Featured Good News

സോളാര്‍ ട്രൈസൈക്കിളുകള്‍ സ്ത്രീകളുടെ ജീവിതം മാറ്റിമറിക്കുന്നു

സിംബാബ്‌വേയില്‍, ജനിച്ച ഒരു മൊബിലിറ്റി സ്റ്റാര്‍ട്ടപ്പ് വനിതാശാക്തീകരണത്തിന്റെ മാതൃകയാകുന്നു. അവര്‍ അവതരിപ്പിച്ച ‘ഹംബ’ എന്ന് വിളിക്കപ്പെ ടുന്ന ഒരു ഇലക്ട്രിക് ട്രൈസൈക്കിള്‍ ജോലികളിലും മറ്റു കാര്യങ്ങളിലും സ്ത്രീകള്‍ക്ക് വലിയ സഹായമായി മാറുകയാണ്. തദ്ദേശവാസികള്‍ക്ക് പ്രതിമാസം 15 ഡോളറിന് വാഹനം വാടകയ്ക്ക് എടുക്കാന്‍ അവസരം കിട്ടുന്നു. വാഹനം അവതരിപ്പിക്കപ്പെട്ടതോടെ ഇതുപയോഗിച്ച് ജോലി ചെയ്യുന്ന സ്ത്രീകളുടെയും അമ്മമാരുടെയും ഒരു തലമുറയെ തന്നെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. വെള്ളവും വിറകും കൊണ്ടു വരാനും, കുടുംബാംഗങ്ങളെ ചികിത്സാ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകാനും, പ്രാദേശിക വിപണികളിലേക്ക് ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാനും Read More…

Oddly News

16 ഭാര്യമാരില്‍ 104 കുട്ടികളും 144 പേരക്കുട്ടികളും; പുരുഷനെ പങ്കിടാനുള്ള കാരണം കപിംഗയുടെ ഭാര്യമാര്‍ പറയുന്നു

അയാളുടെ പുരയിടം തന്നെ ഒരു ചെറിയ ഗ്രാമമാണ്. ഓരോ ഭാര്യമാര്‍ക്കും ഒരു വീട് എന്ന കണക്കില്‍ 16 വീടുകളുണ്ട്. എല്ലായിടത്തും പ്രായമായവരുടേയും കുട്ടികളുടേയും കൂട്ടയിടിയാണ്. ടാന്‍സാനിയയിലെ എന്‍ജോംബെയിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്നുള്ള ഈ ആഫ്രിക്കക്കാരന് നിലവില്‍ 16 ഭാര്യമാരും 104 കുട്ടികളും 144 പേരക്കുട്ടികളുമുണ്ട്. ചെറിയ ഒരു കുടുംബത്തിനുപോലും ഭക്ഷണവും താമസവുമടക്കമുള്ള ജീവിതച്ചെലവുകള്‍ കൂട്ടിമുട്ടിക്കാന്‍ ബുദ്ധിമുട്ടുന്ന കാലത്താണ് തന്റെ വമ്പന്‍ കുടുംബത്തെ പോറ്റിക്കൊണ്ട് കപിംഗ നില്‍ക്കുന്നത്. അഫ്രിമാക്സിന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍, പിതാവിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് Read More…

Oddly News

റിഫ്റ്റ് വാലിയിലെ വിള്ളല്‍ കൂടുതല്‍ വലുതാകുന്നു; വരും വര്‍ഷങ്ങളില്‍ ഈ വലിയ ഭൂഖണ്ഡം മൊത്തത്തില്‍ ഇല്ലാതായേക്കാം

ഭാവിയില്‍ ആഫ്രിക്കന്‍ ഭൂഖണ്ഡം പിളര്‍ന്ന് ഒന്നിന് പകരം രണ്ട് ടെക്‌റ്റോണിക് പ്ലേറ്റുകളില്‍ സ്ഥാനം പിടിക്കുകയും ഒരു പുതിയ സമുദ്രത്തിന് കൂടി വഴിമാറുകയും ചെയ്‌തേക്കാമെന്നത് നൂറ്റാണ്ടുകളായുള്ള പഠനങ്ങളാണ്. ഒരൊറ്റ ടെക്‌റ്റോണിക് ഫലകത്തില്‍ ഇരിക്കുന്നതായി ആഫ്രിക്ക എപ്പോഴും കരുതിയിട്ടുണ്ട്. എന്നിരുന്നാലും, കിഴക്കന്‍ ആഫ്രിക്കന്‍ വിള്ളലിലൂടെ ആഫ്രിക്കന്‍ പ്ലേറ്റ് നുബിയന്‍, സോമാലിയന്‍ പ്ലേറ്റുകളായി പൊട്ടിമാറുകയാണെന്ന് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. കനത്ത മഴയെത്തുടര്‍ന്ന് 2018 മാര്‍ച്ചില്‍ തെക്കുപടിഞ്ഞാറന്‍ കെനിയയില്‍ ഭൂമിയില്‍ ഉണ്ടായ ഒരു വലിയ വിള്ളല്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ള വിശ്വാസത്തിന് കൂടുതല്‍ ശക്തി നല്‍കിയിരിക്കുകയാണ്. Read More…