ശാസ്ത്രസാഹിത്യത്തിലെ ഒരു ഭാവനയെ യഥാർത്ഥ്യമാക്കി മാറ്റിയിരിക്കുകയാണ് ചൈനയിൽ നിന്നുള്ള 26 വയസ്സുകാരനായ ഒരു സാങ്കേതികവിദ്യ പ്രേമി. മനുഷ്യരെ വഹിച്ച് പറക്കാൻ കഴിയുന്ന ഒരു ഹോവർബോർഡ് നിർമ്മിച്ചാണ് ഇയാൾ ശ്രദ്ധ നേടുന്നത്. രണ്ട് മാസത്തെ അധ്വാനത്തിന് ശേഷം സോങ് ഷിങ്‌യു എന്ന യുവാവ് പർവ്വതങ്ങൾക്കും യാങ്‌സി നദിക്കും നഗരവീഥികൾക്കും മുകളിലൂടെ ഇത് വിജയകരമായി പറത്തി പരീക്ഷിച്ചു. സൗത്ത് ചൈന മോർണിംഗ് പോസ്റ്റാണ് ഈ വാർത്ത പുറത്തുവിട്ടത്. ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ എൻഷി സ്വദേശിയായ സോങ്, സോഷ്യൽ മീഡിയയിൽ ‘അമേസിങ് Read More…

