പുതിയ ജെയിംസ് ബോണ്ടിനായുള്ള കാത്തിരിപ്പ് ഈ മാസം അവസാനിക്കുമെന്ന് റിപ്പോർട്ട്. അവസാന റൗണ്ടിലെത്തിയ നാല് നടന്മാർ പങ്കെടുക്കുന്ന ഓഡിഷൻ ഇന്ന് ആരംഭിക്കും. അടുത്ത ചിത്രം ഔദ്യോഗിക ജെയിംസ് ബോണ്ട് പരമ്പരയിലെ 26-ാമത്തെ സിനിമയായിരിക്കും. ജെയിംസ് ബോണ്ടിന്റെ പുതിയ മുഖമാകാൻ മത്സരിക്കുന്നത് ബ്രിട്ടീഷ് നടന്മാരായ ജാക്ക് ലോഡൻ, കാലം ടേണർ, ജോഷ് ഓ കോണർ എന്നിവരാണെന്നാണ് സൂചന. അവസാനഘട്ട സ്ക്രീൻ ടെസ്റ്റുകൾ ഇന്ന് മുതൽ ലണ്ടനിൽ ആരംഭിക്കുമെന്നാണ് അറിയുന്നത്. ആപ്പിൾ ടിവിയുടെ സ്പൈ ത്രില്ലർ സീരീസായ ‘സ്ലോ ഹോഴ്സസി’ലെ Read More…

