Crime Featured

വീട്ടുവേലക്കാരിയും ഭര്‍ത്താവും മോഷ്ടിച്ചത് 18 കോടിയുടെ ആഭരണങ്ങൾ; സിസിടിവിയിലും പതിഞ്ഞില്ല!

ബെംഗളുരുവിനെ നടുക്കി വന്‍ കവര്‍ച്ച. പ്രമുഖ കെട്ടിട നിര്‍മാതാവിന്റെ വീട്ടില്‍ നിന്നു വീട്ടുവേലക്കാരിയും ഭര്‍ത്താവും 18 കോടിയുടെ സ്വര്‍ണവും വെള്ളിയും രത്നങ്ങളും കവര്‍ന്നു. ഞയറാഴ്ച വീട്ടുടമയും കുടുംബവും ബന്ധുവീട്ടില്‍ പോയ സമയത്തായിരുന്നു വൻ കവര്‍ച്ച. നേപ്പാള്‍ സ്വദേശികളായ ദമ്പതികള്‍ക്കായി തിരച്ചില്‍ തുടങ്ങി.യമലൂരുവിലെ ബിൽഡറായ ശിവകുമാറിന്റെ വസതിയിലാണ് നാടിനെ നടുക്കിയ ഈ മോഷണം നടന്നത്. 20 ദിവസം മുമ്പ് മാത്രം വീട്ടിൽ ജോലിക്കെത്തിയ ദമ്പതികളാണ് പ്രതികളെന്ന് പോലീസ് അറിയിച്ചു. ജനുവരി 25-ന് വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്തായിരുന്നു മോഷണം. Read More…