തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യയുടെ കരിയറില്‍ വമ്പന്‍ ബ്രേക്ക് നല്‍കിയൊരു ചിത്രമായിരുന്നു ‘ഗജിനി’. 2008-ല്‍ ചിത്രം അതേപേരില്‍ തന്നെ ഹിന്ദിയില്‍ റീമേക്ക് ചെയ്തിരുന്നു. ഗജിനി ഹിന്ദി പതിപ്പില്‍ നായകനായി എത്തിയത് ബോൡവുഡ് സൂപ്പര്‍സ്റ്റാര്‍ ആമിര്‍ ഖാന്‍ ആയിരുന്നു. ബോളിവുഡിലും വമ്പന്‍ ഹിറ്റായിരുന്നു ഗജിനി. മാത്രമല്ല ബോളിവുഡില്‍ സൂര്യയ്ക്കും ആരാധകരെ നേടി കൊടുത്ത ചിത്രം കൂടിയായിരുന്നു ഇത്. ഇപ്പോള്‍, തന്റെ പാന്‍-ഇന്ത്യന്‍ സിനിമയായ ‘കങ്കുവ’യുടെ പത്രസമ്മേളനത്തിനിടെ ആമിര്‍ ഖാനോട് നന്ദി പറയുകയാണ് സൂര്യ. ” നിങ്ങള്‍ എനിക്ക് തന്ന സ്നേഹത്തിന് Read More…
Tag: Aamir Khan
പൃഥ്വിരാജിനെതേടി വമ്പന്‍ അവസരങ്ങള്‍; രാജമൗലിയുടെ മഹേഷ്ബാബു ചിത്രത്തില്‍ വില്ലന്‍ വേഷം?
ഒറ്റപ്പെട്ടതും വേറിട്ടതുമായ വഴികളിലൂടെയാണ് സഞ്ചാരമെങ്കിലും ഇന്ത്യന്‍ സിനിമയുടെ നെറുകയിലാണ് മലയാളസിനിമ. മലയാളത്തിലെ അനേകം യുവതാരങ്ങളാണ് പാന്‍ ഇന്ത്യന്‍ നീക്കം നടത്തുന്നത്. ഈ നിരയില്‍ ഇപ്പോള്‍ ഏറ്റവും മുന്നില്‍ പൃഥ്വിരാജ് സുകുമാരനാണ്. സലാറും ബഡേമിയാന്‍ ഛോട്ടേ മിയാനും അടക്കം വമ്പന്‍ ബോളിവുഡ് സിനിമകളുടെ ഭാഗമായിട്ടുള്ള പൃഥ്വിരാജിന് കരിയറിലെ ഏറ്റവും മികച്ച അവസരവും തേടിവന്നിരിക്കുയാണ്. എസ്എസ് രാജമൗലിയുടെ മഹേഷ്ബാബു ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ പൃഥ്വിരാജ് എത്തുമെന്നാണ് പുതിയ വിവരം. എസ്എസ് രാജമൗലിയ്ക്കും മഹേഷ് ബാബുവിനുമൊപ്പം ആദ്യമായിട്ടാണ് പൃഥ്വിരാജ് സഹകരിക്കുന്നത്. താല്‍ക്കാലികമായി Read More…
ആമിര്‍ഖാന്റെ മകന്‍ ജുനൈദിന്റെ ആദ്യസിനിമ ‘മഹാരാജ്’ പ്രദര്‍ശനം തടയുന്നതാര്? എന്തുകൊണ്ട് ?
