Movie News

വിവാഹമോചനത്തിന് ശേഷം ജയം രവി പ്രിയങ്കയെ രഹസ്യമായി വിവാഹം കഴിച്ചോ?

നീണ്ട 15 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ചാണ് ആരതിയുമായുള്ള വിവാഹമോചനം അടുത്തിടെ ജയംരവി വെളിപ്പെടുത്തിയത്. പിന്നാലെ ഗായിക കെനീഷയുടേത് ഉള്‍പ്പെടെ അനേകരുടെ പേരുകള്‍ നടനുമായി ബന്ധപ്പെടുത്തി പുറത്തുവരികയും ചെയ്തു. എന്നാല്‍ നടന്റെ അടുത്തിടെ ഒരു നടിയുമായി ബന്ധപ്പെടുത്തി പുറത്തുവന്ന ഒരു ചിത്രം എരിതീയില്‍ എണ്ണയൊഴിക്കുന്നത് പോലെയായി. നടി പ്രിയങ്ക അരുള്‍ മോഹനോടൊപ്പമുള്ള ജയംരവിയുടെ വിവാഹഫോട്ടോയാണ് വൈറലായത്. ഇരുവരും രഹസ്യമായി വിവാഹം കഴിച്ചിരിക്കാമെന്നായിരുന്നു പുറത്തുവന്ന അഭ്യൂഹം. സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്ന ഫോട്ടോയില്‍, ഇരുവരും വിവാഹ പൂമാലകള്‍ കൊണ്ട് അലങ്കരിച്ച വേദിയിലാണ്. Read More…

Sports

മലയാളി ക്രിക്കറ്റര്‍ സന്ദീപ് വാര്യര്‍ക്ക് ഇത് അഭിമാന നിമിഷം; ഏഷ്യന്‍ ഗെയിംസ് മെഡലുമായി പ്രിയതമ

ഇന്ത്യന്‍ ടീമിന്റെ കുപ്പായത്തിലേക്ക് എത്താനുള്ള വിളി കാത്തിരിക്കുകയാണ് മലയാളിബൗളര്‍ സന്ദീപ് വാര്യര്‍. തമിഴ്‌നാടിന് വേണ്ടി കളിക്കുന്ന താരം ഐപിഎല്ലില്‍ മിന്നുകയും ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെടുകയും ചെയ്‌തെങ്കിലും ഇന്ത്യയുടെ നീലക്കുപ്പായത്തില്‍ കളിക്കാന്‍ അവസരം കിട്ടിയിട്ടില്ല. അതേസമയം താരത്തിന് സന്തോഷവുമായി മറ്റൊരു നേട്ടമെത്തി. ഭാര്യ ആരതി ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടി. സ്പീഡ് സ്‌കേറ്റിംഗ് വിഭാഗത്തില്‍ ഇന്ത്യയ്ക്കായി താരം വെങ്കലം നേടി. 3000 മീറ്റര്‍ റിലേ ടീമില്‍ അംഗമായിരുന്നു ആരതി. റോളര്‍ സ്‌കേറ്റിംഗ് താരം ഏഷ്യന്‍ ഗെയിംസില്‍ നേടുന്ന Read More…