Celebrity

താന്‍ എ ഡിഎച്ച് ഡി രോഗിയെന്ന് വെളിപ്പെടുത്തി ആലിയ ഭട്ട്; എന്താണ് ഷൈനും ഫഹദിനുമുള്ള ഈ രോഗം?

തനിക്ക് അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി സിന്‍ഡ്രോമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് താരം ആലിയ ഭട്ട്. അടുത്തിടെ മന:ശാസ്ത്ര പരിശോധന നടത്തിയതിലൂടെയാണ് തനിക്ക് എ ഡി എച്ച് ടിയുണ്ടെന്ന് സ്ഥിരീകരിച്ചെതെന്നു നടി പറഞ്ഞു. പുതിയ ചിത്രത്തിന്റെ റിലീസിന് പിന്നീലെ ലാലന്‍ടോപിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. തനിക്ക് കുട്ടികാലം മുതല്‍ തന്നെ ഈ അവസ്ഥയുണ്ടെന്നും ചെയ്യുന്ന കാര്യങ്ങളിലൊന്നും അധിക നേരം ശ്രദ്ധിക്കാനാവില്ലയെന്നും ക്ലാസിലിരിക്കുമ്പോഴും സുഹൃത്തുക്കളോട് സംസാരിക്കുമ്പോഴുമെല്ലാം ജാഗ്രത നഷ്ടമാകുമെന്നും മനസ്സ് പെട്ടെന്ന് മറ്റ് എന്തിലൊട്ടെങ്കിലും തെന്നി അകലുമെന്നും ആലിയ Read More…

Movie News

‘ആലിയാ ഭട്ട് അന്ന് പൊട്ടിക്കരഞ്ഞു, പൊട്ടിച്ചിരിച്ചു, ആക്രോശിച്ചു, മുറിക്കുള്ളില്‍ അടച്ചിരുന്നു’

ഇപ്പോള്‍ ബോളിവുഡിലെ മുന്‍നിരക്കാരിയും ഇരുത്തംവന്ന നടിയുമായി മാറിയിട്ടുണ്ട് നടി ആലിയാഭട്ട്. രണ്‍ബീര്‍ കപൂറിനെ വിവാഹം ചെയ്ത് ഒരു മകളുടെ അമ്മയായി പക്വതയും പാകതയുമെത്തിയ താരം സിനിമ തെരഞ്ഞെടുക്കുന്നതില്‍പോലും വിദഗ്ദ്ധയാണ്. എന്നാല്‍ ഒരുകാലത്ത് ആലിയ സിനിമ നഷ്ടമായതിന്റെ പേരില്‍ പൊട്ടിക്കരയുകയും മുറിയ്ക്കകത്ത് പൂട്ടിയിരിക്കുകയും ഭ്രാന്തിയായി മാറുകയും ചെയ്തിട്ടുണ്ട്. സഞ്ജയ് ലീല ബന്‍സാലിയുമായുള്ള ആദ്യകാല സിനിമകളിലൊന്നിലായിരുന്നു അത്. ഇപ്പോള്‍ ഭര്‍ത്താവായ രണ്‍ബീര്‍ കപൂറിനൊപ്പം ‘ബാലികാവധു’ സിനിമയ്ക്ക് വേണ്ടി ആദ്യം ബന്‍സാലി ഭട്ടിനെ വിളിച്ചെങ്കിലും അത് വര്‍ക്കൗട്ടായില്ല. പിന്നാലെ സല്‍മാന്‍ഖാനെ നായകനാക്കിയ Read More…

Celebrity

വിടാതെ പിന്‍തുടര്‍ന്ന് പാപ്പരാസികള്‍ ; ഇത് എന്റെ സ്വകാര്യ ഇടമാണ്, നിയന്ത്രണം വിട്ട് ആലിയ

ബോളിവുഡിലെ പല താരങ്ങളേയും പാപ്പരാസികള്‍ വിടാതെ പിന്‍തുടരാറുണ്ട്. പല താരങ്ങളും ഇത്തരം പെരുമാറ്റത്തില്‍ എതിര്‍പ്പ് പ്രകടിപ്പിയ്ക്കാറുണ്ട്. പാപ്പരാസികളോടുള്ള സൗഹൃദപരമായ പെരുമാറ്റത്തിന് പേരുകേട്ട ബോളിവുഡ് നടിയാണ് ആലിയ ഭട്ട്. എന്നാല്‍ ആലിയയുടേയും നിയന്ത്രണം വിട്ട് പോകുന്ന തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു കൂട്ടം ഫോട്ടോഗ്രാഫര്‍മാര്‍ ഒരു കെട്ടിടത്തിന്റെ എലിവേറ്ററിലേക്ക് ആലിയയെ പിന്തുടര്‍ന്നതോടെ താരം ദേഷ്യത്തോടെ പ്രതികരിയ്ക്കുകയായിരുന്നു. വീഡിയോയില്‍, ആലിയ ഒരു കെട്ടിടത്തിലേക്ക് അതിവേഗം നടക്കുകയാണ്. ഫോട്ടോകള്‍ക്ക് പോസ് ചെയ്യാതെയാണ് താരം നടന്നു പോകുന്നത്. Read More…

