മുംബൈ മാരത്തണില്‍ പിതാവും നടനുമായ ആമിര്‍ഖാനൊപ്പം പങ്കെടുത്ത ഐറ ഖാനെതിരെ ബോഡി ഷെയിമിങ് നടത്തിയ മാധ്യമപ്രവര്‍ത്തകന് കടുത്ത വിമര്‍ശനം. ജനുവരി 18 ന് നടന്ന മാരത്തണിൽ ഐറ വെളുത്ത ടാങ്ക് ടോപ്പും കറുത്ത ഷോർട്ട്സും ധരിച്ചാണ് പങ്കെടുത്തിരുന്നത്. ഈ ചിത്രം ഐറ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. ഫിറ്റ്നസ് ബോധവത്കരണത്തിന്‍റെ ഭാഗമായാണ് ഐറ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നത്. എന്നാല്‍ ഐറയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ചുകൊണ്ട് ഒരു മാധ്യമപ്രവര്‍ത്തകന്‍ പങ്കുവെച്ച കുറിപ്പാണ് പിന്നീട് ചര്‍ച്ചയായത്. ‘ഇത് ഐറ ഖാൻ. ആമിർ ഖാന്റെ മകൾ. പ്രശ്നം Read More…
Tag: Aamir Khan
‘ഹൃദയത്തിൽ അവളെ വിവാഹം കഴിച്ചു കഴിഞ്ഞുകഴിഞ്ഞു ‘ ഗൗരി സ്പ്രാറ്റുമായുള്ള ബന്ധത്തെക്കുറിച്ച് ആമിർ ഖാൻ
ആമിർ ഖാൻ തന്റെ പുതിയ ചിത്രം ‘സിതാരെ സമീൻ പർ’ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടിയതിൽ അതിയായ സന്തോഷത്തിലാണ്. ആർ.എസ്. പ്രസന്ന സംവിധാനം ചെയ്ത ഈ ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവെച്ചു. ഇന്ത്യയിൽ നിന്ന് 150 കോടി രൂപയും ലോകമെമ്പാടുമായി 235 കോടി രൂപയും ചിത്രം നേടി. ആമിർ ഖാന്റെ കരിയറിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ അഞ്ചാമത്തെ ചിത്രമാണ് ഇത് . വ്യക്തിപരമായ കാര്യങ്ങളിലും ആമിർ സന്തുഷ്ടനാണ്, നിലവിലെ കാമുകി ഗൗരി സ്പ്രാറ്റുമൊത്തുള്ള Read More…
2 സിനിമകള്‍, അഭിനയം നിര്‍ത്തി ബിസിനസില്‍ ഇറങ്ങി; 8,533 കോടി യുടെ സ്വത്ത് ; ആമിര്‍ഖാനേക്കാള്‍ സമ്പന്നന്‍
2013ല്‍ പ്രഭുദേവ സംവിധാനം ചെയ്ത ‘രാമയ്യ വസ്തവയ്യ’ എന്ന റൊമാന്റിക് ചിത്രത്തിലൂടെയാണ് ഗിരീഷ് കുമാര്‍ ബോളിവുഡിലേക്ക് ചുവടുവെച്ചത്. ഒരു ജനപ്രിയ തെലുങ്ക് ചിത്രത്തിന്റെ റീമേക്ക് ആയ ഒരു സിനിമയില്‍ അദ്ദേഹം ശ്രുതി ഹാസനൊപ്പം അഭിനയിച്ചു. ബോക്സ് ഓഫീസില്‍ ശരാശരി കളക്ഷന്‍ നേടിയിട്ടുള്ളൂവെങ്കിലും ഗിരീഷിന്റെ അരങ്ങേറ്റം അദ്ദേഹത്തിന് മികച്ച അവസരങ്ങള്‍ നേടിക്കൊടുത്തു. അതിനുശേഷം, നവനീത് കൗര്‍ ധില്ലനൊപ്പം 2016-ല്‍ ‘ലവേഷ്ഹുദ’ എന്ന ഒരു സിനിമയില്‍ കൂടി അദ്ദേഹം പ്രത്യക്ഷപ്പെട്ടു. എന്നാല്‍ ചിത്രം പരാജയപ്പെടുകയും നിരൂപകരില്‍ നിന്ന് മോശം കമന്റുകള്‍ Read More…
ആമിര്‍ഖാനെ ഇഷ്ടപ്പെട്ടത് താരമായിട്ടില്ല; ദയയും കരുതലുമുള്ള ആള്‍ എന്ന നിലയിലെന്ന് ഗൗരി
