Fitness

ഫിറ്റ്നസ് രഹസ്യം പങ്കുവച്ച് അല്ലു അര്‍ജുന്‍; വെറും വയറ്റിൽ ഇങ്ങനെ ചെയ്താൽ നമുക്കും മാറാം!…

പുഷ്പ 2 ന്റെ വിജയത്തിന് ശേഷം പ്രിയ താരം അല്ലുഅര്‍ജുന്‍ തന്റെ ഫിറ്റ്നസിന്റെ രഹസ്യം ഒരു ഇന്റര്‍വ്യൂവില്‍ പങ്കുവയ്ക്കുന്നുണ്ട്. ദിവസവും ഒരേ പ്രഭാതഭക്ഷണം കഴിച്ചതിനെപ്പറ്റിയും ഷേപ്പ് നിലനിര്‍ത്താനായി എന്തൊക്കെ ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ചിത്രത്തിന്റെ ആവശ്യകത അനുസരിച്ച് വര്‍ക്ക് ഔട്ടിലും ഭക്ഷണത്തിലും മാറ്റം വരുത്തി. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നത് ഒരു ദിവസം തുടങ്ങുന്നത് തന്നെ മുട്ട കഴിച്ചാണ്. പ്രഭാത ഭക്ഷണം എല്ലാ ദിവസവും ഒന്നു തന്നെയായിരുന്നു. മുട്ട എന്നും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ Read More…

Movie News

പുഷ്പ 2 തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവം; നിര്‍മ്മാതാക്കള്‍ 50 ലക്ഷം നല്‍കി

അല്ലു അര്‍ജുനെ വന്‍ വിവാദത്തിലാക്കിയ പുഷ്പ 2 സിനിമയുടെ തിക്കിലും തിരക്കിലും പെട്ട യുവതി മരിച്ച സംഭവത്തില്‍ കുടുംബത്തിന് സിനിമയുടെ നിര്‍മ്മാതാവ് 50ലക്ഷം രൂപ നല്‍കി. പുഷ്പ 2-ന്റെ പിന്നിലെ നിര്‍മ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സാണ് പണം നല്‍കിയത്. സംഭവത്തില്‍ പരിക്കേറ്റ് എട്ടുവയസ്സുകാരന്‍ സ്വകാര്യ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്. സന്ധ്യ തിയേറ്ററിലെ തിക്കിലും തിരക്കിലും പെട്ട് ഇരയായ പെണ്‍കുട്ടിയുടെ കുടുംബത്തിന് നിര്‍മ്മാതാവ് നവീന്‍ യെര്‍നേനി 50 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. കിംസ് ആശുപത്രിയില്‍ Read More…

Celebrity

അല്ലു അര്‍ജുന്റെ വീടിന് നേരെ തക്കാളിയേറ്; മരണവിവരം അറിയിച്ചിട്ടും താരം തീയേറ്ററില്‍ നിന്നും ഇറങ്ങിയില്ല

ഹൈദരാബാദ്: ഈ മാസം ആദ്യം ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരണപ്പെട്ട സംഭവത്തില്‍ തെലുങ്ക് നടന്‍ അല്ലു അര്‍ജുന്റെ വീടിന് നേരെ തക്കാളിയേറ്. ഒസ്മാനിയ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളെന്ന് അവകാശപ്പെട്ട് ഒരു സംഘം ആളുകള്‍ അല്ലു അര്‍ജുന്റെ വീട്ടില്‍ അതിക്രമിച്ച് കയറുകയും തക്കാളി എറിയുകയും പൂച്ചട്ടികള്‍ തകര്‍ക്കുകയും ചെയ്തു. നടനെതിരേ മുദ്രാവാക്യം മുഴക്കിയ പ്രതിഷേധക്കാരെ പിന്നീട് പോലീസ് നീക്കി. ഡിസംബര്‍ 4ന് നടന്ന പുഷ്പ 2ന്റെ പ്രീമിയറിനിടെ ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു Read More…

Movie News

‘പുഷ്പ-2’: തിരക്കിനിടെ കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബത്തിന് 25 ലക്ഷം നൽകുമെന്ന് അല്ലു അർജുൻ

