മുംബൈ: ഏകദേശം നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം വെറ്ററൻ പേസർ ഭുവനേശ്വർ കുമാർ ഇന്ത്യൻ ടി20 ടീമിലേക്ക് തിരിച്ചെത്തുന്നു. ഈ മാസം അവസാനം ന്യൂസീലൻഡിൽ ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ടീമിലാണ് 36-കാരനായ ഭുവനേശ്വറിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ തുടർച്ചയായ ഐപിഎൽ കിരീടനേട്ടങ്ങളിൽ നിർണായക പങ്കുവഹിച്ച ഭുവനേശ്വർ, കഴിഞ്ഞ സീസണിൽ 17 വിക്കറ്റുകൾ സ്വന്തമാക്കിയിരുന്നു. പവർപ്ലേ ഓവറുകളിൽ സ്വിങ്ങും സീം മൂവ്മെന്റും ഉപയോഗിച്ച് എതിർ ബാറ്റർമാരെ സമ്മർദ്ദത്തിലാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഐപിഎല്ലിൽ മികച്ച ഫോം Read More…
Tag: Ajit Agarkar
ആരെ കളിപ്പിക്കണം? അഗാർക്കർ ലക്ഷ്മണുമായി തെറ്റാൻ കാരണം ഇത്, പോര് മറനീക്കി പുറത്തേക്ക്!
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടറായ അജിത് അഗാർക്കറുടെ കാലാവധി അവസാന ഘട്ടത്തിലേക്ക് എത്തുകയാണെന്ന് റിപ്പോർട്ട്. 2023 ജൂലൈയിൽ സ്ഥാനമേറ്റെടുത്ത അഗാർക്കറുടെ കരാർ ഈ മാസം അവസാനിക്കുമ്പോൾ, അദ്ദേഹത്തിന്റെ കാലയളവിൽ ഇന്ത്യ രണ്ട് ടി20 ലോകകപ്പുകളും ഏഷ്യാ കപ്പും ചാമ്പ്യൻസ് ട്രോഫിയും സ്വന്തമാക്കുകയും ഏകദിന ലോകകപ്പ് ഫൈനലിൽ എത്തുകയും ചെയ്തു. വിരാട് കോലിയും രോഹിത് ശർമയും ചില ഫോർമാറ്റുകളിൽ നിന്ന് വിരമിക്കുമ്പോഴും സെലക്ടറായിരുന്ന അഗാർക്കർ, ടീം മാനേജ്‌മെന്റുമായുള്ള നിരന്തര തർക്കങ്ങൾക്കും അഭിപ്രായവ്യത്യാസങ്ങൾക്കും ശേഷമാണ് നിർണായക പദവി Read More…
അഗാർക്കർക്ക് പകരക്കാരൻ പാർഥിവ് പട്ടേലോ? ‘ഞാൻ തയ്യാറാണ്, ഉടന്‍ വരുന്നു’: ചർച്ചകൾക്കിടെ പാർഥിവിന്റെ പോസ്റ്റ്!
