ഇന്ത്യയിലെ തന്നെ സൂപ്പര്‍താരങ്ങളായ രജനീകാന്തും അമിതാഭ് ബച്ചനും ഒരുമിക്കുന്നു എന്നത് ഇതിനകം തന്നെ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്ന വാര്‍ത്തയാണ്. അതിന് പിന്നാലെ ‘തലൈവര്‍ 170’ എന്ന് പേരിട്ട സിനിമയില്‍ അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നു. സിനിമയില്‍ രജനികാന്ത് പോലീസ് വേഷത്തില്‍ എത്തുമെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അതേസമയം, രജനികാന്തിന്റെ ജോലികള്‍ സര്‍വേ ചെയ്യുന്ന പരമോന്നത അധികാരിയായ ഒരു ചീഫ് പോലീസ് ഓഫീസറായാണ് അമിതാഭ് ബച്ചന്‍ എത്തുന്നത്. ബച്ചന്റേത് ഏറെ ശ്രദ്ധിക്കപ്പെട്ടേക്കാന്‍ കഴിയുന്ന ഒരു അതിഥിവേഷമാണെന്നാണ് പുറത്തുവരുന്ന Read More…
Tag: Amitabh Bachchan
അമിതാഭും രജനിയും; 37 വര്‍ഷത്തിനുശേഷം ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരങ്ങള്‍ ഒന്നിക്കുന്നു
ജയിലറുടെ വന്‍ വിജയത്തിന് ശേഷം ജെയ് ഭീം ഒരുക്കിയ ടി.ജെ ജ്ഞാനവേലിന്റെ സിനിമയില്‍ അഭിനയിക്കുന്ന തിരക്കിലാണ് സൂപ്പര്‍താരം രജനീകാന്ത്. സിനിമയുടെ അടുത്തഘട്ട ചിത്രീകരണം മുംബൈയില്‍ അടുത്ത ദിവസം മുതല്‍ തുടങ്ങാനിരിക്കെ ഇനി വരാന്‍ പോകുന്നത് സൂപ്പര്‍താരങ്ങളുടെ സംഗമം. ബോളിവുഡിലെ മുതിര്‍ന്ന സൂപ്പര്‍താരവും തമിഴിലെ സൂപ്പര്‍താരവും ഇവിടെ ഒന്നിക്കും. ചിത്രത്തില്‍ നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന അമിതാഭ് ബച്ചനും മുംബൈയില്‍ ടീമിനൊപ്പം ചേരും. 37 വര്‍ഷങ്ങള്‍ക്ക് ശേഷം രജനികാന്തും അമിതാഭ് ബച്ചനും ഒന്നിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ‘തലൈവര്‍ 170’ Read More…
ഇന്ത്യന്‍ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചന് ഇന്ന് 81 വയസ്
ഇന്ന് ഒക്‌ടോബര്‍ 11, ബോളിവുഡ് ഷെഹന്‍ഷാ അമിതാഭ് ബച്ചന് 81 വയസ്. ഈ പ്രായത്തിലും അദ്ദേഹം തന്റെ ആരാധകര്‍ക്കും ഫോളോവേഴ്‌സിനും പകര്‍ന്നു നല്‍കുന്ന ഊര്‍ജം ചെറുതല്ല. 81-ാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ അദ്ദേഹത്തിന്റെ വീടായ ജെല്‍സയ്ക്ക് പുറത്ത് ആരാധകര്‍ കേക്കുകളും സമ്മാനങ്ങളുമായി കാത്തുനിന്നു. ഗേറ്റിന് പുറത്തു വന്നവരെ താരം അഭിവാദ്യം ചെയ്തു. നന്ദിയോടെ കൈള്‍ കൂപ്പുകയും ആശംസകള്‍ക്ക് നന്ദിപറയുകയും ചെയ്തു. വലിയ പുഞ്ചിരിയോടെ താരം അവരെ നോക്കി കൈ വിശുന്നുണ്ടായിരുന്നു. പതിവുപോലെ ആരാധകരെ കാണാന്‍ എത്തിയ ബച്ചന്‍ ചെരുപ്പ് Read More…
സോഷ്യല്‍ മീഡിയയില്‍ തരംഗമായി അമിതാഭ് ബച്ചന്റെ സ്ലോ മോഷന്‍ വീഡിയോ
അമിതാഭ് ബച്ചന്റെയും ജയാ ബച്ചന്റെയും ഒരു സ്ലോമോഷന്‍ വീഡിയേയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. ജയ ബച്ചന് സ്വന്തമായി സോഷില്‍ മീഡിയ അക്കൗണ്ടുകള്‍ ഒന്നുമില്ല. എന്നാല്‍ ചെറുമകള്‍ നവ്യ നവേലി നന്ദ ജയാ ബച്ചന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ പങ്ക് വയ്ക്കാറുണ്ട്. അമിതാഭ് ബച്ചനാണ് ഇക്കുറി ജയ ബച്ചന്റെ അല്‍പ്പം രസകരമായ വീഡിയോ പങ്ക് വച്ചിരിക്കുന്നത്. ജോലി സ്ഥലത്ത് എന്നാണ് അമിതാഭ് ബച്ചന്‍ ഭാര്യയ്ക്ക് ഒപ്പമുള്ള വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. അമിതാഭ് ബച്ചാന്‍ സ്വന്തം ദൃശ്യങ്ങള്‍ Read More…