Lifestyle

കൗമാരക്കാരന്റെ കൗതുകം ! ആര്യന്‍ പകര്‍ത്തിയ വീഡിയോ എയർ ഇന്ത്യ അപകടത്തിന്റെ നിഗൂഢത മാറ്റുമോ?

എയര്‍പോര്‍ട്ടിന് സമീപമുള്ള മൂന്നുനില കെട്ടിടത്തിന്റെ ടെറസിലായിരുന്നു പതിനേഴുകാരനായ ആര്യന്‍ ആശാരി. വിമാനങ്ങള്‍ താഴ്ന്നു പറക്കുന്നതില്‍ കൗതുകം തോന്നി തന്റെ സുഹൃത്തുക്കളുമായി പങ്കിടാന്‍ വേണ്ടിയായിരുന്നു വീഡിയോ എല്ലാം ചിത്രീകരിച്ചത്. എന്നാല്‍ നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ജീവിതത്തിലെ ഏറ്റവും ഭയാനകമായ ആ കാഴ്ചയ്ക്ക് അവന്‍ സാക്ഷ്യം വഹിച്ചു. പിന്നീട് ലോകം മുഴുവന്‍ കണ്ട എഐ 171 വിമാനദുരന്തത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ പകര്‍ത്തിയത് ആര്യന്‍ ആശാരിയായിരുന്നു. എയര്‍ ഇന്ത്യയുടെ ഡ്രീംലൈനര്‍ 787-8 തന്റെ കണ്‍മുന്നില്‍ തകര്‍ന്നുവീണത് കണ്ട് അവന്‍ ഭയന്നുവിറച്ചു. ഇന്ത്യ ഞെട്ടിയ Read More…

Lifestyle

ബ്ലാക്ക്ബോക്സ് കണ്ടെത്തി; വിമാനാപകടത്തിന്റെ കാരണമറിയാന്‍ ഏക ആശ്രയം

അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനര്‍, ഫ്‌ലൈറ്റ് എഐ 171 വിമാനത്തകര്‍ച്ചയുടെ കാരണം അറിയാന്‍ ഇനി സഹായകമാകുക വിമാനത്തിന്റെ ബ്‌ളാക്ക് ബോക്‌സ്. പേരിൽ ബ്ലാക്കുണ്ടെങ്കിലും പൊതുവിൽ അതിന് ഓറഞ്ച് നിറമാണ്. വിമാനത്തിന്റെ ബ്ലാക്ക്ബോക്സ് എന്‍.എസ്.ജി സംഘം കണ്ടെത്തി. അപകടകാരണം കണ്ടെത്താനുള്ള അന്വേഷണത്തിൽ ഈ ബ്ലാക്ക്ബോക്സ് നിർണായകമാകും. മെക്കാനിക്കല്‍ തകരാര്‍, എഞ്ചിന്‍ തകരാര്‍, പക്ഷി ആക്രമണം, ഓണ്‍ബോര്‍ഡ് തീപിടുത്തം അല്ലെങ്കില്‍ മനുഷ്യ പിശക് എന്നിവയില്‍ നിന്നുള്ള Read More…

Crime

ഹോണടിക്കരുതെന്ന് പറഞ്ഞു; സെക്യൂരിറ്റി ജീവനക്കാരനെ ഇടിച്ചിട്ടു കാലിലൂടെ വാഹനം കയറ്റിയിറക്കി

ഹോണടിച്ചത് ചോദ്യം ചെയ്ത സെക്യൂരിറ്റി ജീവനക്കാരന്റെ കാലിലൂടെ വാഹനം കയറ്റിയിറക്കി. ഡല്‍ഹിയിലെ വസന്ത് കുഞ്ച് ഏരിയയില്‍ ഞായറാഴ്ച പുലര്‍ച്ചെ ഐജിഐ എയര്‍പോര്‍ട്ടിന്റെ ടെര്‍മിനല്‍ 3 ലായിരുന്നു ക്രൂരത. എസ് യു വി ഓടിച്ച 24 കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സെക്യൂരിറ്റി ജീവനക്കാരനായ രാജീവ് കുമാര്‍ രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. സംഭവം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. കുമാര്‍ പോലീസിന് നല്‍കിയ മൊഴി അനുസരിച്ച് അക്രമി ഒരു മഹീന്ദ്ര ഥാര്‍ ജീപ്പിലാണ് സ്ഥലത്തേക്ക് വന്നത്. ഇയാള്‍ ഉച്ചത്തില്‍ Read More…

Crime

കാർ ഓടിച്ച സുഹൃത്തിന്റെ മടിയിലിരുന്ന് മദ്യലഹരിയിൽ റഷ്യൻ യുവതി; ഇടിച്ചുതെറിപ്പിച്ചത് മൂന്ന് യുവാക്കളെ, വാഹനത്തില്‍ ‘ഇന്ത്യാ ഗവൺമെന്റ് സ്റ്റിക്കർ’ ? വീഡിയോ