അജിത് അഗാർക്കർക്ക് പകരം ബിസിസിഐയുടെ പുതിയ ചീഫ് സിലക്ടറായി മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ പാർഥിവ് പട്ടേൽ എത്തിയേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. അഗാർക്കറുടെ കരാർ കാലാവധി അവസാനിക്കാറായ സാഹചര്യത്തിൽ, അദ്ദേഹത്തിന് നീട്ടിനൽകാൻ ബോർഡ് ആഗ്രഹിക്കുന്നുണ്ടെങ്കിലും നിലവിലെ സ്ഥാനമൊഴിയാനാണ് സാധ്യത. നിലവിൽ ഗുജറാത്ത് ടൈറ്റൻസിന്റെ പരിശീലകനായ പാർഥിവ് പട്ടേൽ തന്നെയാണ് ഈ പദവിയിലേക്ക് മുന്നിൽ നിൽക്കുന്നതെന്നാണ് വിവരങ്ങൾ. അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിക്കൊണ്ട് പാർഥിവ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു കുറിപ്പ് വലിയ ചർച്ചയായിട്ടുണ്ട്. “നിങ്ങൾ സ്നേഹിച്ച കളി, അതിന് Read More…
‘ഫിറ്റായിരുന്നെങ്കില്‍ ഷമി ടീമിൽ ഉണ്ടായിരുന്നേനെ’; വിമർശനത്തിന് മറുപടിയുമായി അഗാർക്കർ
ന്യൂഡല്‍ഹി: ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ചുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ പ്രതികരണത്തിന് മറുപടിയുമായി സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍.ടീമില്‍ നിന്ന് ഒഴിവാക്കിയതിനെ തുടര്‍ന്ന് ഷമി സെലക്‌ടര്‍മാരെ വിമര്‍ശിച്ചിരുന്നു. കായിക ക്ഷമതയുള്ളതിനാലാണു ബംഗാളിനു വേണ്ടി രഞ്‌ജി ട്രോഫിയില്‍ കളിക്കുന്നതെന്നും ഫിറ്റ്‌നസ് സംബന്ധിച്ച കാര്യങ്ങള്‍ സെലക്‌ടര്‍മാരെ അറിയിക്കേണ്ടത് തന്റെ ജോലിയല്ലെന്നും ഷമി തുറന്നടിച്ചിരുന്നു. രഞ്‌ജി ട്രോഫി പോലെ ദിവസങ്ങള്‍ നീണ്ട മത്സരങ്ങള്‍ കളിക്കാനാകുമെങ്കില്‍ തനിക്ക് ഏകദിനത്തിലും കളിക്കാന്‍ സാധിക്കുമെന്നും ഷമി പറഞ്ഞു. എന്‍.ഡി.ടി.വി. വേള്‍ഡ് Read More…
ശ്രേയസ് അയ്യര്‍ക്ക് അവസരം നഷ്‌ടമായത് എന്തുകൊണ്ട്? അജിത് അഗാര്‍ക്കര്‍ പറയുന്നു
ശ്രേയസ് അയ്യരെ ഏഷ്യാ കപ്പിനുള്ള ടീമിലേക്കു പരിഗണിക്കാത്തതു വിശദീകരിച്ച് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനും ഇന്ത്യയുടെ മുന്‍ പേസറുമായ അജിത് അഗാര്‍ക്കര്‍. 2024 ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കിരീടത്തിലേക്ക് നയിച്ച അയ്യര്‍ കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്‌സിനെ റണ്ണര്‍ അപ്പാക്കി. പഞ്ചാബിനായി 17 കളികളിലായി 50.33 ശരാശരിയില്‍ 604 റണ്ണെടുത്ത അയ്യര്‍ ടോപ് സ്‌കോറര്‍മാരില്‍ ആറാമനായി. 175 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്. സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകളടിച്ച (39 സിക്‌സറുകള്‍) രണ്ടാമത്തെ താരവും അയ്യരായിരുന്നു. Read More…
