പുഷ്പ ആദ്യ പതിപ്പ് വന്‍ ഹിറ്റായതോടെ ഡിസംബര്‍ 5 ന് പുറത്തുവരാനിരിക്കുന്ന പുഷ്പ 2 നെക്കുറിച്ചുള്ള ആകാംക്ഷ വളരെ വലുതാണ്. രണ്ടാം പതിപ്പിനായി ആരാധകര്‍ കാത്തിരിക്കുമ്പോള്‍ പുഷ്പ 3 യുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വെളിപ്പെടുത്തലുമായി വരികയാണ് പുഷ്പ ഫ്രാഞ്ചൈസിയുടെ നിര്‍മ്മാതാക്കള്‍. പുഷ്പ 3യെ കുറിച്ച് നിര്‍മ്മാതാവ് രവിശങ്കര്‍ സൂചന നല്‍കിയത് ആരാധകരെ ആവേശത്തിലാക്കി. ഒക്ടോബര്‍ 24ന് ഹൈദരാബാദില്‍ സിനിമയുടെ പ്രമോഷനുമായി നടന്ന പത്രസമ്മേളനത്തോടെയാണ് പുഷ്പ 3യെ കുറിച്ച് നിര്‍മ്മാതാവ് രവിശങ്കര്‍ സൂചന നല്‍കിയത്. ഈ വര്‍ഷമാദ്യം ബെര്‍ലിന്‍ Read More…
Tag: Allu Arjun
അല്ലുഅര്‍ജുനെ ലക്ഷ്യമിട്ട് ജനസേന പാര്‍ട്ടി; പുഷ്പ 2 റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ഭീഷണി
തെലുങ്ക് സൂപ്പര്‍താരം അല്ലുഅര്‍ജുനെ ജനസേന പാര്‍ട്ടിക്കാര്‍ ലക്ഷ്യമിടുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് എംഎല്‍എ ബോളിസെട്ടി ശ്രീനിവാസ് അല്ലു അര്‍ജുനെതിരെ പ്രതികരിച്ചതിന് പിന്നാലെ ഗന്നവാരം സ്വദേശിയായ മറ്റൊരു നേതാവ് രമേശ് ബാബുവും താരത്തെ ഭീഷണിപ്പെടുത്തി. താരത്തിന്റെ പുഷ്പ 2 സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നും അല്ലു വെറും കോമഡി താരമാണെന്ന് പരിഹസിക്കുകയും ചെയ്തു. ചിരഞ്ജീവിയും അദ്ദേഹത്തിന്റെ കുടുംബത്തിലെ മറ്റു നായകന്മാരായ പവന്‍ കല്യാണും രാം ചരണും പലര്‍ക്കും പ്രചോദനമായപ്പോള്‍, അല്ലു അര്‍ജുന്റെ പ്രവൃത്തികള്‍ വളരെ നിരാശാജനകമാണെന്ന് രമേശ് ബാബു Read More…
രാജകീയ വരവ്; അല്ലു അര്‍ജുന് വിശാഖപട്ടണത്തില്‍ ആരാധകരുടെ സ്വീകരണം, പുഷ്പ 2 അവസാനഘട്ടത്തില്‍
തങ്ങളുടെ ആരാധനാപാത്രത്തെ കാണാനായി വിശാഖപട്ടണം എയര്‍പോര്‍ട്ടിനു പുറത്ത് തടിച്ചുകൂടി അല്ലു അര്‍ജുന്റെ ആരാധകര്‍. സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ 2-വിന്റെ അവസാന ഘട്ട ഷൂട്ടിനായി വിശാഖപട്ടണത്തിലെത്തിയ താരത്തെ കാണാനാണ് ആരാധകര്‍ തടിച്ചുകൂടിയത്. ഗംഭീര വരവേല്‍പ്പാണ് വിമാനമിറങ്ങിയ അല്ലു അര്‍ജുന് ആരാധകര്‍ നല്‍കിയത്. തുടര്‍ന്ന് തുറന്ന കാറില്‍ ലൊക്കേഷനിലേക്ക് സഞ്ചരിച്ച അല്ലു അര്‍ജുന് അകമ്പടിയായി ആയിരക്കണക്കിന് ഫാന്‍സ് തങ്ങളുടെ വാഹനങ്ങളില്‍ പിറകെ ചെന്നു. താരത്തിനു നേരെ പൂക്കള്‍ ചൊരിഞ്ഞും കൊടി വീശിയും മറ്റും ആരാധകര്‍ സ്നേഹപ്രകടനം നടത്തി. അല്ലു Read More…
അല്ലു അർജുന് ജയ് വിളിച്ചില്ല; യുവാവിനെ വളഞ്ഞിട്ടാക്രമിച്ച് ആരാധകർ; മര്‍ദ്ദനമേറ്റത് പ്രഭാസ് ആരാധകന്?