Celebrity

ജിമ്മിലെ കഠിനമായ പരിശീലന വീഡിയോയുമായി ആലിയ ഭട്ട് ; ‘ആല്‍ഫ ഗേള്‍ ലെറ്റ്‌സ്‌ഗോ’യെന്ന് ആരാധകര്‍

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തന്റെ ചിത്രമായ ആല്‍ഫയുടെ ചിത്രീകരണത്തിലാണ് ബോളിവുഡ് താരം ആലിയ ഭട്ട് ഇപ്പോള്‍. ആദിത്യ ചോപ്രയുടെ ജനപ്രിയ YRF സ്‌പൈ യൂണിവേഴ്സിന്റെ ഭാഗമാണ് ഈ ചിത്രം. ഷര്‍വാരി വാഗിനൊപ്പം ചിത്രത്തിന്റെ കാശ്മീര്‍ ഷെഡ്യൂളിന് ശേഷം ആലിയ അടുത്തിടെയാണ് മുംബൈയിലേക്ക് തിരികെ എത്തിയത്. അടുത്ത ഷെഡ്യൂളിനായി ജിമ്മില്‍ കഠിന പരിശീലനത്തിലാണ് താരം. ഇപ്പോള്‍ ആരാധകരെ ആവേശം കൊള്ളിയ്ക്കുന്ന പരിശീലന വീഡിയോയാണ് ആലിയയുടേതായി പുറത്ത് വന്നിരിയ്ക്കുന്നത്. ആലിയ ഭട്ടിന്റെ ഫിറ്റ്നസ് പരിശീലകനായ സൊഹ്റാബാണ് താരത്തിന്റെ വര്‍ക്കൗട്ട് സെഷനില്‍ Read More…

Celebrity

ഗര്‍ഭം ധരിച്ചിരിയ്ക്കുന്ന സമയത്തും സിനിമയില്‍ അഭിനയിച്ച ബോളിവുഡ് നടിമാര്‍

വിവാഹശേഷവും കരിയറില്‍ യാതൊരു മാറ്റവും ഇല്ലാതെ മുന്നോട്ട് പോകുന്ന നടിമാരാണ് ബോളിവുഡില്‍ ഉള്ളത്. വിവാഹശേഷം മാത്രമല്ല ഗര്‍ഭാവസ്ഥയിലും തങ്ങളുടെ ജോലി വളരെ ഗൗരവകരമായി മുന്നോട്ട് കൊണ്ടു പോയ ബോളിവുഡ് താരങ്ങള്‍ ഉണ്ട്. കല്‍ക്കി 2898 എഡിയുടെ ചിത്രീകരണ സമയത്ത് ദീപിക പദുക്കോണ്‍ തന്റെ ആദ്യ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിയ്ക്കുന്ന സമയം ആയിരുന്നു. ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍ ചിത്രീകരണ വേളയില്‍ ആലിയ ഭട്ടും തന്റെ മകള്‍ റാഹയെ ഗര്‍ഭം ധരിച്ചിരിയ്ക്കുകയായിരുന്നു. ആലിയയ്ക്കും ദീപികയ്ക്കും മുമ്പ് കരീന കപൂര്‍ ഉള്‍പ്പെടെയുള്ള Read More…

Celebrity

അവള്‍ എനിക്ക് വേണ്ടി ഒരുപാട് മാറി, പലതും ഉപേക്ഷിച്ചു ; തുറന്നു പറഞ്ഞ് രണ്‍ബീര്‍ കപൂര്‍

ബോളിവുഡിന്റെ താരദമ്പതികളാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷം 2022 ഏപ്രില്‍ 14-നാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും വിവാഹിതരായത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. ഇവര്‍ക്ക് റാഹ എന്നൊരു മകളുണ്ട്. വിവാഹ ശേഷവും താരദമ്പതികള്‍ സിനിമയില്‍ സജീവമാണ്. വിവാഹശേഷമുള്ള ഇരുവരുടേയും മാറ്റങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് രണ്‍ബീര്‍ കപൂര്‍. തങ്ങളുടെ ബന്ധത്തിന് അനുയോജ്യമായ രീതിയില്‍ ആലിയ തന്റെ പെരുമാറ്റത്തില്‍ കാര്യമായ മാറ്റം വരുത്തിയതായി രണ്‍ബീര്‍ പറയുന്നു. ഏത് ദാമ്പത്യജീവിതത്തിലും ഇരുകൂട്ടര്‍ക്കും സന്തുഷ്ടരായിരിക്കാന്‍ Read More…