ടി20 ലോകകപ്പ് സഞ്ജുവിന് വീണ്ടും നിരാശയാകുമോ? രാഹുലിനെയും പന്തിനെയും തിരഞ്ഞെടുക്കുമെന്ന് സൂചന
2022 ടി20 ലോകകപ്പ് ടീമില്‍ നിന്നും 2023 ഏകദിന ലോകകപ്പ് ടീമില്‍ നിന്നും പുറത്താക്കപ്പെട്ടതിന് ശേഷം, സഞ്ജു സാംസണ്‍ മറ്റൊരു അവഗണിക്കലിന് കൂടി ഇരയാകുമോ? 2024ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഞായറാഴ്ച തെരഞ്ഞെടുക്കാനിരിക്കെ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ടര്‍മാര്‍ സഞ്ജുവിനെ തഴയുമോ എന്ന് മലയാളികള്‍ക്കൊപ്പം രാജസ്ഥാന്‍ ആരാധകരും ഉറ്റുനോക്കുകയാണ്. നിലവില്‍ സ്‌പെയിനിലുള്ള ചീഫ് സെലക്ടര്‍ ഇന്ത്യന്‍ നായകനെ കാണാന്‍ ഡല്‍ഹിയില്‍ എത്തുന്നുണ്ട്. ടീമിലെ വിക്കറ്റ് കീപ്പിംഗ് റോളിനെ ചുറ്റിപ്പറ്റിയാണ് ചര്‍ച്ചകള്‍. ഋഷഭ് പന്ത്, സഞ്ജു സാംസണ്‍, Read More…
16 വര്‍ഷത്തിനിടെ ആദ്യമായി കങ്കാരുക്കള്‍ക്കെതിരേ ഒരു റെക്കോഡ് ; നാട്ടില്‍ ഓസീസിനെതിരേ അഞ്ചുവിക്കറ്റ് നേട്ടം ഈ താരത്തിന് മാത്രം
ടീം ഇന്ത്യയുടെ പ്ലെയിങ് ഇലവനിലേക്ക് മടങ്ങിയെത്തിയ മുഹമ്മദ് ഷമി തന്റെ കരിയറിലെ തന്നെ ഏറ്റവും മാരകമായ ബൗളിംഗ് പ്രകടനം പുറത്തെടുത്തപ്പോള്‍ പിറന്നത് 16 വര്‍ഷത്തിന് ശേഷം ഒരു റെക്കോഡ്. വെള്ളിയാഴ്ച മൊഹാലിയില്‍ വെറ്ററന്‍ ഇന്ത്യന്‍ പേസര്‍ നടത്തിയ അഞ്ച് വിക്കറ്റ് പ്രകടനം നിര്‍ണ്ണായകമായി. പരമ്പര ഓപ്പണറില്‍ 5/51 എന്ന സ്പെല്ലോടെ ഷമി ഏകദിന ക്രിക്കറ്റിലെ തന്റെ കരിയറിലെ ഏറ്റവും മികച്ച കണക്കുകള്‍ രേഖപ്പെടുത്തി. മിച്ചല്‍ മാര്‍ഷിനെ പുറത്താക്കിക്കൊണ്ട് തുടങ്ങിയ ഷമി സ്റ്റീവന്‍ സ്മിത്ത്, മാര്‍ക്കസ് സ്റ്റോയിനിസ്, മാത്യു Read More…
8 വര്‍ഷത്തിന് ശേഷം ഈ ഓള്‍റൗണ്ടര്‍ വീണ്ടും ലോകകപ്പ് ടീമില്‍; ഇത്തവണയെങ്കിലും കളിക്കാന്‍ അവസരം കിട്ടുമോ?
ഇത് മൂന്നാം തവണയാണ് രോഹിത് ശര്‍മ്മ ഐസിസി ടൂര്‍ണമെന്റില്‍ ഇന്ത്യയെ നയിക്കുന്നത്. എന്നാല്‍ ഒരു ഐസിസി കിരീടം പോലും അദ്ദേഹത്തിന്റെ കീഴില്‍ ഇന്ത്യ നേടിയിട്ടില്ല. മിക്കവാറും ഇന്ത്യയില്‍ അടുത്തമാസം നടക്കാനിരിക്കുന്ന ലോകകപ്പ് അദ്ദേഹത്തിന്റെ അവസാന ആഗോള ടൂര്‍ണമെന്റായിരിക്കും. 2019 ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്ന എട്ടു കളിക്കാരാണ് ഈ വര്‍ഷം നടക്കുന്ന ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ കളിക്കുന്നത്. മുന്‍ ടീമിലെ എംഎസ് ധോണിയും അമ്പാട്ടി റായിഡുവും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. അന്ന് ടീമില്‍ ഉണ്ടായിരുന്ന അഞ്ചു കളിക്കാര്‍ക്കാകട്ടെ Read More…








