Movie News

വേഗപ്പോരിനിടയില്‍ നടന്‍ അജിത് കുമാറിന് ആക്‌സിഡന്റ് ; റേസിംഗ്കാര്‍ തകര്‍ന്നു, പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

സിനിമയ്ക്ക് താല്‍ക്കാലിക അവധി നല്‍കി വേഗപ്പോരിലേക്ക് കടന്നിരിക്കുന്ന നടന്‍ അജിത് കുമാറിന് കാര്‍ റേസിംഗ് പരിശീലനത്തിനിടയില്‍ അപകടം. ദുബായ് ഗ്രാന്‍ഡ് പ്രീക്ക് മുന്നോടിയായുള്ള പരിശീലനത്തിനിടെ നടന്‍ അജിത് കുമാറിന്റെ കാര്‍ അപകടത്തില്‍പ്പെട്ടെങ്കിലും താരം പരിക്ക് കൂടാതെ രക്ഷപ്പെട്ടു. അതേസമയം കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. താരത്തിന്റെ പുതിയ സിനിമ വിടാമുയിര്‍ച്ചി ടീം നടന്റെ അപകടത്തിന്റെ ഒരു വീഡിയോ പങ്കിട്ടു. ഇത് പരിശീലന സെഷന്റെ ഭാഗമാണെന്ന് അറിയിച്ചിട്ടുണ്ട്. ജനുവരി 9 ന് ആരംഭിക്കുന്ന ദുബായ് ഗ്രാന്‍ഡ് പ്രീയ്ക്കായി അജിത് കുമാറിന്റെ Read More…

Movie News

അജിത്തിന്റെ ‘വിടാമുയര്‍ച്ചി ’‘ബ്രേക്ക്ഡൗണി’ന്റെ കോപ്പി? 150 കോടിയുടെ നഷ്ടപരിഹാരത്തിന് നോട്ടീസ്

അടുത്തിടെ പുറത്തുവിട്ട ടീസറിന് തന്നെ വലിയ പ്രതികരണം കിട്ടുമ്പോള്‍ വിടാമുയിര്‍ച്ചിയ്ക്കായി ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്. എന്നാല്‍ ടീസര്‍ തന്നെ സിനിമയെ വിവാദത്തിലാക്കിയിരിക്കുകയാണ്. സിനിമ കോപ്പിയടിച്ചെന്ന ആരോപണത്തില്‍ ഹോളിവുഡ് പ്രൊഡക്ഷന്‍ കമ്പനി സിനിമയ്‌ക്കെതിരേ 150 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ്. കര്‍ട്ട് റസ്സല്‍ അഭിനയിച്ച 1997 ലെ ഹോളിവുഡ് ത്രില്ലറായ ‘ബ്രേക്ക്ഡൗണുമായി’ ബന്ധപ്പെടുത്തി കോപ്പിയടി ആരോപണം ഉയര്‍ന്നിരിക്കുകയാണ്. ‘ബ്രേക്ക്ഡൗണിന്റെ’ അവകാശം സ്വന്തമാക്കിയ ഹോളിവുഡ് പ്രൊഡക്ഷന്‍ കമ്പനി ഹോളിവുഡ് സിനിമയുടെ കഥാഗതിയില്‍ നിന്ന് ആശയം കൈക്കൊണ്ടതായിട്ടാണ് ആരോപിച്ചിരിക്കുന്നത്. ഒരു Read More…

Movie News

പ്രശാന്ത് നീല്‍ അജിത്തുമായി സിനിമയ്‌ക്കൊരുങ്ങുന്നു ; കെ.ജി.എഫ്. 3 ല്‍ യഷും തലയും ഒന്നിച്ചേക്കും

കെജിഎഫ്, സലാര്‍ എന്നീ സിനിമകളിലൂടെ ഹോളിവുഡ് സിനിമകളെ വെല്ലുന്ന മേക്കിംഗുമായി ഇന്ത്യ മുഴുവന്‍ ശ്രദ്ധ നേടിയ പ്രശാന്ത് നീല്‍ ഇനി കൈകോര്‍ക്കാനൊരുങ്ങുന്നത് തമിഴിലെ വമ്പന്‍ താരം തല അജിത്തുമായി. പ്രശാന്ത് നീലുമായി അജിത്ത് രണ്ട് സിനിമകളുടെ കരാര്‍ ഒപ്പിട്ടതായും നടന്റെ 64-ാമത്, 65-ാമത് സിനിമകളായി ഇവ പുറത്തുവരുമെന്നുമാണ് കേള്‍ക്കുന്നത്. ദക്ഷിണേന്ത്യയിലെ മുന്‍നിര നടന്മാരില്‍ ഒരാളായ അജിത്ത് നിലവില്‍ ‘വിടമുയാര്‍ച്ചി’, ‘ഗുഡ് ബാഡ് അഗ്ലി’ എന്നീ ചിത്രങ്ങളുടെ ഭാഗമാണ്. ഇവ പൂര്‍ത്തിയാക്കിയതിന് പിന്നാലെ സംവിധായകന്‍ സിരുത്തൈ ശിവയുമായി അഞ്ചാം Read More…

