Oddly News

കമ്പ്യൂട്ടര്‍ തകരാലാണ​ത്രേ ! ഓഫീസിലിരുന്ന് അശ്ലീല വീഡിയോ കാണാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ അടവ്- വീഡിയോ

ഓഫീസില്‍ ജോലിസമയത്ത് മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. ആന്ധ്രപ്രദേശിലെ കാക്കിനട ജില്ലയിലെ തല്ലരേവു പോസ്റ്റ് ഓഫീസിലാണ് ജോലി സമയത്ത് ഉദ്യോഗസ്ഥന്‍ പോണ്‍ വീഡിയോ കണ്ടത്. നാട്ടുകാര്‍ ഇയാളെ കയ്യോടെ പിടികൂടുകയും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. ഓഫീസിലെ കമ്പ്യൂട്ടറിന് മുന്നിലിരുന്ന് പരസ്യമായി പോണ്‍ വീഡിയോ കാണുന്നതാണ് ദൃശ്യങ്ങള്‍. ആളുകള്‍ ആവശ്യങ്ങള്‍ക്കായി പുറത്ത് കാത്തുനില്‍ക്കുന്നതിനിടെയായിരുന്നു ഇത്. കമ്പ്യൂട്ടറിന് സാങ്കേതിക തകരാറെന്ന് പറഞ്ഞാണ് ജീവനക്കാരന്‍ ഫോണില്‍ വിഡിയോ കണ്ടത്. തല്ലരേവു പോസ്റ്റ് ഓഫീസില്‍ തിരക്കുള്ള Read More…

Oddly News

മദ്യ ലഹരിയില്‍ കടിച്ച പാമ്പിന്റെ തലയില്‍ കടിച്ചു; കട്ടിലിനരികില്‍ കിടത്തി ഉറങ്ങി യുവാവ്

മദ്യപിച്ച് ലക്കുകെട്ട് തന്നെ കടിച്ച പാമ്പിന്റെ തലയില്‍ കടിച്ച് യുവാവ്. ശരീരത്തില്‍ വിഷം പടര്‍ന്നതോടെ വെങ്കിടേഷെന്ന ഈ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച രാത്രി തന്റെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് വെങ്കിടേഷിനെ പാമ്പു കടിച്ചത്. തിരുപ്പതി ജില്ലയിലാണ് സംഭവം. മദ്യലഹരിയിൽ പാമ്പിന്റെ തല കടിച്ചുകീറുകയായിരുന്നു ഇയാള്‍ ചെയ്തത്. അമിതമായി മദ്യപിച്ച അവസ്ഥയിലായിരുന്നു ഇയാള്‍. വീട്ടിലേക്ക് മടങ്ങുന്നതിനിടെ വഴിയില്‍ വച്ച് ഇയാളെ വിഷപ്പാമ്പ് കടിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ പാമ്പിനെ പിടികൂടി തല കടിച്ചുകീറി കൊല്ലുകയായിരുന്നു. പിന്നീട് Read More…

Crime

കളിയ്ക്കിടെ കാറിനുള്ളിൽ കയറി, ഡോർ അബദ്ധത്തിൽ ലോക്കായി, നാല് ശ്വാസംമുട്ടി കുട്ടികൾ മരിച്ചു

ആന്ധ്രാപ്രദേശിൽ വിശാഖപട്ടണത്ത് കളിക്കുന്നതിനിടെ പാർക്ക് ചെയ്ത കാറിനുള്ളിലേക്ക് കയറിയ നാലു കുട്ടികൾ ശ്വാസംമുട്ടി മരിച്ചു. വിജയനഗരം ജില്ലയിലാണ് സംഭവം. പത്ത് വയസിൽ താഴെയുള്ള കുട്ടികളാണ് മരിച്ചത്. പാർക്കിങ് സ്ഥലത്തിട്ടിരുന്ന കാറിന്റെ ഡോറുകൾ ലോക്ക് ചെയ്തിരുന്നില്ല. തുടർന്ന് അബദ്ധത്തിൽ കാറിന്റെ ഡോറുകൾ ലോക്കാവുകയും കുട്ടികൾ ശ്വാസംമുട്ടി മരിക്കുകയായിരുന്നു. കാണാത്തതിനെ തുടർന്ന് രാവിലെ മുതൽ രക്ഷിതാക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. ഉദയ്(6), ചാരുമതി(8), ചാരിഷ്മ(6), മാനസവി(6) എന്നിവരാണ് മരിച്ചത്. എല്ലാവരും രാവിലെ കളിക്കാനായി വീട്ടിൽ നിന്ന് Read More…

Lifestyle

ഇന്‍സ്‌റ്റഗ്രാം പ്രണയം; കാമുകനെ കാണാന്‍ മൈലുകള്‍ താണ്ടി ഇന്ത്യയില്‍ പറന്നെത്തി അമേരിക്കന്‍ വനിത

