വയോധികനായ നടന്‍ ഒടുവില്‍ ഉണ്ണികൃഷ്ണനെ ആറാം തമ്പുരാന്‍ എന്ന സിനിമയുടെ സെറ്റില്‍വെച്ച് സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്ത്, തല്ലിയെന്ന നടനും നിര്‍മാതാവും സംവിധായകനുമായ ആലപ്പി അഷ്‌റഫിന്റെ വെളിപ്പെടുത്തല്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു. അഷ്‌റഫിന്റെ വെളിപ്പെടുത്തല്‍. ഇപ്പോഴിതാ അന്ന് രഞ്ജിത്ത്, ഒടുവിലിനെ തല്ലാനുണ്ടായ കാരണവും സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങളും വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അഷ്‌റഫിന്റെ വാക്കുകള്‍. ”സെറ്റില്‍വെച്ച് വൃദ്ധനും രോഗിയുമായ ഒരു മനുഷ്യനെ ഒരു സംവിധായകന്‍ അടിച്ച് നിലത്തിട്ടു Read More…
Tag: Alleppy Ashraf
‘അടിയന്തിരാവസ്ഥക്കാലത്തെ അനുരാഗം’ തിയേറ്ററിൽ 22 ന് റിലീസ് ചെയ്യും
കൊച്ചി: പ്രശസ്ത സംവിധായകന്‍ ആലപ്പി അഷ്റഫിന്റെ പുതിയ ചിത്രം ‘അടിയന്തിരാവസ്ഥക്കാലത്തെ അനുരാഗം’ പ്രേക്ഷകരിലേക്ക്.22 ന് ചിത്രം റിലീസ് ചെയ്യും. അടിയന്തിരാവസ്ഥക്കാലത്തേക്ക് വിരല്‍ ചൂണ്ടുന്ന പ്രമേയമാണ് ചിത്രത്തിന്റെത്. ഭരണകൂട ഭീകരതയാല്‍ വിറങ്ങലിച്ചുനിന്ന ഒരു കാലത്തെയാണ് ചിത്രം ഒപ്പിയെടുക്കുന്നത്. പൗരാവകാശങ്ങള്‍ക്ക് കൂച്ചുവിലങ്ങു വീണ ആ കാലത്തുണ്ടായ ഹൃദയഹാരിയായ ഒരു അനുരാഗത്തിന്‍റെ കഥയാണ് സിനിമ പറയുന്നത്. അടിയന്തിരാവസ്ഥക്കാലത്തെ സാമൂഹ്യ-രാഷ്ട്രീയ ചുറ്റുപാടുകളും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. സാധാരണക്കാരായ ഒരുകൂട്ടം മനുഷ്യരുടെ ജീവിതഗന്ധിയായ കഥ കൂടിയാണ് സിനിമ പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നത്. ഒലിവ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ Read More…
Iഅടിയന്തരാവസ്ഥ കാലത്തെ അനുരാഗം – ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു
മികച്ച നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്തിട്ടുള്ള നടൻ കൂടിയായ ആലപ്പി അഷറഫ് സംവിധാനം ചെയ്യുന്ന ചിത്രമായഅടിയന്തരാവസ്ഥ കാലത്തെ അനുരാഗം. എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത നടൻ കുഞ്ചാക്കോ ബോബന്റെ ഒഫീഷ്യൽ പേജിലൂടെ പുറത്തുവിട്ടിരിക്കുന്നു. ഒലിവ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കുര്യച്ചൻ വാളക്കുഴി നിർമ്മിക്കുന്ന ഈ ചിത്രം അടിയന്തരാവസ്ഥക്കാലത്തെ രാഷ്ട്രീയ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു പ്രണയകഥ പറയുകയാണ്. കായൽത്തീരത്തു ജീവിക്കുന്ന സാധാരണക്കാരായ ഒരു കൂട്ടം മനുഷ്യരുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം. ഏറെയും പുതുമുഖങ്ങൾക്കു Read More…