അഹമ്മദാബാദ്: ബോളിവുഡിലെ സൂപ്പര്‍താരം ആമിര്‍ഖാന്റെ മകന്‍ ജുനൈദ് ഖാന്‍ തന്റെ ആദ്യ ചിത്രത്തിന്റെ റിലീസിന് മുമ്പ് തന്നെ വിവാദത്തില്‍ കുടുങ്ങിയത് ആരാധകര്‍ക്ക് ഉണ്ടാക്കിയിരിക്കുന്ന നിരാശ ചെറുതല്ല. അന്താരാഷ്ട്ര ഒടിടി മാധ്യമമായ നെറ്റ്ഫ്‌ളിക്‌സില്‍ ഈ മാസം അവസാനത്തോടെ റിലീസ് ചെയ്യാനിരുന്ന സിനിമ മതസ്പര്‍ദ്ധയുണ്ടാക്കുമെന്ന ഭീതിയില്‍ ഗുജറാത്ത് ഹൈക്കോടതി തടഞ്ഞു വെച്ചിരിക്കുകയാണ്. ഇന്ത്യയുടെ നിയമചരിത്രത്തില്‍ വന്‍ കോളിളക്കമുണ്ടാക്കിയ ‘1862-ലെ മഹാരാജ് അപകീര്‍ത്തിക്കേസ്’ ആണ് സിനിമ പറയുന്നത്. നിര്‍ഭയനായ പത്രപ്രവര്‍ത്തകനും സാമൂഹിക പരിഷ്‌കര്‍ത്താവുമായ കര്‍സന്‍ദാസ് മുല്‍ജി വല്ലഭാചാര്യ വിഭാഗത്തിന്റെ ശക്തമായ മതസ്ഥാപനത്തിനും Read More…
ഗജിനിയുടെ ഹിന്ദി പതിപ്പില്‍ നായകനാകേണ്ടിയിരുന്നത് സല്‍മാന്‍ ഖാന്‍; പിന്നെങ്ങിനെ ആമിര്‍ ഖാന്‍ എത്തി?
2008-ല്‍ എആര്‍ മുരുകദോസ് ആമിര്‍ ഖാനെ നായകനാക്കി സംവിധാനം ചെയ്ത ഗജിനി എന്ന ചിത്രം ആ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രമായിരുന്നു. ബോളിവുഡിന്റെ 100 കോടി ക്ലബ്ബില്‍ കയറുന്ന ആദ്യ ചിത്രം കൂടിയായിരുന്നു ഇത്. ഗജിനിയില്‍ വില്ലനായി എത്തിയ പ്രദീപ് റാവത്ത് അടുത്തിടെ ചിത്രത്തിന്റെ കാസ്റ്റിംഗിനെക്കുറിച്ചുള്ള രസകരമായ ചില കാര്യങ്ങള്‍ പങ്കുവച്ചിരുന്നു. തമിഴില്‍ പുറത്തിറങ്ങിയ തന്റെ ചിത്രമായ ഗജിനി ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ സല്‍മാന്‍ ഖാനെ നായകനാക്കാനാണ് സംവിധായകന്‍ എആര്‍ മുരുകദോസ് ആദ്യം Read More…
ആ വേഷം ആമിര്‍ഖാന്‍ നിരസിച്ചു; പകരംവന്നയാള്‍ നേടിയത് മികച്ച നടനുള്ള ദേശീയ അവാര്‍ഡ്
രംഗ് ദേ ബസന്തി, ദംഗല്‍, 3 ഇഡിയറ്റ്സ്, പികെ, തലാഷ്, സര്‍ഫറോഷ്, ഗജിനി തുടങ്ങിയ നിരൂപകമായും വാണിജ്യപരമായും പ്രശംസ നേടിയ നിരവധി സിനിമകളുടെ ഭാഗമാണ് ആമിര്‍ ഖാന്‍. പക്ഷേ, അതിശയകരമെന്നു പറയട്ടെ, മികച്ച നടനുള്ള ദേശീയ പുരസ്‌കാരമൊന്നും താരം ഇതുവരെ നേടിയിട്ടില്ല. സൂപ്പര്‍സ്റ്റാറിന് ഒരിക്കല്‍ ഈ ബഹുമതി നേടാമായിരുന്നു, പക്ഷേ അദ്ദേഹം ആ സിനിമ നിരസിക്കുകയും പകരം വന്ന സൂപ്പര്‍താരം അജയ് ദേവ്ഗണ്‍ ആ അവാര്‍ഡ് സ്വന്തമാക്കുകയും ചെയ്തിരുന്നു. ദി ലെജന്‍ഡ് ഓഫ് ഭഗത് സിംഗ് എന്ന Read More…
‘ഷാരൂഖ് ഖാന്റെ പത്താന്‍ പോലുള്ള സിനിമകള്‍ താങ്കള്‍ ചെയ്യണം” ; ആരാധകന്റെ കമന്റിന് ആമിര്‍ഖാന്റെ മറുപടി ഇങ്ങനെ
