Celebrity

ഭാര്യമാരുടെ ചെലവില്‍ സോഷ്യല്‍മീഡിയ താരമായ കോടീശ്വരന്‍ ; രണ്ടാം ഭാര്യയുമായി പ്രായവ്യത്യാസം 18 വയസ്സ്

തന്നേക്കാള്‍ 18 വയസ്സിന് ഇളപ്പമുള്ള സ്ത്രീയെ വിവാഹം കഴിച്ചതോടെ ചൈനീസ് കോടീശ്വരനും വ്യവസായിയുമായ വാങ് സിയാവോഫീയ്ക്ക് ചൈനീസ് സോഷ്യല്‍മീഡിയയില്‍ ആരാധകര്‍ കൂടി. ദമ്പതികളുടെ ലൈവ് സ്ട്രീമിംഗ് ഇപ്പോള്‍ ചൈനീസ് സോഷ്യല്‍മീഡിയയില്‍ കാണുന്നത് 2.4 ദശലക്ഷം പേര്‍. സോളോ സ്ട്രീമിംഗില്‍ പോലും വാങ്ങിന് ഒരുലക്ഷം കാഴ്ചക്കാരെ നേടാനാകുന്നു. സോഷ്യല്‍മീഡിയയിലെ ഈ പുതിയ തിരക്കിന് കാരണം വാങിന്റെ 26കാരിയായ ഭാര്യ മാന്‍ഡി മായാണ്. മായുടെ ഓണ്‍-സ്‌ക്രീന്‍ സാന്നിധ്യവും ഇവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍ വില്‍പ്പനയും നേടിക്കൊടുക്കുന്നു. ഭാര്യമാരെ കൊണ്ടു പ്രശസ്തനായ കോടീശ്വരന്റെ Read More…

Lifestyle

ഇന്ത്യന്‍ പൗരത്വം വേണം ; ബംഗാളി യുമായി അമേരിക്കന്‍ നീലച്ചിത്രനടി ഡേറ്റിംഗില്‍? പ്രാങ്കെന്ന് ഇന്റര്‍നെറ്റ്

ഇന്ത്യന്‍ പൗരത്വം നേടുന്നതിനായി അമേരിക്കയിലെ നീലച്ചിത്രനടി ബംഗാളി യുവാവുമായി ഡേറ്റിംഗിലെന്ന് റിപ്പോര്‍ട്ട്. മുതിര്‍ന്ന നീലച്ചിത്ര നടി കേന്ദ്ര ലസ്റ്റിന്റെ സമീപകാല ഇന്‍സ്റ്റാഗ്രാം പോസ്റ്റാണ് ആകെ ആശയക്കുഴപ്പമായത്. ഒരു വിഭാഗം ഇരുവരേയും അഭിനന്ദിച്ച് രംഗത്ത് വന്നപ്പോള്‍ മറുഭാഗം ഇതൊരു പ്രാങ്കാണെന്നും തട്ടിപ്പാണെന്നും അവകാശപ്പെടുന്നുണ്ട്. കൊല്‍ക്കത്തയില്‍ നിന്നുള്ള മൃദുഭാഷിയായ ബംഗാളി എഴുത്തുകാരനായ തൃഷിത് ബാനര്‍ജിയുമായി താന്‍ ഡേറ്റിംഗ് നടത്തുന്നുണ്ട് എന്നായിരുന്നു ലസ്റ്റിന്റെ പോസ്റ്റ്. ഇന്ത്യയുടെ ഊര്‍ജ്ജസ്വലമായ സംസ്‌കാരത്തിലേക്ക് താന്‍ ആകര്‍ഷിക്കപ്പെട്ടുവെന്നും ഇന്ത്യന്‍ പൗരത്വം നേടാനുള്ള ആഗ്രഹം തനിക്കുണ്ടായിരുന്നും ആയിരുന്നു പോസ്റ്റില്‍ Read More…

Movie News

ഇഷ്ടപ്പെട്ട നടിമാര്‍ ആരെല്ലാം ? സാമന്ത ഇഷ്ടപ്പെടുന്നത് ഈ മലയാള നടിമാരെ !