ഛത്തീസ്ഗഡിലെ റായ്പൂരിൽ അമിതവേഗതയിൽ വന്ന കാർ ഒരു സ്കൂട്ടറിൽ ഇടിച്ചുകയറി മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. കാറിലുണ്ടായിരുന്ന റഷ്യൻ യുവതിക്കൊപ്പം വാഹനം ഓടിച്ചിരുന്ന അഭിഭാഷക സുഹൃത്തും ഉണ്ടായിരുന്നു. മദ്യലഹരിയിലായിരുന്ന യുവതി അമിതവേഗത്തിൽ കാറോടിച്ച് യുവാക്കൾക്കിടയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ഇന്ത്യാ ടുഡേയുടെ റിപ്പോർട്ട് അനുസരിച്ച് , റഷ്യൻ യുവതി കാർ ഓടിച്ചിരുന്ന തന്റെ അഭിഭാഷക സുഹൃത്തിന്റെ മടിയിൽ ഇരിക്കുകയായിരുന്നു. ഇത് റോഡിൽ അദ്ദേഹത്തിന്റെ കാഴ്ചയ്ക്ക് തടസ്സമായി എന്ന് ദൃക്‌സാക്ഷികൾ പറയുന്നു. കാറിൽ ‘ഇന്ത്യാ ഗവൺമെന്റ് സ്റ്റിക്കർ’ പതിച്ചിരുന്നു. റായ്പൂരിലെ വിഐപി Read More…

Crime

അടിച്ച് പൂസായി കാമുകിയുടെ കാറില്‍ നിന്നും വീണ് ഭര്‍ത്താവ് മരിച്ചു; ഭാര്യ ആവശ്യപ്പെട്ടത് 82,000 യുഎസ് ഡോളർ നഷ്ടപരിഹാരം

മദ്യപിച്ച് ലക്കുകെട്ട് കാമുകിയുടെ കാറില്‍നിന്നും പുറത്തേക്ക് തെറിച്ചുവീണു മരണത്തിനിരയായ പുരുഷന്റെ കാര്യത്തില്‍ നഷ്ടപരിഹാരമായി ആറു ലക്ഷം യുവാന്‍ ചോദിച്ച ഭാര്യയുടെ ഹര്‍ജി കോടതി തള്ളി. ചൈനയിലെ ജിയാംഗ്‌സു പ്രവിശ്യയില്‍ നടന്ന സംഭവത്തില്‍ പക്ഷേ കാറില്‍ മതിയായ സുരക്ഷ പാലിക്കാതിരുന്ന കാമുകിക്ക് 60,000 യുവാന്‍ പിഴയിട്ടു. വാങ് എന്ന് പേരുള്ള യുവാവാണ് വിവാഹേതര ബന്ധത്തിന്റെ ഭാഗമായി കാമുകി ലിയുവിന്റെ കാറില്‍ സുരക്ഷിതമല്ലാത്ത രീതിയില്‍ യാത്ര ചെയ്ത് അപകടത്തില്‍ പെട്ടത്. 2023 ജൂലൈയിലെ ഒരു രാത്രിയില്‍, ലിയു ഡ്രൈവ് ചെയ്യുന്നതിനിടെ Read More…

Crime

ഫോട്ടോഗ്രാഫര്‍ക്ക് വിചിത്ര മരണം ; ക്യാമറയുമായി പിന്നിലേക്ക് നടന്നു കയറിയത് വിമാനത്തിന്റെ പ്രൊപ്പല്ലറിലേക്ക്

ഫോട്ടോയെടുക്കുന്നതിനിടയില്‍ ക്യാമറയുമായി പിന്നോക്കം നടന്നു വിമാന്തിന്റെ പ്രൊപ്പലറില്‍ കുടുങ്ങി യുവ ഫോട്ടോഗ്രാഫര്‍ക്ക് ദാരുണാന്ത്യം. 37 കാരിയായ അമേരിക്കന്‍ ഫോട്ടോഗ്രാഫര്‍ മിസ് അമാന്‍ഡ ഗല്ലഗര്‍ ആണ് മരണമടഞ്ഞത്. ശനിയാഴ്ച ഉച്ചതിരിഞ്ഞ്, വിമാനത്തില്‍ കയറുന്നവരുടേയും പുറത്തുകടക്കുന്നവരുടെയും ഫോട്ടോകള്‍ പകര്‍ത്തുന്നതിനിടയില്‍ അശ്രദ്ധമായി പുറകോട്ടുപോയി വിമാനത്തിന്റെ ചലിച്ചുകൊണ്ടിരിക്കുന്ന പ്രൊപ്പല്ലറില്‍ തട്ടുകയായിരുന്നു. കന്‍സാസിലെ സബര്‍ബന്‍ വിചിറ്റയിലെ എയര്‍ ക്യാപിറ്റല്‍ ഡ്രോപ്പ് സോണില്‍ വെച്ചായിരുന്നു അപകടം. ശനിയാഴ്ച ഉച്ചയ്ക്ക് 2:40 ഓടെ നടന്ന സംഭവത്തില്‍ ഗല്ലാഗറിന് ഗുരുതരമായി പരിക്കേറ്റു. തുടര്‍ന്ന് പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണമടഞ്ഞതായി Read More…

