‘ലിവ് ഇന്‍ റിലേഷന്‍ഷിപ്പിന്റെ പ്രത്യാഘാതമെന്താണെന്ന് അറിയാമോ? അറിയണമെങ്കില്‍ ഒരു അനാഥാലയം സന്ദര്‍ശിച്ചാല്‍ മതി, 15 മുതല്‍ 20വരെ വയസുള്ള പെണ്‍കുട്ടികള്‍ വരിവരിയായി നില്‍ക്കുന്നത് കാണാം, കൈക്കുഞ്ഞുങ്ങളുമായി’–ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന്റെ വാക്കുകളാണിത്. ഗവര്‍ണറുടെ പ്രസ്താവന ഇതിനോടകം തന്നെ വിവാദത്തിനു വഴിവച്ചിരിക്കുകയാണ്. ബല്ലിയയിലെ ജനനായക് ചന്ദ്രശേഖര്‍ യൂണിവേഴ്സിറ്റി ബിരുദദാനച്ചടങ്ങിനെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു ആനന്ദിബെന്‍ പട്ടേലിന്റെ അമ്പരപ്പിക്കുന്ന വാക്കുകള്‍. ‘ഇപ്പോള്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് ആണ് ട്രെന്‍ഡ്. ഈ അവസ്ഥയുടെ പ്രത്യാഘാതം എന്തെന്നറിയാന്‍ ഒരു അനാഥാലയം സന്ദര്‍ശിച്ചാല്‍ മതി, അവിടെ Read More…

