അല്‍ഷിമേഴ്സ്സിന് പ്രധാന കാരണം വിട്ടുമാറാത്ത മാനസിക സമ്മര്‍ദ്ദം, ന്യൂറോണിലെ തകരാറുകള്‍, ജീവിതശൈലി എന്നിവയാണ്. പ്രായമായവരില്‍ ജീവിത ചുറ്റുപാടുകളില്‍ നിന്നുള്ള സമ്മര്‍ദ്ദം നിമിത്തം ഏകദേശം 1.5 വര്‍ഷം കൊണ്ട് മസ്തിഷ്‌ക വാര്‍ദ്ധക്യം വര്‍ധിപ്പിക്കുമെന്ന് അടുത്ത കാലത്തായി പുറത്തു വന്നിട്ടുള്ള ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. അല്‍ഷിമേഴ്‌സ് രോഗത്തിന്റെ പ്രധാന കാരണം മസ്തിഷ്‌കത്തിലെ പ്രോട്ടീനുകളുടെ വ്യതിചലനമാണ്. തലച്ചോറിലെ ന്യൂറോണുകള്‍ തമ്മിലുള്ള ആശയവിനിമയം നഷ്ട്ടമാകുകയും ഒടുവില്‍ ന്യൂറോണുകള്‍ നശിക്കുകയും ചെയ്യുന്നു. ഇന്ത്യയില്‍ ഏതാണ്ട് 3.8 ദശലക്ഷം ആളുകള്‍ ഈ രോഗം മൂലം ദുരിതം അനുഭവിക്കുന്നുണ്ട് Read More…
Tag: alzheimer’s
പൂച്ചയുടെ വിസര്‍ജ്ജ്യത്തിലെ പരാന്നജീവി അള്‍സ്‌ഹൈമേഴ്‌സിന് പരിഹാരം!
പൂച്ചയുടെ വിസര്‍ജ്ജ്യത്തില്‍ കാണപ്പെടുന്ന ഒരു തരം പരാന്ന ജീവി അള്‍സ്‌ഹൈമേഴ്‌സ് , പാര്‍ക്കിന്‍സണ്‍സ് പോലുള്ള നാഡീവ്യൂഹ പരമായ രോഗങ്ങളുടെ ചികിത്സയില്‍ ഫലപ്രദമായ മാറ്റമുണ്ടാക്കുമെന്നാണ് പഠനം. ഗ്ലാസ്‌ഗോ സര്‍വകലാശാലകളും ടെല്‍ അവീവ് സര്‍വകലാശാലയും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് ടോക്‌സോപ്ലാസ്മ ഗോണ്ടി എന്ന ഈ പരാന്ന ജീവിയുടെ വ്യതിയാനം വരുത്തിയ വകഭേദത്തിന് രോഗചികിത്സയ്ക്കായുള്ള പ്രോട്ടീനുകളെ നേരിട്ട് തലച്ചോറിലേക്ക് എത്തിക്കാനായി സാധിക്കുമെന്നാണ്. അള്‍സ്ഹൈമേഴ്സ്, പാര്‍ക്കിന്‍സണ്‍സ്, റെറ്റ് സിന്‍ഡ്രോം എന്നിവ പോലുള്ള നാഡീവ്യൂഹ രോഗങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള പ്രോട്ടീന്‍ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടിരിക്കുന്നു. Read More…
അല്‍ഷിമേഴ്‌സ് സാധ്യത കണ്ണ് നോക്കി കണ്ടെത്താമെന്ന് ഗവേഷകര്‍ : പഠനം പറയുന്നത്
മസ്തിഷ്‌കത്തിലുള്ള നാഡീകോശങ്ങള്‍ ക്രമേണ ദ്രവിക്കുകയും തുടര്‍ന്ന് പ്രവര്‍ത്തനരഹിതമാവുകയും ചെയ്യുന്ന അവസ്ഥയിലാണ് ഒരാള്‍ അല്‍ഷിമേഴ്‌സ് രോഗിയായിത്തീരുന്നത്. അല്‍ഷിമേഴ്‌സ് സാധ്യത കണ്ണില്‍ നിന്നും നേരത്തേ തന്നെ കണ്ടെത്താമെന്നുള്ള നിഗമനത്തില്‍ എത്തിയിരിയ്ക്കുകയാണ് ഗവേഷകര്‍. ലോസ്ആഞ്ജലീസിലെ സെഡാര്‍സ് സിനായ് മെഡിക്കല്‍ സെന്ററിലുള്ള ഗവേഷകരാണ് പഠനം നടത്തിയത്. മറവിരോഗം കണ്ടെത്താനുള്ള മാര്‍ഗങ്ങളെക്കുറിച്ച് കാലങ്ങളായി ഗവേഷകര്‍ പഠനം നടത്തുകയാണ്. അല്‍ഷിമേഴ്‌സ് ബാധിക്കുകയും മരണമടയുകയും ചെയ്ത 86 പേരുടെ കണ്ണും തലച്ചോറിലെ കോശങ്ങളും പരിശോധിച്ചാണ് ഗവേഷകര്‍ വിലയിരുത്തലില്‍ എത്തിയത്. സാധാരണ കോഗ്‌നിറ്റീവ് ഫങ്ഷന്‍ ഉള്ളവര്‍, അല്‍ഷിമേഴ്‌സിന്റെ ആദ്യകാല Read More…
സ്ത്രീകളില്‍ എന്തുകൊണ്ടാണ് അല്‍ഷിമേഴ്സ് രോഗം കൂടുതല്‍ കാണപ്പെടുന്നത്?
കാലിഫോര്‍ണിയ : അല്‍ഷിമേഴ്‌സ് രോഗത്തെ കുറിച്ചുള്ള ഏറ്റവും പുതിയ ഗവേഷണമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. സ്ത്രീകളില്‍ എന്തുകൊണ്ടാണ് അല്‍ഷിമേഴ്സ് രോഗം കൂടുതല്‍ കാണപ്പെടുന്നതെന്നതിനെ കുറിച്ചാണ് ഗവേഷണത്തില്‍ പ്രധാനമായും പ്രതിപാദിയ്ക്കുന്നത്. അല്‍ഷിമേഴ്സ് രോഗത്തിന്റെ ജനിതക ഉറവിടം സംബന്ധിച്ച് വിവരം ലഭിച്ചതായും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. അല്‍ഷിമേഴ്സ് ബാധിതരായി മരിച്ച സ്ത്രീകളുടെ തലച്ചോറില്‍ രോഗപ്രതിരോധവ്യവസ്ഥയിലെ പൂരകമാംസ്യമായ സി-3 വളരെ കൂടുതലാണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിയ്ക്കുന്നത്. ഇത് അണുബാധയുള്ളതും രാസമാറ്റങ്ങള്‍ക്ക് വിധേയവുമായിരുന്നു. ഈ മാംസ്യമാണ് അല്‍ഷിമേഴ്സിന് ആക്കംകൂട്ടുന്നതെന്നാണ് കാലിഫോര്‍ണിയയിലെ സ്റ്റുവാര്‍ട്ട് ലിപ്റ്റന്റെ നേതൃത്വത്തിലുള്ള ഗവേഷകരുടെ കണ്ടെത്തല്‍. Read More…