ഇന്ത്യന്‍സിനിമയിലെ ഏറ്റവും ആഘോഷിക്കപ്പെടുന്ന താരദമ്പതികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും തമ്മിലുള്ള വിവാഹമോചന വാര്‍ത്തയാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വാര്‍ത്ത. 2007 ല്‍ വിവാഹിതരാകുകയും 2011 ല്‍ മകള്‍ ആരാധ്യയുടെ മാതാപിതാക്കളാകുകയും ചെയ്ത ഇരുവര്‍ക്കുമിടയില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി കാര്യങ്ങള്‍ ശരിയായ രീതിയിലല്ല മുമ്പോട്ട് പോകുന്നതെന്നാണ് അഭ്യൂഹങ്ങള്‍. ഇരുവരും വിവാഹമോചനത്തിലേക്ക് നീങ്ങുകയാണെന്നും വാര്‍ത്തകള്‍ പറയുന്നു. എന്തായാലും ഐശ്വര്യയുമായുള്ള വിവാഹമോചന കിംവദന്തികളില്‍ അഭിഷേക് തന്റെ മൗനം വെടിഞ്ഞുവെന്ന അവകാശവാദം അടുത്തിടെ പുറത്തുവന്നിരുന്നു. താനിപ്പോഴും വിവാഹിതനാണെന്ന നിലയില്‍ Read More…
Tag: Aishwarya Rai
ഐശ്വര്യമായുള്ള ബന്ധം സല്‍മാന് രസിച്ചില്ല, സൂപ്പര്‍സ്റ്റാറെങ്കിലും സിനിമയില്‍നിന്ന് ഔട്ട്, ഇന്ന് 29 കമ്പനികളുടെ ഉടമ
2000-കളുടെ തുടക്കത്തില്‍, ഒരുപാട് പുതിയ അഭിനേതാക്കള്‍ ഹിന്ദി ചലച്ചിത്രമേഖലയിലേക്ക് കടന്നുവന്നിരുന്നു. എന്നാല്‍ ഒരാള്‍ എല്ലാവരുടേയും ശ്രദ്ധ ആകര്‍ഷിച്ചുവെന്ന് തന്നെ പറയാം. കരിയറില്‍ ഉയര്‍ന്നു വന്ന സമയത്ത് ഒരു സൂപ്പര്‍സ്റ്റാറുമായുള്ള തര്‍ക്കം അദ്ദേഹത്തിന്റെ കരിയറിനെ തന്നെ ബാധിച്ചു. പറഞ്ഞു വരുന്നത് ഒരു കാലത്ത് ബോളിവുഡിന്റെ സൂപ്പര്‍താരമായിരുന്ന വിവേക് ഒബ്‌റോയിയെ കുറിച്ചാണ്. ഐശ്വര്യ റായിയ്ക്കൊപ്പം ഒരു റൊമാന്റിക് കോമഡി ചിത്രത്തില്‍ അഭിനയിക്കുന്ന സമയത്ത് ഇരുവരും ഡേറ്റിംഗ് ആരംഭിച്ചു. എന്നാല്‍ ഈ ബന്ധം ഐശ്വര്യയുടെ മുന്‍ കാമുകനായിരുന്ന സല്‍മാന്‍ ഖാനെ പ്രകോപിപ്പിയ്ക്കുകയായിരുന്നു. Read More…
ഐശ്വര്യ റായിക്ക് ഉടന്‍ ശസ്ത്രക്രിയ; ആരാധകരുടെ മനംകവർന്ന താരം കാനില്‍ നിന്നും മുംബൈയിലെത്തി
കാൻ ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാർപ്പറ്റിൽ ആരാധകരുടെ മനംകവർന്ന ബോളിവുഡ് താരം ഐശ്വര്യ റായിയുടെ ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വലത്ത് കൈയില്‍ പ്ലാസ്റ്ററുമായാണ് താരം കാന്‍ ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ എത്തിയത്. ഐശ്വര്യ റായിയുടെ കൈയിലെ പരുക്ക് തന്നെയായിരുന്നു ആരാധകര്‍ക്കിടയിലെ പ്രധാനചര്‍ച്ചാവിഷയം. എന്നാല്‍ കാനില്‍ നിന്നും മുംബൈയില്‍ തിരിച്ചെത്തിയ താരം ശസ്ത്രക്രിയയ്ക്ക് വിധേയമാകാന്‍ പോകുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.കാന്‍ ഫിലിം ഫെസ്റ്റിവലില്‍ നിന്നും കഴിഞ്ഞ ദിവസമാണ് താരം തിരികെ എത്തിയത്. മകൾ ആരാധ്യയ്‌ക്കൊപ്പമാണ് ഐശ്വര്യ Read More…
