Sports

ലാപാസ് സ്‌റ്റേഡിയത്തില്‍ കളിച്ചു ജയിക്കണോ? ഓക്‌സിജന്‍ ട്യുബുമായി വരണം; മെസ്സക്കും കൂട്ടര്‍ക്കും ഭീതി

അമേരിക്കയിലും കാനഡയിലും മെക്‌സിക്കോയിലുമായി നടക്കുന്ന അടുത്ത ലോകകപ്പിന് യോഗ്യത കിട്ടണമെങ്കില്‍ ഓക്‌സിജന്‍ കൊണ്ടു നടക്കണമെന്ന സ്ഥിതിയിലാണ് ഫുട്‌ബോളിലെ ലോകരാജാക്കന്മാരായ അര്‍ജന്റീന. ചൊവ്വാഴ്ച ബൊളീവിയയുമായുള്ള ഏറ്റുമുട്ടാനൊരുങ്ങുന്ന അവര്‍ ടീമിലെ കളിക്കാര്‍ക്ക് നല്‍കിയിരിക്കുന്നത് വ്യക്തിഗത ഓക്‌സിജന്‍ ട്യൂബുകളാണ്. അര്‍ജന്റീനയുടെ അടുത്ത മത്സരം ലാപാസിലെ എസ്റ്റാഡിയോ ഹെര്‍ണാണ്ടോ സൈല്‍സിലാണ്. ഇവിടുത്തെ കളിയാകട്ടെ ഏറ്റവും അപകടം നിറഞ്ഞതാണ്. കാരണം സമുദ്രനിരപ്പില്‍ നിന്ന് 3,637 മീറ്റര്‍ ഉയരത്തില്‍ പര്‍വ്വതത്തിന് മുകളിലാണ് സ്‌റ്റേഡിയം. ഹൈ ആള്‍ട്ടിട്യൂഡ് കാരണം ഇവിടെ ശ്വാസം കിട്ടാന്‍ കളിക്കാര്‍ ഏറെ ബുദ്ധിമുട്ടും. Read More…

Sports

പെലെയുടെ റെക്കോഡ് ഭേദിച്ച നെയ്മര്‍; പതിനാറാം വയസ്സില്‍ ഗോളടിച്ച ലാമിന്‍ യമല്‍

ജോര്‍ജിയയ്‌ക്കെതിരായ യൂറോ 2024 യോഗ്യതാ മത്സരത്തില്‍ സ്‌പെയിന് വേണ്ടി ഗോളടിച്ച ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായിട്ടാണ് കൗമാരക്കാരന്‍ ലാമിന്‍ യമല്‍ മാറിയത്. 16 വയസ്സും 57 ദിവസവും പ്രായമുള്ള യമല്‍ പകുതി സമയത്തിന് തൊട്ടുമുമ്പ് കളത്തിലെത്തുകയും സ്‌പെയിന്റെ ഏഴാം ഗോളും നേടി. ലോകഫുട്‌ബോളില്‍ 17 കടക്കും മുമ്പ് കളത്തിലെത്തിയ ചില കളിക്കാരുടെ റെക്കോഡുകള്‍ രസകരമാണ്. 2021 ല്‍ സ്‌പെയിനില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ 17 വയസ്സും 62 ദിവസവും പ്രായമുള്ള ഗവിയില്‍ നിന്നാണ് വിംഗര്‍ യമല്‍ ഏറ്റവും പ്രായം Read More…

Featured Sports

ഗോളടിച്ചും അടിപ്പിച്ചും മെസ്സി വീണ്ടും ദേശീയ ജഴ്‌സിയില്‍; 2026 ലോകകപ്പില്‍ അര്‍ജന്റീന കപ്പ് നിലനിര്‍ത്തുമോ?

മോണ്ടിവീഡിയോ: അമേരിക്കന്‍ മേജര്‍ലീഗ് സോക്കറില്‍ സ്വപ്‌നതുല്യമായ ഒരു സ്റ്റാര്‍ട്ടിംഗിന് ശേഷം അന്താരാഷ്ട്ര ഡ്യൂട്ടിയിലേക്ക് വീണ്ടുമെത്തുകയാണ് ലോകഫുട്‌ബോളിലെ സൂപ്പര്‍താരം ലിയോണേല്‍ മെസ്സി. വ്യാഴാഴ്ച തുടങ്ങുന്ന 2026 അമേരിക്ക, കാനഡ, മെക്‌സിക്കോ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ അര്‍ജന്റീനയ്ക്കായി താരം വീണ്ടും ജഴ്‌സിയിടും. ഒമ്പത് മാസം മുമ്പാണ് മെസ്സി അര്‍ജന്റീനയ്ക്കായി ഖത്തറില്‍ ലോകകപ്പ് ഉയര്‍ത്തിയത്. ടൂര്‍ണമെന്റില്‍ ഉടനീളം നടത്തിയ മികച്ച പ്രകടനത്തിലൂടെ തന്റെ തലമുറയിലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ ആരാണെന്ന് നിസ്സംശയം തെളിയിക്കുകയും ചെയ്തു. ദോഹയിലെ ആ മാന്ത്രികരാവിന് ശേഷം മെസ്സി Read More…