നടി സാമന്ത റൂത്ത് പ്രഭു തെന്നിന്ത്യയില്‍ നിന്നും ബോളിവുഡിലേക്ക് വളര്‍ന്ന മികച്ച നടിമാരില്‍ ഒരാളാണ്. നാഗചൈതന്യയുമായുള്ള വിവാഹത്തിനും വേര്‍പിരിയലിനും ശേഷം ശക്തമായി സിനിമയിലേക്ക് തിരിച്ചുവന്ന അവര്‍ ഇന്ത്യയില്‍ ഏറെ ആരാധകരുള്ള എണ്ണപ്പെട്ട നടിമാരില്‍ ഒരാളാണ്. എന്നാല്‍ തന്നെ നടിയുടെ ഇഷ്ടനായികമാരുടെ പട്ടികയില്‍ രണ്ടു മലയാളി നടിമാരുണ്ട്. നടന്‍ സാമന്ത റൂത്ത് പ്രഭു ഞായറാഴ്ച തന്റെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ ‘ആസ്‌ക് എനിതിംഗ്’ സെഷന്‍ നടത്തി. ‘സിനിമാ മേഖലയിലെ മികച്ച നായിക’ മുതല്‍ തന്നെ സന്തോഷിപ്പിക്കുന്നത് എന്താണെന്നത് വരെ നിരവധി Read More…

Hollywood

പോപ്പ്‌കോണ്‍ കൊണ്ടുനിറഞ്ഞ പോക്കറ്റുകളുള്ള ചുവന്ന ഡ്രസ്സ്; സാറ്റര്‍ഡേ നൈറ്റ് ലൈവില്‍ ശ്രദ്ധിക്കപ്പെട്ടത് എമ്മയുടെ ലുക്ക്

യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്തവര്‍ എന്നാണ് സെലിബ്രിട്ടികളെക്കുറിച്ചുള്ള ഒരു ക്ലാസ്സിക് ആക്ഷേപം. ജീവിതച്ചെലവ് വര്‍ദ്ധിക്കുന്ന ഒരു കാലഘട്ടത്തില്‍ പോലും ഫാഷന്റെ കാര്യത്തില്‍ സെലിബ്രിട്ടികളുടെ നിലപാടുകള്‍ വ്യത്യസ്തമായിരിക്കും. സാറ്റര്‍ഡേ നൈറ്റ് ലൈവിന്റെ 50-ാം വാര്‍ഷിക ആഘോഷത്തിനിടെ ഞായറാഴ്ച രാത്രി ഹോളിവുഡ് നടി എമ്മാ വാട്‌സണ്‍ പ്രത്യക്ഷപ്പെട്ട രീതി ഇതിന് ഉദാഹരണമാണ്. ഇടത്തരം വലിപ്പമുള്ള രണ്ട് പോക്കറ്റുകള്‍ നിറച്ച് പോപ്പകോണ്‍ ഇട്ട ചുവന്ന ഹാള്‍ട്ടര്‍നെക്ക് വസ്ത്രത്തില്‍ പ്രത്യക്ഷപ്പെട്ടാണ് എമ്മാ സ്‌റ്റോണ്‍ എല്ലാവരേയും അമ്പരപ്പിച്ചത്. സ്റ്റോണ്‍ റെഡ് കാര്‍പ്പറ്റില്‍ എത്തിയത് തന്റെ ഭര്‍ത്താവ് ഡേവ് Read More…

Celebrity

വിവാഹിതനായ നടനുമായി ബന്ധം, പ്രമുഖതാരവുമായി ഡേറ്റിംഗ്, ബിസിനസുകാരനുമായി വിവാഹനിശ്ചയം; ഈ നടി 41 വയസിലും അവിവാഹിത

സിനിമ മേഖലയില്‍ നടീ-നടന്മാര്‍ തമ്മിലുള്ള ബന്ധത്തിന്റെ പല കഥകളും പുറത്ത് വരാറുണ്ട്. സുസ്മിത സെന്‍, തബു, അമിഷാ പട്ടേല്‍ തുടങ്ങിയ നടിമാരുടെ പേരും പല നടന്മാരുടെ പേരും ചേര്‍ത്തുള്ള കഥകള്‍ ബോളിവുഡില്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്നുണ്ട്. ഒന്നല്ല, രണ്ട് തവണയല്ല, മൂന്ന് തവണ പ്രണയിച്ചിട്ടും നിരാശ അനുഭവിച്ച ഒരു നടിയുണ്ട്. തന്റെ 41-ാം വയസ്സിലും ഈ തെന്നിന്ത്യന്‍ സുന്ദരി അവിവാഹിതയായി തുടരുകയാണ്. പറഞ്ഞു വരുന്നത് സൗത്ത് ഇന്ത്യന്‍ താരം തൃഷ കൃഷ്ണനെ കുറിച്ചാണ്. തൃഷ തന്റെ സിനിമകളിലൂടെ Read More…

Hollywood

ഹോളിവുഡ് വിട്ടത് മികച്ച തീരുമാനം ; ഫാമില്‍ ജീവിക്കാനും മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കാനും ഇഷ്ടപ്പെടുന്ന ഹോളിവുഡ് നടി