ഇന്ത്യയിലെ ഏറ്റവും ധനികയായ നടി ; അത് ഐശ്വര്യ റായോ പ്രിയങ്ക ചോപ്രയോ ദീപിക പദുക്കോണോ അല്ല
‘ഇന്ത്യയിലെ ഏറ്റവും ധനികയായ നടി’ എന്ന് പറയുമ്പോള്‍, ഐശ്വര്യ റായ്, പ്രിയങ്ക ചോപ്ര, ദീപിക പദുക്കോണ്‍ തുടങ്ങിയ പേരുകള്‍ നമ്മുടെ മനസ്സിലേക്ക് വരും. നമ്മള്‍ കുറേ കൂടി പിന്നോട്ട് പോയാല്‍, രേഖയും ശ്രീദേവിയും ഏറ്റവും സമ്പന്നരായിരിക്കുമെന്ന് ചിലര്‍ വാദിച്ചേക്കാം. എന്നാല്‍ സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറമായി സമ്പത്ത് സമ്പാദിച്ച ഈ ഒരു സൂപ്പര്‍ സ്റ്റാറുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവരുടെ സമ്പത്ത് മങ്ങുന്നു. നടിയും തമിഴ്‌നാട് മുഖ്യമന്ത്രിയുമായിരുന്ന അന്തരിച്ച താരം ജയലളിതയെയാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ നടിയായി കണക്കാക്കപ്പെടുന്നത്. 1997-ല്‍ ജയലളിത തന്റെ Read More…
ഷാരൂഖും ആഞ്ജലീനാ ജോളിയും ഒന്നിക്കുമോ? ഇരുവരും തമ്മിലുള്ള വീഡിയോ നെറ്റില്‍ തരംഗമാകുന്നു
ഷാരൂഖിന് ലോകമെമ്പാടും ആരാധകരുണ്ട്, അതില്‍ അന്താരാഷ്ട്ര സെലിബ്രിറ്റികളും ഉള്‍പ്പെടുന്നു. അവതാര്‍ സംവിധായകന്‍ ജെയിംസ് കാമറൂണ്‍ മുതല്‍ ഹാരി പോട്ടര്‍ താരം ഡാനിയല്‍ റാഡ്ക്ലിഫ്, ക്രിസ്റ്റന്‍ സ്റ്റുവാര്‍ട്ട്, ലേഡി ഗാഗ എന്നിവരെല്ലാം ജവാന്‍ സൂപ്പര്‍സ്റ്റാറിനെ പ്രശംസിച്ചവരാണ്. ഒരിക്കല്‍ ഹോളിവുഡിലെ സൂപ്പര്‍നായികയായ ആഞ്ജലീന ജോളിയുമായി ഒന്നിച്ചതിന്റെ വീഡിയോ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.2000ലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അവാര്‍ഡ്സില്‍ (ഐഐഎഫ്എ) മികച്ച നടിക്കുള്ള അവാര്‍ഡ് ജേതാവിനെ പ്രഖ്യാപിക്കാന്‍ ആഞ്ജലീന ജോളി ഷാരൂഖ് ഖാനൊപ്പം വേദി പങ്കിട്ടു. ആന്‍ജിയെ പുകഴ്ത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു, Read More…
ഐശ്വര്യയുടെ തനി പകര്‍പ്പ് തന്നെ, പുത്തന്‍ ഹെയര്‍സ്റ്റൈലില്‍ അതിസുന്ദരിയായി ആരാധ്യ ; വൈറലായി ചിത്രങ്ങള്‍
അഭിഷേക് ബച്ചന്‍ – ഐശ്വര്യ റായ് ദമ്പതികളുടെ വാര്‍ത്തകള്‍ എപ്പോഴും ശ്രദ്ധേയമാകാറുണ്ട്. ഈ താരദമ്പതികളുടെ മകളായ ആരാധ്യയും വാര്‍ത്താ താരമാണ്. അമ്മയെപ്പോലെ തന്നെ ആരാധ്യ എവിടെപ്പോയാലും മാധ്യമങ്ങള്‍ക്കു വിരുന്നാണ്. അമ്മ ഐശ്വര്യയുടെയും കുഞ്ഞ് ആരാധ്യയുടെയും ചിത്രങ്ങള്‍ എപ്പോഴും വൈറലാകാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് ആരാധ്യയുടെ ഏറ്റവും പുതിയ ലുക്കാണ്. ഗുജറാത്തിലെ ജാംനഗറില്‍ അനന്ത് അംബാനിയുടെയും രാധികാ മര്‍ച്ചന്റിന്റെയും ആഡംബരപൂര്‍വമായ വിവാഹാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ബച്ചന്‍ കുടുംബം. വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷത്തിനെത്തിയ ബച്ചന്‍ കുടുംബത്തിന്റെ നിരവധി ചിത്രങ്ങളില്‍ Read More…
