Hollywood

സ്‌കൂള്‍ കാലത്ത് മാറിടവലിപ്പം നാണക്കേടായി തോന്നി ; ശസ്ത്രക്രിയയ്ക്ക് പോകാതിരുന്നത് അമ്മയുടെ ഇടപെടലെന്ന് സിഡ്‌നി

വലിപ്പമുള്ള മാറിടം ഒരു കാലത്ത് ശല്യമായി തോന്നിയിരുന്നതായും കുറയ്ക്കാന്‍ വേണ്ടി ആഗ്രഹിച്ചിരുന്നതായും നടി സിഡ്‌നി സ്വീനി. യൂഫോറിയയിലെ വേഷങ്ങളിലൂടെ ആരാധകരെ നേടിയ താരം അടുത്തിടെ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് വലിയ മാറിടങ്ങള്‍ അസ്വസ്ഥത ഉണ്ടാക്കിയരുന്നെന്നും കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടെന്നും എന്നാല്‍ അതിന് പോകാതിരുന്നതില്‍ ഇപ്പോള്‍ സന്തോഷിക്കുന്നതായും താരം പറയുന്നു. അതിനെതിരേ അമ്മയുടെ ഇടപെടലാണ് താരത്തിന് ഗുണകരമായത്. എന്റെ അമ്മ എന്നോട് അത് ചെയ്യരുതെന്ന് പറഞ്ഞു. കോളേജില്‍ എത്തുമ്പോള്‍ ഖേദിക്കുമെന്നും പറഞ്ഞു. ” അന്ന് അതു ചെയ്യാത്തതില്‍ ഇപ്പോള്‍ സന്തോഷമുണ്ട്. ഇപ്പോള്‍ അവ എനിക്ക് ഏറെ ഇഷ്ടമാണ്. അവ ഇപ്പോള്‍ എന്റെ ഏറ്റവും നല്ല സുഹൃത്തുക്കളാണ്. എല്ലാവരുടെയും ശരീരം മനോഹരമാണെന്നും അത് ആത്മവിശ്വാസവും സന്തോഷവും ഉണ്ടാക്കുന്നതായി മാറുമ്പോള്‍ നിങ്ങള്‍ക്ക് അത് മറ്റുള്ളവരെ കാണിക്കാനാകും.” നടി പറയുന്നു.

അതേ അഭിമുഖത്തില്‍, സ്വീനി തന്റെ വരാനിരിക്കുന്ന റോം-കോമിനെക്കുറിച്ചും പറഞ്ഞു. ഗ്‌ളെന്‍ പവലിനൊപ്പം അഭിനയിക്കുന്ന ‘എനിവണ്‍ ബട്ട് യൂ” ഡിസംബര്‍ 22 ന് പ്രീമിയര്‍ ചെയ്യുകയാണ്. ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങില്‍ ദമ്പതികളായി അഭിനയിക്കുന്ന രണ്ടുപേരെയാണ് സിനിമ പിന്തുടരുന്നത്. വിവാഹ നിശ്ചയത്തെക്കുറിച്ചുള്ള കിംവദന്തികള്‍ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഭാവിയെക്കുറിച്ചുള്ള തന്റെ ചിന്തകള്‍ സ്വീനി പങ്കുവെച്ചു. ”ഞാന്‍ ആരുടെ കൂടെയാണെന്നും അത് എങ്ങനെയാണെന്നും എല്ലാവര്‍ക്കും എപ്പോഴും ജിജ്ഞാസയുണ്ട്, പക്ഷേ എനിക്കായി എന്തെങ്കിലും ഉണ്ടായിരിക്കേണ്ടത് പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു… ഞാന്‍ വളരെക്കാലമായി സ്ഥിരമായ ഒരു ബന്ധത്തിലാണ്. ഇത് ഹോളിവുഡില്‍ സര്‍വസാധാരണമാണ്. സെലിബ്രിറ്റി എന്ന ആശയത്തെക്കുറിച്ച് ഞാന്‍ ശ്രദ്ധിച്ചത് ആരെയെങ്കിലും കെട്ടിപ്പടുക്കാനും പിന്നീട് അവരെ തകര്‍ക്കാനും ആളുകള്‍ ശരിക്കും ഇഷ്ടപ്പെടുന്നു എന്നതാണ്.” നടി പറഞ്ഞു.

ഇതിനകം വിവാഹിതരും കുട്ടികളുമുള്ള സുഹൃത്തുക്കളുമായും കസിന്‍മാരുമായും താരതമ്യപ്പെടുത്തുമ്പോള്‍ വിവാഹം കഴിക്കുകയോ 30 വയസ്സിന് മുമ്പ് കുട്ടികളുണ്ടാകുകയോ ചെയ്യുന്നത് തനിക്ക് ‘ഭ്രാന്താണ്’ എന്ന് നടി കൂട്ടിച്ചേര്‍ത്തു.