ഒരു പരമ്പരയുടെയും കരിയറിന്റെയും ഗതി മാറ്റിമറിച്ച ഒരു ടെസ്റ്റ് മത്സരം എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍, അത് ഇതായിരുന്നു. ജസ്പ്രീത് ബുംറ വിശ്രമത്തിലായതോടെ ഇന്ത്യന്‍ ബൗളിംഗ് ആക്രമണത്തിന്റെ ചരമഗീതം വിമര്‍ശകര്‍ എഴുതിത്തുടങ്ങിയിരുന്നു. എന്നാല്‍ ബീഹാറില്‍ നിന്നുള്ള ഒരു പയ്യന്‍ തകര്‍ത്തെറിഞ്ഞതോടെ രണ്ടാം ടെസ്റ്റ് ആവേശകരമായി ഇന്ത്യ വിജയം നേടി. ഒറ്റ കളിയില്‍ അയാള്‍ വീഴ്ത്തിയത് പത്ത് വിക്കറ്റുകളായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ നാല്, രണ്ടാം ഇന്നിംഗ്‌സില്‍ ആറ്. എഡ്ജ്ബാസ്റ്റണ്‍ ഇതിന് മുമ്പ് ടെസ്റ്റില്‍ ഇന്ത്യ വിജയം കണ്ടിട്ടില്ല, പക്ഷേ ആകാശ് ദീപ് Read More…
Tag: akashdeep
പിതാവും ജേഷ്ഠനും ജേഷ്ഠത്തിയും അകാലത്തില്‍ മരിച്ചു; അമ്മ മരണത്തിനു തൊട്ടടുത്തെത്തി; ആകാശ്ദീപ് വരുന്നത് ദുരിതക്കടല്‍ താണ്ടി
റാഞ്ചിയിലെ തന്റെ ടെസ്റ്റ് അരങ്ങേറ്റത്തില്‍ സംഭവബഹുലമായ ആദ്യ മണിക്കൂറാണ് ആകാശ് ദീപ് നടത്തിയത്. ഇംഗ്ലണ്ട് ഓപ്പണര്‍ സാക് ക്രാളിയുടെ ഓഫ് സ്റ്റംപ് തെറുപ്പിച്ച് ആദ്യ സ്‌പെല്ലില്‍ തന്നെ വിക്കറ്റ് നേടിയെന്ന് തോന്നിപ്പിച്ചു. ആഹ്‌ളാദത്തോടെ ഒരു കാര്‍ട്ട് വീലിലേക്ക് പോയി. പക്ഷേ അമ്പയര്‍ നോബോള്‍ സിഗ്നല്‍ നല്‍കി. എന്നിരുന്നാലും തൊട്ടടുത്ത പന്തില്‍ തന്നെ ബെന്‍ ഡക്കറ്റിന്റെ എഡ്ജ് ചെയ്യിച്ച് സ്‌ളിപ്പില്‍ ക്യാച്ചിനു വിട്ടു വേദന സന്തോഷമാക്കി മാറ്റി. പിന്നാലെ ഒല്ലി പോപ്പിനെ വിക്കറ്റിന് മുന്നില്‍ ഡക്കില്‍ കുരുക്കി. പിന്നാലെ Read More…