അല്ലു അര്‍ജുന് ജയ് വിളിക്കാനാവശ്യപ്പെട്ട് ബെംഗളൂരുവില്‍ യുവാവിനെ വളഞ്ഞിട്ടാക്രമിച്ച് അല്ലു അര്‍ജുന്റെ ആരാധകപ്പട. കെ.ആർ പുരത്താണ് സംഭവം. ആക്രമത്തിന്റെ ദൃശ്യങ്ങള്‍ എക്സില്‍ പ്രചരിച്ചതോടെ നടപടി സ്വീകരിക്കാന്‍ പൊലീസും രംഗത്ത്. അല്ലു അർജുന് ജയ് വിളിക്കണമെന്നാവശ്യപ്പെട്ട് ഒരു സംഘമാളുകൾ ചേർന്ന് ഒരു യുവാവിനെ മർദിക്കുന്നതാണ് പ്രചരിക്കുന്ന വിഡിയോയിലെ ഉള്ളടക്കം. ശരീരമാകെ ചോര ഒലിപ്പിച്ച് നില്‍ക്കുന്ന യുവാവിനെ ഗ്രൗണ്ടിലൂടെ വലിച്ചിഴയ്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. യുവാവിന് മുഖത്തുള്‍പ്പെടെ പരിക്കേറ്റിട്ടുണ്ട്. അക്രമികളില്‍ ഒരാള്‍ യുവാവിനോട് ജയ് അല്ലു അർജുൻ എന്നു വിളിക്കാന്‍ ആവശ്യപ്പെടുന്നതും Read More…
പുഷ്പ 2 ദി റൂള്‍സിന് അല്ലു അര്‍ജുന്‍ നയാപൈസ കൈപ്പറ്റുന്നില്ല; പകരം പ്രതിഫലമായി ചോദിച്ചത് മറ്റൊരു കാര്യം ?
മലയാളത്തില്‍ ഉള്‍പ്പെടെ അനേകം ആരാധകരുള്ള അല്ലു അര്‍ജുന്റെ പുഷ്പ 2 ദി റൂള്‍സിന്റെ വരവിനായി ആരാധകര്‍ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. പുഷ്പയുടെ ആദ്യ പതിപ്പില്‍ ഉജ്വല പ്രകടനം നടത്തിയ അല്ലു അര്‍ജുന്‍ ദേശീയ പുരസ്‌ക്കാരവും അതിലൂടെ നേടിയെടുത്തു. ഇതിന് പിന്നാലെ ഈ സുകുമാര്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലും എത്തുന്നുണ്ട്. എന്നാല്‍ ഈ സിനിമയ്ക്കായി അല്ലു അര്‍ജുന്‍ ചോദിച്ചിരിക്കുന്ന പ്രതിഫലമാണ് ഇപ്പോള്‍ സംസാരവിഷയം. സിനിമയില്‍ ഒരു രൂപ പോലും അല്ലു അര്‍ജുന്‍ ചോദിച്ചിട്ടില്ലത്രേ. പകരം Read More…
മൂന്ന് മിനിറ്റ് മാത്രമുള്ള ഗാനരംഗം; പുഷ്പയിലെ ഓ അന്തവാ നമ്പറിന് സാമന്ത വാങ്ങിയത് എത്രയാണെന്ന് അറിയാമോ?
നാഗചൈതന്യയുമായുള്ള വേര്‍പിരിയലിന് തൊട്ടുപിന്നാലെയായിരുന്നു നടി സാമന്ത പുഷ്പയില്‍ എല്ലാവരേയും ഞെട്ടിച്ച് ഐറ്റം ഡാന്‍സിനായി എത്തിയത്. ചടുലമായ നൃത്തച്ചുവടിനൊപ്പം താരത്തിന്റെ ഏറെ ഹോട്ടായിട്ടുള്ള അപ്പിയറന്‍സും ആരാധകരെ ശ്വാസം മുട്ടിക്കുന്നതായിരുന്നു. എന്നാല്‍ സിനിമയില്‍ കേവലം മൂന്ന് മിനിറ്റ് മാത്രമുള്ള ഈ ഗാനരംഗത്തിനായി സാമന്ത വാങ്ങിയ പ്രതിഫലം കേട്ടാലാണ് ശരിക്കും ഞെട്ടുക. പാട്ടിനായി സാമന്ത 5 കോടി രൂപ പ്രതിഫലം വാങ്ങിയതായിട്ടാണ് വിവരം. പാപ്പരാസോയാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. 2021 ഡിസംബറില്‍ റിലീസ് ചെയ്ത പുഷ്പ: ദ റൈസ് അല്ലു അര്‍ജുനും Read More…
മകള്‍ക്കും പുഷ്പ ടീമിനുമൊപ്പം ആഘോഷിച്ച് അല്ലു അര്‍ജുന്‍
മികച്ച നടനുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കിയതിലൂടെ ഒരു ചരിത്രം കൂടി സൃഷ്ടിച്ചിരിക്കുകയാണ് അല്ലു അര്‍ജുന്‍. 68 വര്‍ഷത്തിന് ശേഷം മികച്ച നടനുള്ള അവാര്‍ഡ് തെലുങ്കിലേയ്ക്ക് എത്തിച്ചിരിക്കുകയാണ് നടന്‍. അവാര്‍ഡ് ലഭിച്ച ആവേശത്തിലാണ് അല്ലു അര്‍ജുനും പുഷ്പ ടീമും. അല്ലു അര്‍ജുന്റെ ആദ്യ ദേശീയ അവാര്‍ഡ് കൂടിയാണ് ഇത്. തന്റെ വീട്ടില്‍ കുടുംബത്തിനും ടീ പുഷ്പയ്ക്കും ഒപ്പമായിരുന്നു അല്ലു അര്‍ജുന്‍ അവാര്‍ഡ് ആഘോഷമാക്കിയത്. മകള്‍ അല്ലു അര്‍ഹയ്ക്കും പുഷ്പ ടീമിനും ഒപ്പമായിരുന്നു അല്ലു അര്‍ജുന്‍ കേക്ക് മുറിച്ചത്. ഭാര്യ Read More…