Crime

നടിയുടെ കാറിടിച്ച് റോഡരികില്‍ കിടന്നുറങ്ങിയ ആള്‍ക്ക് ദാരുണാന്ത്യം

ചെന്നൈയിലെ ജാഫർഖാൻപേട്ടില്‍ കാറിടിച്ച് റോഡരികില്‍ കിടന്നുറങ്ങിയയാള്‍ മരിച്ചു. തമിഴ് നടി രേഖ നായരുടെ കാറിടിച്ചാണ് അണ്ണൈസത്യ നഗർ സ്വദേശിയായ 55കാരന്‍ മഞ്ചൻ മരിച്ചത്. അപകട സമയത്ത് മഞ്ചന്‍ മദ്യലഹരിയില്‍ റോഡരികില്‍ കിടക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന് ശേഷം കാർ നിർത്തിയില്ല, പരിക്കേറ്റയാളെ ആശുപത്രിലെത്തിച്ചത് സമീപവാസികളാണ്. കെകെ നഗർ സർക്കാർ ആശുപത്രിയിലും പിന്നീട് രായപ്പേട്ട സർക്കാർ ആശുപത്രിയിലും എത്തിച്ചെങ്കിലും മഞ്ചൻ ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ഗിണ്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. Read More…

Crime

കടല്‍ത്തീരത്ത് കുഴികുത്തുന്നതിനിടയില്‍ മണ്ണിടിഞ്ഞ് വീണ് രണ്ടു ജര്‍മ്മന്‍കുട്ടികള്‍ മരണമടഞ്ഞു

ഡെന്‍മാര്‍ക്കിലെ കടല്‍ത്തീരത്ത് കുഴികുത്തുന്നതിനിടയില്‍ മണ്ണിടിഞ്ഞ് വീണ് രണ്ട് ജര്‍മ്മന്‍ കുട്ടികള്‍ മരിച്ചു. ഞായറാഴ്ച നോര്‍ത്ത് ജുട്ട്ലന്‍ഡിലെ നോറെ വോറുപോയര്‍ ബീച്ചില്‍ ഒമ്പതും പന്ത്രണ്ടും വയസ്സുള്ള കുട്ടികളാണ് മുകളിലേക്ക് മണ്‍കൂന തകര്‍ന്ന് വീണു മണ്ണുമൂടി മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ആണ്‍കുട്ടികള്‍ മരിച്ചതായി ആരോഗ്യ അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തതായി പോലീസ് പറഞ്ഞു. സംഭവം ഒരു ‘ദാരുണമായ അപകട’മായി അവര്‍ കണക്കാക്കുന്നു. മ്യൂണിക്കില്‍ നിന്ന് കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാനെത്തിയ ആണ്‍കുട്ടികളെ പുറത്തെടുക്കാനുള്ള ശ്രമത്തിനിടെ 40 മിനിറ്റോളം മണലിനടിയില്‍ കുടുങ്ങിയതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ Read More…

Oddly News

കരളില്‍തറച്ച കുപ്പിച്ചില്ലുമായി 53 കാരന്‍ കഴിഞ്ഞത് 9വര്‍ഷം ; ഇത്രയുംവര്‍ഷം ജീവിച്ചത് ഡോക്ടര്‍മാരെ ഞെട്ടിച്ചു

കരളില്‍ തറച്ച കുപ്പിച്ചില്ലുമായി 53 കാരന്‍ ജീവിച്ചത് ഒമ്പത് വര്‍ഷം. വാരിയെല്ലിന് താഴെ വേദനയും അസ്വസ്ഥതയും അനുഭവിച്ചിരുന്ന ഒരു റഷ്യക്കാരന്‍ പരിശോധനയ്ക്ക് ചെന്നപ്പോള്‍ വലിപ്പമുള്ള ഗ്ലാസ് കഷണം തറച്ചിരിക്കുന്നതായി കണ്ടു ഞെട്ടുകയായിരുന്നു. പേര് വെളിപ്പെടുത്താത്ത മനുഷ്യന്‍ റഷ്യയിലെ കിറോവ് റീജിയണല്‍ ക്ലിനിക്കല്‍ ഹോസ്പിറ്റലിലാണ് പരിശോധനയ്ക്ക് ചെന്നത്. തന്റെ ശരീരത്തിന്റെ വലതുവശത്ത്, വാരിയെല്ലുകള്‍ക്ക് താഴെയായി മൂര്‍ച്ചയുള്ള വേദനയും അസ്വസ്ഥതയും വളരെക്കാലമായി അനുഭവപ്പെട്ടിരുന്നു എന്നു പറഞ്ഞുകൊണ്ടാണ് ഇയാള്‍ പരിശോധനയ്ക്ക് തയ്യാറായത്. ദീര്‍ഘനാള്‍ അതു സഹിച്ചു നടന്നെങ്കിലും ഒടുവില്‍ തന്റെ പ്രശ്നത്തിന് Read More…