ഇന്‍സ്‌റ്റഗ്രാമിലെ പരിചയം പ്രണയമായി മാറിയപ്പോള്‍ കാമുകനെ കാണാന്‍ ആയിരക്കണക്കിനു മൈലുകള്‍ താണ്ടി ഇന്ത്യയില്‍ പറന്നെത്തി അമേരിക്കന്‍ വനിത. ആന്ധ്രാപ്രദേശിലെ വിദൂരഗ്രാമത്തില്‍നിന്നുള്ള ചന്ദന്‍ സിങ്‌ രജ്‌പുത്‌ എന്ന യുവാവിനെ കാണാനാണ്‌ യു.എസില്‍നിന്നു ഫോട്ടോഗ്രാഫര്‍കൂടിയായ ജാക്ലിന്‍ ഫൊറേറോ എന്ന വനിതയെത്തിയത്‌. വിമാനത്താവളത്തില്‍വച്ച്‌ ഇരുവരും ആദ്യമായി നേരിട്ടു കാണുന്നതിന്റെ വീഡിയോയും ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചു. ‘ഒരുമിച്ച്‌ 14 മാസങ്ങള്‍, ഒരു പുതിയ അധ്യായത്തിനു തയാറാണ്‌’ എന്ന അടിക്കുറിപ്പോടെയാണ്‌ ജാക്ലിന്‍ ഫൊറേറോ വീഡിയോ പോസ്‌റ്റ് ചെയ്‌തത്‌. നിരവധിപേരാണ്‌ ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നു കമന്റ്‌ ചെയ്‌തിരിക്കുന്നത്‌. Read More…

Oddly News

കുത്തിഒഴുകുന്ന നദിയില്‍ മുങ്ങി കാര്‍: മുകളില്‍ കൂളായി ഇരിക്കുന്ന ദമ്പതികള്‍ -വീഡിയോ

കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി യൂറോപ്യന്‍ രാജ്യങ്ങളിലും കിഴക്കനേഷ്യന്‍ രാജ്യങ്ങളിലും ശക്തമായ മഴയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇന്ത്യയിലെ സാഹചര്യവും അവിടുത്തെ പോലെ സമാനമാണ്. ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രളയത്തില്‍ പെട്ട് കാറിനുമുകളിലിരിക്കുന്ന ദമ്പതികളുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. View this post on Instagram A post shared by ghantaa (@ghantaa) ശക്തമായ മഴയില്‍ കുത്തി ഒലിക്കുന്ന നദിയില്‍ കുടുങ്ങിയ കാറിലാണ് ദമ്പതികള്‍ റിലാക്സായി ഇരിക്കുന്നത്. കാറിന്റെ മുകള്‍ ഭാഗം ഒഴികെ Read More…

Oddly News

മദ്യപിച്ച് ‘പാമ്പാ’യി പാമ്പുമായി കളിച്ചു; ശല്യംസഹിക്കാതെ മൂര്‍ഖന്‍ കടിച്ചു; വീഡിയോ വൈറല്‍

മദ്യപിച്ച് ലക്കുകെട്ട് വിഷമുള്ള പാമ്പുമായി കളിക്കുന്നതിനിടെ ആന്ധ്രാപ്രദേശില്‍ ഒരാള്‍ക്ക് പാമ്പുകടിയേറ്റു. മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റത് നാഗരാജു എന്നയാള്‍ക്കാണ്. ശ്രീ സത്യസായി ജില്ലയിലെ കാദിരി മേഖലയില്‍ കോളേജ് പരിസരത്ത് വെച്ചായിരുന്നു സംഭവം. സംഭവത്തിന്റെ വീഡിയോ ഓണ്‍ലൈനില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. നാഗരാജു പാമ്പമായി കളിക്കുന്നതും പാമ്പിനെ കൈകൊണ്ട് അടിക്കുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്. സമീപത്തെ കുറ്റിക്കാട്ടിലേക്ക് രക്ഷപ്പെടാനുള്ള പാമ്പിന്റെ ശ്രമം അവഗണിച്ച നാഗരാജു അതിനെ പിടികൂടി റോഡിലേക്ക് തിരികെ കൊണ്ടുവന്നാണ് കളിക്കുന്നത്. നാഗരാജു പാമ്പുമായി കളിക്കുന്നതും തല്ലുന്നതും വീഡിയോയില്‍ കാണാം. പക്ഷേ, Read More…

Good News

‘എനിക്ക് ഐപിഎസ് ഓഫിസറാകണം’; ബാലവധുവാകാൻ വിസമ്മതിച്ച പെൺകുട്ടിക്ക് പരീക്ഷയിൽ ഒന്നാംറാങ്ക്

ഒരിക്കല്‍ നിര്‍ബന്ധിത ബാലവിവാഹത്തിന്റെ വക്കിലെത്തിയ പെണ്‍കുട്ടി ആന്ധ്രയിലെ ഇന്റര്‍മീഡിയേറ്റ് പരീക്ഷയില്‍ ടോപ്പ് സ്‌കോററായി. ബാല വിവാഹം ഉള്‍പ്പെടെ എല്ലാ പ്രതിബന്ധങ്ങളെയും നിശ്ചയദാര്‍ഡ്യം കൊണ്ടു മറികടന്ന കുര്‍ണൂല്‍ ജില്ലയിലെ അഡോണി മണ്ഡലത്തിലെ പെഡ്ഡ ഹരിവനം സ്വദേശിയായ നിര്‍മ്മല എന്ന പെണ്‍കുട്ടിയാണ് ജീവിതത്തിലെ വമ്പന്‍ വിജയങ്ങളില്‍ ഒന്ന് നേടിയത്. പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്ന അവളുടെ യാത്ര ശ്രദ്ധേയമായ ധൈര്യവും ദൃഢനിശ്ചയവുമാണ്. ദരിദ്ര പശ്ചാത്തലത്തില്‍ ജനിക്കുകയും വളരുകയും ചെയ്ത നിര്‍മ്മല പ്രതിസന്ധികളെ മനക്കരുത്തു കൊണ്ടു നേരിടുകയായിരുന്നു. മൂന്ന് സഹോദരിമാരെ ഇതിനകം വിവാഹം Read More…