ന്യൂഡല്‍ഹി: മാര്‍ച്ച് 13 ന് നടന്ന തന്റെ പിറന്നാളിന് മുമ്പുള്ള മീറ്റ് ആന്‍ഡ് ഗ്രീറ്റിലാണ് പുതിയ പങ്കാളി ഗൗരി സ്പ്രാറ്റിനെ സൂപ്പര്‍താരം ആമിര്‍ഖാന്‍ മാധ്യമങ്ങള്‍ക്ക് പരിചയപ്പെടുത്തിയത്. ഇതോടെ സൂപ്പര്‍താരത്തിന്റെ പുതിയ പ്രണയജീവിതം വാര്‍ത്തകളില്‍ ഇടം നേടി. ബോളിവുഡ് ആരാധികയായിട്ടല്ല ദയയും കരുതലും മാന്യതയും ഉള്ള ഒരാളെ ആഗ്രഹിക്കുന്നതിന്റെ ഭാഗത്താണ് ആമിര്‍ഖാനെ ഇഷ്ടപ്പെട്ടതെന്നും ഗൗരി പറഞ്ഞു. ബംഗളൂരു സ്വദേശിയായ ഗൗരി നിലവില്‍ ആമിര്‍ ഖാന്റെ പ്രൊഡക്ഷന്‍ ഹൗസില്‍ ജോലി ചെയ്യുകയാണ്. 25 വര്‍ഷമായി ആമിര്‍ ഗൗരിയെ അറിയാമെങ്കിലൂം ഇരുവരും Read More…
6 വയസ്സുകാരിയുടെ അമ്മ; ആമിർ ഖാന്റെ കാമുകി ഗൗരി സ്പ്രാറ്റ് ആരാണ്?
റീനാദത്തയ്ക്കും കിരണ്‍ റാവുവിനും പിന്നാലെ തന്റെ പുതിയ കാമുകിയെ പരിചയപ്പെടുത്തി ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ആമിര്‍ഖാന്‍. തന്റെപിറന്നാള്‍ ആഘോഷത്തിന്റെ തലേന്നാണ് ആമിര്‍ ഖാന്‍ ബോംബ് എറിഞ്ഞത്. വ്യാഴാഴ്ച മുംബൈയിലെ ഒരു ഹോട്ടലില്‍ നടന്ന അനൗപചാരിക മീറ്റ് ആന്‍ഡ് ഗ്രീറ്റില്‍ തന്റെ ജീവിതത്തെയും കരിയറിനെയും കുറിച്ച് സംസാരിക്കുമ്പോഴാണ് തന്റെ ‘പങ്കാളി’ ഗൗരിയെ പരിചയപ്പെടുത്തിയത്. ആരാണ് ഗൗരി സ്പ്രാറ്റ് ? ഗൗരി ബംഗ്ലുരു സ്വദേശിയാണ്. ബംഗ്ലുരുവിൽ സലൂൺ ഉടമയായിരുന്ന റീത്ത സ്പ്രാറ്റിന്റെ മകളായ ഗൗരി . ബ്ലൂ മൗണ്ടൻ സ്കൂളിലായിരുന്നു പഠനം. Read More…
ആമിര്‍ഖാന്‍ വീണ്ടും പ്രണയത്തില്‍; ഇത്തവണ ബംഗലുരുവില്‍ നിന്നുള്ള ഗൗരി; ബോളിവുഡുമായി ബന്ധമില്ല
ബോളിവുഡിലെ മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ് ആമിര്‍ ഖാന്‍ വീണ്ടും പ്രണയത്തിലെന്ന് റിപ്പോര്‍ട്ടുകള്‍. 59 കാരനായ നടന്‍ ബെംഗളൂരുവില്‍ നിന്നുള്ള ഒരു സ്ത്രീയുമായി ഡേറ്റിംഗ് നടത്തുന്നതായും ഇരുവരും അല്‍പ്പം സീരിയസാണെന്നും പറയപ്പെടുന്നു. ആമിര്‍ ഇതിനകം തന്നെ അവളെ തന്റെ കുടുംബത്തിന് പരിചയപ്പെടുത്തിയിട്ടുണ്ടെന്നും കൂടിക്കാഴ്ച നന്നായി നടന്നതായും വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. ഈ ബന്ധത്തെ താരം ഗൗരവമായി എടുത്തിരിക്കുകയാണെന്നും അതിനാലാണ് അദ്ദേഹം തന്റെ കുടുംബത്തെ പെണ്‍കുട്ടിക്ക് പരിചയപ്പെടുത്തിയതെന്നും കേള്‍ക്കുന്നു. ദുരൂഹ സ്ത്രീയുടെ പേര് ഗൗരിയാണെന്നും അവര്‍ക്ക് ബോളിവുഡുമായി യാതൊരു ബന്ധവുമില്ലെന്നും പിങ്ക് വില്ല Read More…
3 വര്‍ഷം മുമ്പ് വിവാഹമോചനം; പക്ഷേ ഇപ്പോഴും മുന്‍ ഭാര്യയുമായി ഈ നടന്‍ പ്രണയത്തിലാണ്
