ബെംഗളൂരുവിൽ ഇരുചക്രവാഹനത്തിൽ യാത്രക്കാരന്റെ പുറത്തു തൂക്കിയിട്ടിരുന്ന ഗിത്താർ ഹെൽമറ്റ് ധരിക്കാത്ത പിൻയാത്രക്കാരനാണെന്ന് തെറ്റിദ്ധരിച്ച് എ.ഐ ട്രാഫിക് ക്യാമറ 500 രൂപ പിഴ ചുമത്തി. തനിയെ ഹെൽമറ്റ് ധരിച്ച് യാത്ര ചെയ്തിട്ടും ഗതാഗത നിയമലംഘനത്തിന് നോട്ടീസ് ലഭിച്ചതിനെ തുടർന്ന് ബെംഗളൂരു സ്വദേശിയായ സൗവിക് ദത്ത നടത്തിയ അന്വേഷണത്തിലാണ് എ.ഐ സിസ്റ്റത്തിന് പറ്റിയ ഈ അപൂർവ്വ അബദ്ധം പുറത്തറിഞ്ഞത്. ഭാര്യയുടെ ഉടമസ്ഥതയിലുള്ള ഇരുചക്രവാഹനത്തിൽ പുറത്ത് ഗിത്താർ തൂക്കി യാത്ര ചെയ്യുകയായിരുന്നു സൗവിക്. എന്നാൽ എ.ഐ ക്യാമറ ഗിത്താറിനെ മറ്റൊരു യാത്രക്കാരനായി Read More…