ഹൈദരാബാദ്: ‘പുഷ്പ 2: ദ റൂള്‍’ എന്ന സിനിമയുടെ പ്രീമിയര്‍ ഷോയ്ക്കിടെ ഹൈദരാബാദിലെ തീയേറ്ററില്‍ ഒരു സ്ത്രീ മരിക്കുകയും മകന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തസംഭവത്തില്‍ ഇരയുടെ കുടുംബത്തിന് അല്ലു അര്‍ജുന്‍ 25 ലക്ഷം സഹായവാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ പോലീസ് അല്ലു അര്‍ജുനെതിരേ കേസെടുത്തതിന് പിന്നാലെയാത് താരം സഹായം പ്രഖ്യാപിച്ചത്. ദുഃഖിതരായ കുടുംബത്തെ നേരിട്ട് കാണുമെന്നും സാധ്യമായ എല്ലാ സഹായവും നല്‍കുമെന്നും താരം ഉറപ്പ് നല്‍കി. കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതിനാല്‍ ചികില്‍സാ ചെലവുകള്‍ വഹിക്കാമെന്നും താരം Read More…

Featured Movie News

അല്ലു അര്‍ജുന് പകരം പുഷ്പയില്‍ അഭിനയിക്കേണ്ടിയിരുന്നത് ഈ നടനായിരുന്നു; താരം പിന്മാറാന്‍ കാരണം

ആരാധകരുടെ നീണ്ട കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ പുഷ്പ 2 തിയേറ്ററുകളില്‍ എത്തിയിരിയ്ക്കുകയാണ്. 2021-ല്‍ റിലീസായ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ ചിത്രം പുഷ്പയുടെ രണ്ടാം ഭാഗമാണ് പുഷ്പ 2. അല്ലു അര്‍ജുന്റെ ഏറെ പ്രതീക്ഷയുള്ള ചിത്രം കൂടിയാണ് ഇത്. രണ്ടാം ഭാഗത്തില്‍ അല്ലു അര്‍ജുനോടൊപ്പം രശ്മിക മന്ദാന, ഫഹദ് ഫാസില്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. എന്നാല്‍ പുഷ്പയില്‍ അഭിനയിക്കേണ്ടിയിരുന്നത് അല്ലു അര്‍ജുന് പകരം മറ്റൊരു പ്രമുഖ നടനായിരുന്നു. വര്‍ഷങ്ങളായി നിരവധി ഹിറ്റുകള്‍ ആരാധകര്‍ക്ക് സമ്മാനിച്ച തെന്നിന്ത്യന്‍ സിനിമയിലെ പ്രമുഖ താരം Read More…

Movie News

പുഷ്പ തീയേറ്ററില്‍ എത്തി മണിക്കൂറുകള്‍ക്കകം ചോര്‍ന്നു; അനേകം വെബ്‌സൈറ്റുകളില്‍ സിനിമയുടെ എച്ച്ഡി പതിപ്പ്

ലോകത്തുടനീളമായി 1200 കേന്ദ്രങ്ങളില്‍ അല്ലുഅര്‍ജുന്റെ ‘പുഷ്പ 2: ദി റൂള്‍’ ബിഗ് സ്‌ക്രീനുകളില്‍ എത്തുമ്പോള്‍ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. രാജ്യത്തുടനീളമുള്ള ആരാധകര്‍ അതിന്റെ ഗംഭീരമായ റിലീസ് ആഘോഷിക്കുമ്പോള്‍, ചിത്രം ഇതിനകം തന്നെ നിരവധി പൈറസി വെബ്സൈറ്റുകളില്‍ ചോര്‍ന്നു കഴിഞ്ഞതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ടൈംസ് നൗ, പിങ്കവില്ല ഉള്‍പ്പെടെയുള്ള വെബ്‌സൈറ്റുകള്‍ പുറത്തുവിടുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സിനിമയുടെ എച്ച്, ഡി പതിപ്പുകളാണ് വന്നിരിക്കുന്നത്. അല്ലു അര്‍ജുനും രശ്മിക മന്ദാനയും ഒന്നിച്ചഭിനയിച്ച ചിത്രം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകമാണ് പൈറസിക്ക് ഇരയായിട്ടുള്ളത്. Read More…

