംബത്തിൽ ആറ് അമ്മായിയമ്മമാരും, 14 മരുമക്കളും, 20 കുട്ടികളും, മുത്തശ്ശീമുത്തശ്ശന്മാരും മറ്റ് മുതിർന്ന അംഗങ്ങളുമുണ്ട്. ഇത്രയും Read More…

Oddly News

പീഡനം സഹിക്കാൻ വയ്യ, അമ്മായി വേഗം മരിക്കണേ ! കാണിക്കയിട്ട 20 രൂപ നോട്ടില്‍ വിചിത്ര ആവശ്യം; ഞെട്ടി ക്ഷേത്രജീവനക്കാര്‍

അമരാവതി: ആന്ധ്രാപ്രദേശിലെ ഒരു ക്ഷേത്രത്തിലെ കാണിക്ക എണ്ണുന്നതിനിടയിൽ ജീവനക്കാർക്ക് ലഭിച്ച ഒരു ഇരുപത് രൂപ നോട്ട് കണ്ട് എല്ലാവരും അമ്പരന്നു. സ്വന്തം അമ്മായിയുടെ മരണം ആവശ്യപ്പെട്ടുകൊണ്ട് ഒരാൾ എഴുതിയ കുറിപ്പായിരുന്നു ആ നോട്ടിൽ ഉണ്ടായിരുന്നത്. വിചിത്രവും ഭയപ്പെടുത്തുന്നതുമായ ഈ മരണാഭ്യർത്ഥന അടങ്ങിയ നോട്ടിന്റെ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അനന്തപൂർ ജില്ലയിലെ സുബ്രഹ്മണ്യേശ്വര സ്വാമി ക്ഷേത്രത്തിലെ കാണിക്കവഞ്ചിയിലാണ് ഈ നോട്ട് കണ്ടെത്തിയത്. ഭക്തർ സമർപ്പിച്ച പണം എണ്ണുന്നതിനിടയിൽ നോട്ടിലെ എഴുത്ത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ അത് Read More…

Good News

ആന്ധ്രയില്‍ നിന്നുള്ള 72 കാരി പോത്തുല വെങ്കിടലക്ഷ്മി നീറ്റ് പരീക്ഷയെഴുതി; നിശ്ചയദാര്‍ഡ്യത്തിന് പ്രായമില്ല

ഇന്ത്യയിലെ മദ്ധ്യവര്‍ത്തിസമൂഹത്തിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണ് നീറ്റ് പരീക്ഷ. ഞായറാഴ്ച കാക്കിനാഡയിലെ സര്‍ക്കാര്‍ വനിതാ പോളിടെക്നിക് കോളേജി ലാണ് രാജ്യത്തെ ഏറ്റവും മത്സരാധിഷ്ഠിതമായ മെഡിക്കല്‍ പ്രവേശന പരീക്ഷകളി ലൊന്ന് എഴുതാന്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടിയവര്‍ക്കിടയില്‍ ഏറെ വ്യത്യസ്തയായിരുന്നു വെങ്കടലക്ഷ്മി. പരീക്ഷയെഴുതാന്‍ ഒത്തുകൂടിയ യുവാക്കള്‍ക്കിടയിലെ വൃദ്ധയായിരുന്നു വെങ്കടല ക്ഷ്മി. 72 ാം വയസ്സില്‍ തന്റെ സ്വപ്‌നം സഫലമാക്കാനുള്ള യാത്രയില്‍ അവര്‍ കുട്ടികള്‍ക്കൊപ്പം ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതി. എളിമയുള്ള സല്‍വാര്‍ കമീസ് ധരിച്ച്, അഡ്മിറ്റ് കാര്‍ഡ് മാത്രം കൈവശം വച്ച അവള്‍, Read More…