ബോളിവുഡിലെ മൂന്ന് ഖാന്‍മാരായ ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍ എന്നിവര്‍ ഗുജറാത്തിലെ ജാംനഗറില്‍ അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങളില്‍ ഒരുമിച്ച് എത്തിയത് അപൂര്‍വ്വ കാഴ്ച തന്നെയായിരുന്നു. അടുത്തിടെ, മുന്‍ ഭാര്യ കിരണ്‍ റാവു സംവിധാനം ‘ലാപത ലേഡീസ്’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പ്ലാനുകളുടെ ഭാഗമായി ആമിര്‍ ഖാന്‍ ഇന്‍സ്റ്റാഗ്രാമില്‍ ഒരു തത്സമയ സെഷന്‍ നടത്തിയിരുന്നു. നിരവധി ചോദ്യങ്ങളാണ് ആരാധകര്‍ അദ്ദേഹത്തോട് ആരാഞ്ഞത്. എന്നാല്‍ അതില്‍ ഒരു ആരാധകന്‍ ചോദിച്ച ചോദ്യം Read More…
അമീര്‍ഖാന്‍ തള്ളിയ രണ്ടു സിനിമകളില്‍ നായകനായത് ഷാരൂഖ്; രണ്ടും ബോളിവുഡില്‍ സൂപ്പര്‍ഹിറ്റുകളായി
ചിലരെ വലിയ ഉയരങ്ങളില്‍ എത്തിക്കുകയും ചിലരെ താഴെ നിന്ന് ഉയരാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്നു എന്നതാണ് സിനിമയിലെ യാദൃശ്ചികത. 30 വര്‍ഷം മുമ്പ് അമീര്‍ഖാന്‍ തള്ളിയ കഥപാത്രം ഷാരൂഖിന് വന്‍ നേട്ടമായി മാറിയതിന്റെ കഥ ഓര്‍ത്തെടുക്കുകയാണ് കഴിഞ്ഞകാല സൂപ്പര്‍നായിക ജൂഹി ചൗള. ബാസിഗറിലൂടെ നായകനായി ബോളിവുഡില്‍ വന്‍ പേര് നേടി നില്‍ക്കേ ഷാരൂഖ് ‘ഡര്‍’ എന്ന സിനിമയില്‍ സണ്ണി ഡിയോളിന്റെ പ്രതിനായക വേഷത്തിലും എത്തിയിരുന്നു. ഈ സിനിമയില്‍ ഷാരൂഖ് വന്നതിനെക്കുറിച്ച് സിനിമയുടെ മുപ്പതാം വാര്‍ഷികത്തിലാണ് ജൂഹി അനുസ്മരിച്ചത്. ശരിക്കും Read More…
‘ഹായ് വിപിന്‍, ദിസ് ഈസ് ആമിര്‍ ഖാന്‍’ സത്യമോ സ്വപ്നമോ ? സന്തോഷം പങ്കുവെച്ച് വിപിന്‍ദാസ്
മലയാളത്തിലെ മികച്ച ബ്‌ളാക്ക് കോമഡിയിലാണ് 2022 ല്‍ പുറത്തിറങ്ങിയ ‘ജയ ജയ ജയ ജയ ഹേ’ യെ നിരൂപകര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സിനിമയിലെ ലിംഗപരമായ സ്റ്റീരിയോടൈപ്പുകളുടെ ലോകത്ത് വേറിട്ടതും മികച്ചതുമായ ഒരു ആക്ഷേപഹാസ്യ ചിത്രമായിട്ടാണ് സിനിമ നില്‍ക്കുന്നത്. ദര്‍ശന രാജേന്ദ്രന്‍, ബേസില്‍ ജോസഫ് എന്നിവര്‍ അഭിനയിച്ച ഈ ചിത്രം വലിയ പ്രശംസ നേടിയെടുക്കുകയും ചെയ്തു.എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം സിനിമയ്ക്ക് ഇപ്പോള്‍ ഇന്ത്യന്‍ സിനിമയിലെ ഒരു അപ്രതീക്ഷിത കോണില്‍ നിന്നു കൂടി അംഗീകാരം തേടി വന്നിരിക്കുകയാണ്. മറ്റാരുമല്ല ബോളിവുഡിലെ Read More…