Movie News

അറബിക് കുത്ത് ഗാനത്തിന് വിജയ്‌ക്കൊപ്പം ചുവടു വെച്ച് തല; വൈറലായി ആരാധകന്‍ സൃഷ്ടിച്ച AI- വീഡിയോ

നിരവധി സൂപ്പര്‍സ്റ്റാറുകള്‍ അണി നിരക്കുന്ന മേഖലയാണ് സിനിമ മേഖല. മലയാളത്തിലായാലും, തമിഴില്‍ ആയാലും , തെലുങ്കില്‍ ആയിലും അങ്ങ് ബോളിവുഡില്‍ ആയാലും അങ്ങനെ തന്നെ. ദളപതി വിജയിയുടേയും സൂപ്പര്‍ സ്റ്റാര്‍ അജിത് കുമാറിന്റേയും ചിത്രങ്ങള്‍ പലപ്പോഴും തീയറ്ററുകളില്‍ ആരോഗ്യകരമായ മത്സരം കൊണ്ട് തന്നെ ശ്രദ്ധേയമാകാറുണ്ട്. ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്ന സമയവും ഉണ്ടായിരുന്നു. അടുത്തിടെ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ട ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. വിജയ്‌യുടെ ബീസ്റ്റ് എന്ന ചിത്രത്തിലെ ‘അറബിക് കുത്ത്’ ഗാനത്തിലാണ് അജിത്ത് പ്രത്യക്ഷപ്പെട്ടത്. Read More…

Celebrity

പത്താംക്ലാസ്സില്‍ പോലും എത്തിയില്ല; വര്‍ക്ക്‌ഷോപ്പ് പണി, സെയില്‍സ്മാന്‍; ഇപ്പോഴത്തെ കൂലി 100 കോടി

രജനികാന്ത് മുതല്‍ അക്ഷയ് കുമാര്‍ വരെ ഇന്ത്യന്‍ ചലച്ചിത്രവ്യവസായം ഭരിക്കുന്ന അനേകം താരങ്ങളുണ്ട്. ഇവരൊക്കെ വിനോദ വ്യവസായത്തിലേക്ക് കടക്കുന്നതിന് മുമ്പ് നിസ്സാര ജോലികള്‍ ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ സ്‌കൂളില്‍ വിട്ടപ്പോള്‍ പഠിക്കാന്‍ പോകാതെ കറങ്ങി നടക്കുകയും പത്താംക്ലാസ്സ് പോലും പാസ്സാകാതെ പഠനം ഉപേക്ഷിക്കുകയും പിന്നീട് വര്‍ക്ക്‌ഷോപ്പില്‍ പണി പഠിക്കാന്‍ പോകുകയും സെയില്‍സ്മാനായി വരെ ജോലി നോക്കുകയുമൊക്കെ ചെയ്തയാള്‍ ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരം. വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമയില്‍ മാത്രം അഭിനയിക്കുന്ന അദ്ദേഹം ഒരു സിനിമയ്ക്ക് വാങ്ങുന്നത് 100 Read More…

Movie News

‘കെജിഎഫ് 2’, ‘സലാര്‍’ വന്‍ഹിറ്റുകള്‍ക്ക് ശേഷം ; പ്രശാന്ത് നീലിന്റെ അടുത്ത ചിത്രം അജിത്തിനൊപ്പം

‘കെജിഎഫ്: ചാപ്റ്റര്‍ 1’ എന്ന ചിത്രത്തിന്റെ പാന്‍-ഇന്ത്യന്‍ വിജയത്തിന് ശേഷം ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ക്ക് ഏറ്റവും വേണ്ടപ്പെട്ട സംവിധായകരില്‍ ഒരാളായി സംവിധായകന്‍ പ്രശാന്ത് നീല്‍ മാറിയിട്ടുണ്ട്. ‘കെജിഎഫ് 2’, ‘സലാര്‍’ എന്നീ ബാക്ക്-ടു ബാക്ക് ചിത്രങ്ങളിലൂടെ ആരാധകരെ ആകര്‍ഷിക്കുന്നത് തുടര്‍ന്ന അദ്ദേഹം ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് പ്രശാന്ത് നീല്‍ അടുത്ത സിനിമ അജിതിനൊപ്പം ചെയ്യുന്നു. ‘കെജിഎഫ് 1’ന് ശേഷം തന്നെ പ്രശാന്ത് നീലിനൊപ്പം ഒന്നിക്കാന്‍ അജിത്തിന് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ തിരക്കുള്ള സംവിധായകന്‍ തന്റെ മുന്‍ കമ്മിറ്റ്‌മെന്റുകള്‍ കണക്കിലെടുത്ത് Read More…