ഐശ്വര്യാറായിയും അഭിഷേക് ബച്ചനും വേര്‍പിരിഞ്ഞോ? ഈ വാര്‍ത്തയുടെ പ്രചരിക്കാനുള്ള കാരണങ്ങള്‍
ഇന്ത്യയിലെ ഏറ്റവും വലിയ സെലിബ്രിട്ടി ദമ്പതികളുടെ പട്ടികയിലാണ് അഭിഷേക് ബച്ചനും ഐശ്വര്യാറായിയും പെടുന്നത്. അതുകൊണ്ടു തന്നെ ഇവരുടെ വേര്‍പിരിയലുമായി ബന്ധപ്പെട്ട വാര്‍ത്തകളും ആരാധകര്‍ ഏറെ ആകാംഷയോടെയാണ് എടുക്കാറ്. അടുത്തിടെ അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും വേര്‍പിരിയലിനെക്കുറിച്ചുള്ള നിരന്തരമായ കിംവദന്തികളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഇരുവരും യഥാര്‍ത്ഥത്തില്‍ വേര്‍പിരിഞ്ഞോ എന്ന് നിരവധി ആരാധകരെ ആശ്ചര്യപ്പെടുത്തുന്ന കാര്യമായി മാറിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ വേര്‍പിരിയുന്നു എന്ന റൂമറുകള്‍ക്ക് പ്രചാരം കിട്ടാന്‍ കാരണം കഴിഞ്ഞ ഏതാനും മാസങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. ഒരു കബഡി ലീഗ് Read More…
അമ്മ ചെയ്യുന്ന കാര്യങ്ങൾ അതിശയകരമെന്ന് ആരാധ്യ, മകളുടെ വാക്കുകളിൽ അഭിമാനംകൊണ്ട് ഐശ്വര്യറായ്
മലയാളികൾ നവംബർ ഒന്നിന് കേരളപ്പിറവി ആഘോഷിക്കുമ്പോൾ ബോളിവുഡ് ആഘോഷിക്കുന്നത് മുൻ മിസ്സ് വേൾഡും അഭിനേത്രിയുമായ ഐശ്വര്യറായി ബച്ചന്റെ ജന്മദിനമാണ്. ഓരോ ദിവസവും പ്രായം കുറഞ്ഞു കുറഞ്ഞു വരുന്ന താരം തന്റെ 50-ാം ജന്മദിനം ആണ് ഇന്ന് ആഘോഷിച്ചത്. തന്റെ ജന്മദിനം കാൻസർ രോഗികളുടെ ക്ഷേമത്തിനായി സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ മകൾ ആരാധ്യ ബച്ചനും അമ്മ വൃന്ദ റായിക്കുമൊപ്പം പങ്കെടുത്താണ് താരം ഈ ദിവസം മനോഹരമാക്കിയത്. ഐശ്വര്യ കേക്ക് മുറിച്ച് അമ്മയ്ക്കും മകൾക്കും നൽകി. കർവാ ചൗത്ത് വ്രതം Read More…
മുൻ ലോകസുന്ദരിയുടെ അന്‍പതാം വയസിലേയ്ക്ക്; ഐഷിന്റെ അധികം അറിയപ്പെടാത്ത 6 ഹോളിവുഡ് ചിത്രങ്ങൾ
ലോകത്തെ ഏറ്റവും സുന്ദരിയായ സ്ത്രീകളുടെ പട്ടികയെടുത്താല്‍ ഐശ്വര്യാറായ് നിശ്ചയമായും അതില്‍ ഉള്‍പ്പെടും. ഇന്ത്യയിലെ മികച്ച നടികളുടെ പട്ടികയെടുത്താലും അങ്ങിനെ തന്നെ. ബോളിവുഡിനൊപ്പം തന്നെ ആഷ് എപ്പോഴും പ്രധാന്യം കൊടുന്ന സിനിമാവേദിയാണ് അരങ്ങേറ്റം നടത്തിയ തമിഴ്. തമിഴില്‍ മികച്ച ചിത്രങ്ങളുടെ ഭാഗമാകാറുള്ള നടിയുടെ ഏറ്റവും പുതിയചിത്രം പൊന്നിയിന്‍ സെല്‍വനായിരുന്നു. ഇടയ്ക്കിടെ ഹോളിവുഡിലും മുഖം കാട്ടാറുളള നടി നവമ്പര്‍ ഒന്നാം തീയതി 49-ാം ജന്മദിനം ആഘോഷിക്കുമ്പോള്‍ താരത്തിന്റെ മികച്ച പ്രകടനം നടത്തിയ സിനിമകളുടെ പട്ടികയില്‍ അഞ്ച് ഹോളിവുഡ് സിനിമകളുമുണ്ട്. ഇന്തോ Read More…