കിരണ്‍ റാവു സംവിധാനം ചെയ്ത് റാവു, ആമിര്‍ ഖാന്‍, ജ്യോതി ദേശ്പാണ്ഡെ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച 2023-ലെ മികച്ച ചിത്രമായിരുന്നു ലാപത ലേഡീസ്. 2025 ലെ ഓസ്‌കാറിലെക്ക് ചിത്രത്തിന്റെ പേര് നിര്‍ദ്ദേശിച്ചെങ്കിലും അവസാന നിമിഷം ചിത്രം പുറത്താകുകയായിരുന്നു. നിതാന്‍ഷി ഗോയല്‍, പ്രതിഭാ റാണ, സപര്‍ഷ് ശ്രീവാസ്തവ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. നിര്‍മ്മാതാവ് സംവിധായിക എന്നതിലുപരി ആമിര്‍ഖാനും കിരണ്‍ റാവുവും തമ്മില്‍ മറ്റൊരു ബന്ധവും കൂടിയുണ്ട്. ഇരുവരും ഒരു കാലത്ത് ഭാര്യാഭര്‍ത്താക്കന്മാര്‍ ആയിരുന്നു. എന്നാല്‍ മൂന്ന് Read More…
ആദ്യ വിവാഹത്തിന് മുമ്പ് തനിക്ക് 4പ്രണയങ്ങള്‍ ഉണ്ടായിരുന്നു ; ആമിര്‍ഖാന്റെ വെളിപ്പെടുത്തല്‍
ആദ്യഭാര്യ റീനയെ കാണുന്നതിന് മുമ്പ് തനിക്ക് നാലു പ്രണയങ്ങള്‍ ഉണ്ടായിരുന്നെന്ന് നടന്‍ ആമിര്‍ഖാന്‍. ബോളിവുഡിലെ ഏറ്റവും വൈവിധ്യമാര്‍ന്നതും വിജയകരവുമായ നടന്മാരില്‍ ഒരാളായ ആമിറിന്റെ ഒരു പഴയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. ആദ്യഭാര്യ റീനയെ കാണുന്നതിന് മുമ്പ് ഉണ്ടായിരുന്ന തന്റെ പ്രണയങ്ങളെക്കുറിച്ച് താരം തുറന്നു പറയുന്നതാണ് ഇത്. സിമി ഗരേവാളുമായുള്ള അവരുടെ ജനപ്രിയ സെലിബ്രിറ്റി ടോക്ക് ഷോയായ റെന്‍ഡെസ്വസ് വിത്ത് സിമി ഗരേവാളുമായി ഒരു അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. സംഭാഷണത്തിനിടയില്‍ ‘പ്രണയത്തില്‍ വീഴുന്നത് എളുപ്പമാണെന്ന് നിങ്ങള്‍ Read More…
8 വര്‍ഷമായി ഒരു ഹിറ്റചിത്രം പോലുമില്ല, ബോളിവുഡിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന ‘മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ്’
ബോളിവുഡിലെ സൂപ്പര്‍താരമാണ് ആമിര്‍ഖാന്‍. തൊണ്ണൂറുകളില്‍ മറ്റ് സൂപ്പര്‍ താരങ്ങളെപ്പോലെ ഒന്നിലധികം ഷിഫ്റ്റുകള്‍ ചെയ്യുന്നതിനു പകരം ഒരു സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കാറായിരുന്നു ആമിര്‍ഖാന്‍ ചെയ്തിരുന്നത്. അദ്ദേഹത്തെ ബോളിവുഡിന്റെ ‘മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ്’ എന്നാണ് വിളിയ്ക്കാറ്. ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയിലാണ് ആമിര്‍ ഖാന്‍. ദംഗല്‍ എന്ന മെഗാഹിറ്റിലൂടെ താരം നേടിയത് 275 കോടി രൂപയാണ്. 35 കോടി രൂപയാണ് ദംഗലിന് ആമിര്‍ ഖാന്‍ ഈടാക്കിയതെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ, ചിത്രത്തിന്റെ നിര്‍മ്മാതാക്കളുമായി അദ്ദേഹം ലാഭം പങ്കിടല്‍ കരാറില്‍ Read More…