Movie News

അജിത്തിന്റെ രാഷ്ട്രീയ പ്രവേശനം ; മറുപടി ആവശ്യപ്പെട്ട് അല്‍ഫോണ്‍സ് പുത്രന്‍

ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ട് സിനിമ മേഖലയില്‍ നിന്ന് താന്‍ ഇടവേളയെടുക്കുകയാണെന്ന് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇദ്ദേഹം സജീവമാണ്. സോഷ്യല്‍ മീഡിയയിലൂടെ തന്റെ ഫോളോവര്‍മാരുമായി നിരന്തരം സംസാരിക്കുന്നയാളാണ് അല്‍ഫോണ്‍സ് പുത്രന്‍. ഇപ്പോള്‍ തമിഴ് സൂപ്പര്‍സ്റ്റാര്‍ അജിത്ത് കുമാറിന്റെ രാഷ്രീയ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള അല്‍ഫോണ്‍സ് പുത്രന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. നിവിന്‍ പോളിയില്‍ നിന്നാണ് അജിത്ത് രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ പോവുന്നത് അറിഞ്ഞതെന്നും അതിന് അജിത്തില്‍ നിന്നും ഒരു വിശദീകരണം ആവശ്യമാണെന്നും അല്‍ഫോണ്‍സ് പുത്രന്‍ പോസ്റ്റില്‍ Read More…

Movie News

വെട്രിമാരന്‍ അജിത്തുമായും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്; സംവിധായകന്‍ താരത്തോട് കഥ പറഞ്ഞു

തമിഴ്‌സിനിമയിലെ ഏറ്റവും പ്രശസ്തമായ പേരുകളില്‍ ഒന്നായി മാറിയിരിക്കുന്ന സംവിധായകന്‍ വെട്രിമാരന്‍ അജിത്തുമായി സഹകരിക്കന്നതായി റിപ്പോര്‍ട്ടുകള്‍. നിലവില്‍ വിടുതലൈ 2 ന്റെ ജോലിയില്‍ നില്‍ക്കുന്ന വെട്രിമാരന്‍ അജിത്തുമായി കഥ സംബന്ധിച്ച ചര്‍ച്ച നടത്തിയതായിട്ടാണ് വിവരം. വിടുതലൈയ്ക്ക് ശേഷം, സൂര്യയെ നായകനാക്കി വാടിവാസല്‍ എന്ന ചിത്രത്തിനായി സംവിധായകന്‍ അടുത്തതായി സൂര്യയുമായി പ്രവര്‍ത്തിക്കുമെന്നായിരുന്നു വിവരം. എന്നാല്‍ വിടുതലൈയുടെ നിര്‍മ്മാതാവ് എല്‍റെഡ് കുമാറിന്റെ നിര്‍ദേശപ്രകാരം വെട്രിമാരന്‍ അജിത് കുമാറിനോട് ഒരു കഥ പറഞ്ഞതായി അടുത്തിടെ യൂട്യൂബ് ചാനല്‍ വലൈ പെച്ചു വെളിപ്പെടുത്തിയിരുന്നു. ഇത് Read More…

Celebrity

അജിത്തിനെ പോലൊരാളെ ഭര്‍ത്താവായി കിട്ടാന്‍ ആരും ആഗ്രഹിക്കും- തൃഷ

രണ്ടു ദശകമായി തമിഴ്‌സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന തൃഷ തെന്നിന്ത്യയിലെ മുന്‍നിര നടിമാരില്‍ ഒരാളാണ്. തുടങ്ങിയ കാലത്തേത് പോലെ തന്നെ അതേ സൗന്ദര്യത്തോടെ നടി ഇപ്പോഴും ലക്ഷക്കണക്കിന് ആരാധകരെ ആകര്‍ഷിക്കുന്നു. നടിയുടെ ഏറ്റവും പുതിയതായി എത്തിയ സിനിമ വിജയ് നായകനായ ലിയോ ആയിരുന്നു. സ്വന്തം വിവാഹത്തെക്കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഏകദേശം 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നടി സൂപ്പര്‍താരം വിജയ്‌ക്കൊപ്പം അഭിനയിച്ചത്. ഇതിന് പിന്നാലെ അജിത്തിനൊപ്പം വിടത്തില എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടുമിരിക്കുകയാണ്. മണിരത്നത്തിന്റെ തഗ് ലൈഫില്‍ Read More…