ശാന്തമായ കാര്‍ഷിക ജീവിതത്തിനായി മമ്മ മിയ നടി അമാന്‍ഡ സെയ്ഫ്രഡ് ഹോളിവുഡ് വിട്ടത് വാര്‍ത്തയല്ല, പക്ഷേ ഇപ്പോള്‍ നഗരത്തിന്റെയും കാര്‍ഷിക ജീവിതത്തിന്റെയും ആനുകൂല്യങ്ങള്‍ തുറന്നുപറയുകയാണ് നടി. നഗരതിരക്കിലേക്ക് തിരിച്ചുവരാന്‍ ഗ്രാമത്തിലെ ശാന്തമായ ജീവിതം കൂടുതല്‍ ഊര്‍ജ്ജവും ഉന്‌മേഷവും നല്‍കുന്നതാണെന്ന് നടി പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഹോളിവുഡില്‍ നിന്ന് മാറി ന്യൂയോര്‍ക്കിലെ അപ്‌സ്റ്റേറ്റില്‍ ഒരു വീട് ഉണ്ടാക്കാന്‍ അമന്‍ഡ തീരുമാനിച്ചത്. തന്റെ ഭര്‍ത്താവും രണ്ട് കുട്ടികളുമൊത്ത് ഒരു സ്വീറ്റ് ഫാമിലി ഹോം നിര്‍മ്മിക്കുകയും ചെയ്തു. സ്വകാര്യതയ്ക്കും സമാധാനത്തിനും പ്രകൃതിക്കും Read More…

Crime

എംഡിഎംഎ യുമായി സീരിയൽ നടി ഷംനത്ത് അറസ്റ്റിൽ

പരവൂർ: എം.ഡി.എം.എയുമായി സീരിയൽ നടി അറസ്റ്റില്‍. ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പിൽ നന്ദനത്തിൽ ഷംനത്താണ് (പാർവതി 36) പരവൂർ പൊലീസിന്റെ പിടിയിലായത്. പരവൂരിൽ ഭർത്താവിനൊപ്പം താമസിച്ചിരുന്ന വീട്ടിൽ നിന്നാണ് ഇവരെ പൊലീസ് പിടികൂടുന്നത്. മൂന്ന് ഗ്രാം എം.ഡി.എം.എയാണ് പോലീസ് കണ്ടെത്തിയത്. പരവൂർ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷംനത്തിന്റെ വീട്ടിൽ റെയ്ഡ് നടന്നത്. നടിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Movie News

രജനീകാന്തിന്റെ കാമുകിയായും ഭാര്യയായും അമ്മയായും തിളങ്ങിയ നടി; താരത്തിനൊപ്പം ചെയ്തത് 22 സിനിമകള്‍

ഇന്ത്യന്‍ സിനിമയിലുടനീളമുള്ള കലാകാരന്മാര്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനൊപ്പം ഒരു സ്‌ക്രീന്‍ സ്‌പേസ് പങ്കിടാന്‍ ആഗ്രഹിക്കുന്നു. ടി ജെ ജ്ഞാനവേലിന്റെ വേട്ടൈയാന്‍ എന്ന ചിത്രം രജനിആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ജയിലറിന് ശേഷം രജനികാന്തിന്റെ മറ്റൊരു ബ്ലോക്ക്ബസ്റ്റര്‍ ആയിരിക്കുവാന്‍ വേണ്ടതെല്ലാം സിനിമ ഉറപ്പാക്കിയിട്ടുണ്ട്. രജനികാന്തിനെ കൂടാതെ അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, റാണ ദഗ്ഗുബതി, മഞ്ജു വാര്യര്‍, ദുഷാര വിജയന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ അല്ലിരാജയാണ് ചിത്രം നിര്‍മ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് Read More…

Celebrity

ഇന്ത്യന്‍ ക്ലിയോപാട്ര; ഗോള്‍ഡന്‍ ബുട്ടാവര്‍ക്കുള്ള ബനാറസി സാരി ഗൗണില്‍ കരീന

പ്രായം വെറും നമ്പര്‍ മാത്രമാണ് തെളിയിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ പല സെലിബ്രൈറ്റികളും. ഫാഷന്റെയും ഫിറ്റ്നെസിന്റെയും കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത താരമാണ് കരീന കപൂര്‍. താരം ഇപ്പോള്‍ തന്റെ പുതിയ ലുക്കിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ്. ബനാറസി സാരി ഗൗണിലുള്ള താരത്തിന്റെ ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഗോല്‍ഡന്‍ ബുട്ടാവര്‍ക്കുള്ള ബനാറസി സാരി ഗൗണ്‍. സാരിയില്‍ ഗോള്‍ഡന്‍ ബ്രൊക്കേഡ് വര്‍ക്കുകളും ഉണ്ട്.വസ്ത്രത്തിനോട് അനുയോജിച്ച നിലയിലുള്ള രത്നങ്ങള്‍ പതിച്ച സിംപിള്‍ മാലയും കമ്മലും മോതിരവുമാണ് ആഭരണങ്ങള്‍. മേക്കപ്പും വളരെ സിംപിളാണ്. ന്യൂഡ് Read More…