Celebrity

പ്രതിഫലം 20 കോടി ; ബോളിവുഡില്‍ ദീപിക തന്നെ നമ്പര്‍ വണ്‍, തൊട്ടുപിന്നില്‍ ആലിയ ഭട്ട്

ബോളിവുഡ് സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് ആരാണ്? ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് ദീപിക പദുക്കോണാണ് ഇക്കാര്യത്തില്‍ മുമ്പിലെന്നാണ് കണക്കുകള്‍. ഒരു സിനിമയ്ക്ക് പ്രതിഫലമായി 15–20 കോടി രൂപവരെയാണ് ദീപിക വാങ്ങുന്നതെന്നാണ് അറിയുന്നത്. 2023 മുതല്‍ ദീപികയുടെ എല്ലാ സിനിമകളും ബോക്സ് ഓഫിസ് ഹിറ്റുകളാണ്. അവസാനമായി പുറത്തിറങ്ങിയ കല്‍ക്കി സൂപ്പര്‍ഹിറ്റാവുകയും റെക്കോര്‍ഡ് കലക്ഷന്‍ നേടുകയും ചെയ്തു. 2023 ല്‍ പുറത്തിറങ്ങിയ പത്താനും ജവാനും ദീപികയുടെ സൂപ്പര്‍ഹിറ്റുകളായിരുന്നു. സിംഗമാണ് ഇനി താരത്തിന്റേതായി പുറത്തുവരാനുള്ള സിനിമ. പ്രതിഫലം വാങ്ങുന്ന കാര്യത്തില്‍ Read More…

Movie News

ആലിയാഭട്ട് വീണ്ടും എഐ ഡീപ് ഫേക്കിന് ഇരയായി ; ഇത് ശരിയാകുകേലെന്ന് ആരാധകര്‍

ഡീപ്ഫേക്ക് വീഡിയോകള്‍ ആരാധകര്‍ക്ക് വിരുന്നാണെങ്കിലും അത് താരങ്ങള്‍ക്ക് ഉണ്ടാക്കുന്ന പൊല്ലാപ്പുകളും തലവേദനയും ചില്ലറയല്ല. ഡീപ്‌ഫേക്കിന്റെ ഏറ്റവും പുതിയ വൈറലായ വീഡിയോയ്ക്ക് ഇരയായിരിക്കുന്നത് ബോളിവുഡ് നടി ആലിയാഭട്ടാണ്. നടിയുടെ ഡീപ്‌ഫേക്ക് വീഡിയോ വൈറലായതോടെ ആരാധകര്‍ ഞെട്ടി. എഐ സൃഷ്ടിച്ച വീഡിയോയില്‍, ആലിയ നടി ജിആര്‍ഡബ്‌ള്യൂഎം (ഗെറ്റ് റെഡി വിത്ത് മീ) ട്രെന്‍ഡില്‍ ചേരുന്നതായി കാണുന്നു. സമീക്ഷ അവതര്‍ എന്ന ഉപയോക്താവ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം 17 ദശലക്ഷത്തിലധികം വ്യൂസ് നേടി. ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് തന്റെ ബയോയില്‍ Read More…

Celebrity

രണ്‍ബീറിന്റെ കഠിനമായ വ്യായാമ വീഡിയോ പങ്കുവെച്ച് പരിശീലകന്‍; ആലിയയുടെ കമന്റ് ഇങ്ങനെ

ബോളിവുഡിന്റെ സൂപ്പര്‍താരമാണ് രണ്‍ബീര്‍ കപൂര്‍. ഫിറ്റ്‌നസിനോടുള്ള അര്‍പ്പണബോധത്തിന് പേരുകേട്ട താരം കൂടിയാണ് രണ്‍ബീര്‍ കപൂര്‍. താരത്തിന്റെ കഠിനമായ വ്യായാമ ദിനചര്യകളുടെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. രണ്‍ബീറിന്റെ പരിശീലകനാണ് വ്യാഴാഴ്ച തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ താരത്തിന്റെ കഠിനമായ വ്യായാമ വീഡിയോ പങ്കുവെച്ചത്. പോസ്റ്റിന് താഴെ രണ്‍ബീറിന്റെ ഭാര്യ ആലിയയും പ്രതികരണവുമായി എത്തിയിരുന്നു. ഫയര്‍ ഇമോജികള്‍ക്കൊപ്പം ‘ടൂ ഗുഡ്’ എന്നാണ് ആലിയ കുറിച്ചിരിയ്്ക്കുന്നത്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിതേഷ് തിവാരിയുടെ രാമായണത്തിനായുള്ള തയ്യാറെടുപ്പിലാണ് രണ്‍ബീര്‍. Read More…