ഹോളിവുഡില്‍ ഇപ്പോള്‍ സിഡ്നി സ്വീനി തരംഗമാണെന്ന് ആരും സമ്മതിക്കും. തുടര്‍ച്ചയായി സിനിമകള്‍ ചെയ്യുന്ന സിഡ്നി സ്വീനിയുടെ ആരാധകരാണ് മിക്കവാറും എല്ലാവരും തന്നെ. പക്ഷേ നിര്‍മ്മാതാവ് കരോള്‍ ബാം ഒഴിച്ച്. ‘ദി ഫാദര്‍ ഓഫ് ദി ബ്രൈഡ്’ പോലെയുള്ള സിനിമകള്‍ നിര്‍മ്മിച്ച അവര്‍ പറയുന്നത് സിഡ്നി ഒട്ടും ഹോട്ടുമല്ല അവര്‍ക്ക് അഭിനയിക്കാനും അറിയില്ലെന്നാണ്.
”എനിക്ക് സിഡ്നിയെ അത്ര പിടിക്കുന്നില്ല.” ഡെയ്ലിമെയിലിനോട് അവര്‍ പറഞ്ഞു. അവള് ആരാണെന്നും എന്തിനാണ് എല്ലാവരും അവളെക്കുറിച്ച് സംസാരിക്കുന്നതെന്നും അറിയാന്‍ വേണ്ടിയാണ് സിഡ്നിയുടെ ഏറ്റവും പുതിയ ചിത്രമായ ഗ്ലെന്‍ പവലിനൊപ്പം അഭിനയിച്ച ‘എനിവണ്‍ ബട്ട് യൂ’ കണ്ടതെന്നും ഈ സിനിമ കാശിന് കൊള്ളുകേലെന്നും കാണാന്‍ പറ്റാത്തവയുടെ പട്ടികയിലാണ് അതെന്നും പറഞ്ഞു.
അവള് സുന്ദരിയല്ല, അവള്‍ക്ക് അഭിനയിക്കാനും അറിയില്ല. എന്തുകൊണ്ടാണ് അവള് ഇത്ര ഹോട്ടെന്ന് ആള്ക്കാര് പറയുന്നതും മനസ്സിലാകുന്നില്ലെന്നും യൂണിവേഴ്സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയ സ്കൂള്‍ ഓഫ് സിനിമാറ്റിക് ആര്‍ട്സിന്റെ ഇന്‍സ്ട്രക്ടര്‍ കൂടിയായ കരോള്‍ ബാം പറഞ്ഞു. ന്യൂയോര്‍ക്ക് പോസ്റ്റിന് നല്കിയ വാര്‍ത്താകുറിപ്പില്‍ കരോളിന്റെ അഭിപ്രായങ്ങളോട് സിഡ്നിയുടെ പ്രതിനിധിയും പ്രതികരിച്ചു.
” തന്റെ വൈദഗ്ധ്യവും അനുഭവവും പങ്കുവയ്ക്കാന്‍ കഴിയുന്ന ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ ആക്രമിക്കാന്‍ തിരഞ്ഞെടുക്കുന്നത് എത്ര സങ്കടകരമാണ്. ഇന്ഡസ്ട്രിയിലെ പതിറ്റാണ്ടുകളായി അവള് പഠിച്ചത് അവളുടെ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നത് ഇത്തരം കാര്യമാണെങ്കില്‍ അത് ലജ്ജാകരമാണ്.” ” സിഡ്നിയുടെ പ്രതിനിധി പറഞ്ഞു. നിലവില്‍ ഹോളിവുഡിലെ ഏറ്റവും അറിയപ്പെടുന്ന നടന്മാരില് ഒരാളാണ് സിഡ്നി. യൂഫോറിയ താരം എച്ച്ബിഒ സീരീസില്‍ അഭിനയിച്ചതിന് തൊട്ടുപിന്നാലെ വളുടെ സമീപകാല ആക്ഷന്‍ ചിത്രമായ മാഡം വെബ്, ഹൊറര്‍ സിനിമ ഇമ്മാക്കുലേറ്റ് എന്നിവയുള്‍പ്പെടെ നിരവധി സിനിമകളില്‍ അഭിനയിച്ചു.
താരത്തിന്റെ ഹിറ്റായി മാറിയ സിനിമായിരുന്നു. ‘എനിവണ്‍ ബട്ട് യൂ.’ ഈ സിനിമയുമായി ബന്ധപ്പെട്ട് താരം സിനിമയിലെ സഹനടന്‍ ഗ്്ളെന്‍ പവലുമായി അവിഹിതബന്ധം പുലര്‍ത്തിയിരുന്നു എന്ന് വരെയാണ് കേട്ടത്. എന്നാല്‍ ഈ പ്രചരണം ശുദ്ധ അസംബന്ധമാണെന്ന് ഒരു മാസം മുമ്പ്, സിഡ്നി തന്റെ സാറ്റര്‍ഡേ നൈറ്റ് ലൈവ് ഹോസ്റ്റിംഗില്‍ സംപ്രേക്ഷണം ചെയ്ത എപ്പിസോഡിനിടെ പറഞ്ഞു. ”ഞാന്‍ കേട്ട ഏറ്റവും ഭ്രാന്തന് കിംവദന്തി എന്നും അത് വ്യക്തമായും ശരിയല്ല എന്നുമായിരുന്നു താരത്തിന്റെ പ്രതികരണം.