Movie News

പുഷ്പ 2 ലെ ഐറ്റം സോങ്ങിനായി സാമന്തയേക്കാള്‍ കുറഞ്ഞ പ്രതിഫലം? പ്രതികരണവുമായി ശ്രീലീല

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ 2: ദി റൂള്‍. ചിത്രത്തിന്റെ ട്രെയിലര്‍ നവംബര്‍ 17 ഞായറാഴ്ചയാണ് പുറത്തിറങ്ങിയത്. വെറും 24 മണിക്കൂറിനുള്ളില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തു കൊണ്ടാണ് ട്രെയിലര്‍ മുന്നേറിയത്. പുഷ്പ 2 ട്രെയിലര്‍ യൂട്യൂബില്‍ 24 മണിക്കൂറിനുള്ളില്‍ എല്ലാ ഭാഷകളിലുമായി 102 ദശലക്ഷം വ്യൂസ് നേടി. ചിത്രത്തില്‍ ശ്രീലീലയുടെ കിസ്സിക് എന്ന ഐറ്റം നമ്പറും ഉണ്ട്. പുഷ്പയുടെ ആദ്യഭാഗത്തില്‍ സാമന്ത റൂത്ത് പ്രഭുവിന്റെ ഐറ്റം നമ്പറായ Read More…

Movie News

പുഷ്പ 2 റിലീസിന് ഒരുങ്ങുന്നതിന് മുന്നോടിയായി അല്ലു അര്‍ജുന്‍ തംസ് അപ്പിന്റെ മുഖമായി മാറുന്നു

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ അല്ലു അര്‍ജുന്‍ പ്രമുഖ ശീതളപാനീയ ബ്രാന്‍ഡായ തംസ് അപ്പിന്റെ ബ്രാന്‍ഡ് അംബാസഡറായി ഒപ്പുവച്ചെന്ന് റിപ്പോര്‍ട്ട്. ഈ കരാറോടെ ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ബ്രാന്‍ഡ് അംബാസഡറായി താരം മാറിയിരിയ്ക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അല്ലു അര്‍ജുന്റെ 2021-ല്‍ പുറത്തിറങ്ങിയ ‘പുഷ്പ: ദി റൈസ്’ എന്ന ചിത്രത്തിന്റെ തുടര്‍ച്ചയായ ‘പുഷ്പ: ദി റൂള്‍’ എന്ന ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ചാണ് താരത്തിന്റെ മൂല്യം വര്‍ദ്ധിച്ചത്. സുകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ആദ്യഭാഗം വമ്പന്‍ ഹിറ്റായിരുന്നു. അല്ലു അര്‍ജുന്റെ മികച്ച നടനുള്ള Read More…

Movie News

വെറും 24 മണിക്കൂറിനുള്ളില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് പുഷ്പ 2: ദി റൂള്‍ ട്രെയ്‌ലര്‍ വ്യൂസ്

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായിരുന്നു പുഷ്പ 2: ദി റൂള്‍. ചിത്രത്തിന്റെ ട്രെയിലര്‍ നവംബര്‍ 17 ഞായറാഴ്ചയാണ് പുറത്തിറങ്ങിയത്. വെറും 24 മണിക്കൂറിനുള്ളില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തു കൊണ്ടാണ് ട്രെയിലര്‍ മുന്നേറിയത്. അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്ത ട്രെയിലര്‍ യുട്യൂബില്‍ വന്‍ ഹിറ്റാകുകയായിരുന്നു. പുഷ്പ 2 ട്രെയിലര്‍ യൂട്യൂബില്‍ 24 മണിക്കൂറിനുള്ളില്‍ എല്ലാ ഭാഷകളിലുമായി 102 ദശലക്ഷം വ്യൂസ് നേടി. ഒരു ദിവസം 100 മില്യണ്‍ കടക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ സിനിമ ട്രെയിലറായി ഇതോടെ Read More…