Hollywood

അവര്‍ എന്നെ ഒരു നടിയാകാന്‍ ക്ഷണിച്ചു…ഞാന്‍ ചെയ്തു അത്രേയുള്ളൂ; മാഡം വെബ്ബിനെക്കുറിച്ച് സിഡ്‌നി സ്വീനി

ഹോളിവുഡിലെ സമീപകാല വമ്പന്‍ ഫ്‌ളോപ്പുകളില്‍ ഒന്നായിട്ടാണ് മാഡം വെബ് മാറിയത്. സ്ത്രീ സൂപ്പര്‍ഹീറോ സാഗയില്‍ പ്രേക്ഷകര്‍ക്ക് തീരെ മതിപ്പ് ഉണ്ടായിരുന്നില്ല. ഡക്കോട്ട ജോണ്‍സണ്‍, സിഡ്നി സ്വീനി, ഇസബെല മെഴ്സ്ഡ്, തഹര്‍ റഹീം, ആദം സ്‌കോട്ട്, എമ്മ റോബര്‍ട്ട്സ്, സെലസ്റ്റ് ഒകോണര്‍ എന്നിവരെല്ലാം അഭിനയിച്ച സിനിമയ്ക്ക് നിരൂപകരില്‍ നിന്ന് കിട്ടിയത് വന്‍ നെഗറ്റീവ് റിവ്യൂകളായിരുന്നു.

സിനിമയില്‍ ജൂലിയ കാര്‍പെന്ററായി വേഷമിട്ട നടി സിഡ്നി സ്വീനി ഇപ്പോള്‍ ചിത്രത്തിന്റെ പരാജയത്തെക്കുറിച്ച് തുറന്ന് പറയുകയാണ്. ലോസ് ഏഞ്ചല്‍സ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍, സിഡ്നി സ്വീനിയോട് മാഡം വെബ് പുറത്തിറങ്ങിയതിന് ശേഷം എങ്ങനെ പരിഹസിക്കപ്പെട്ടുവെന്ന ചോദ്യത്തോട് പ്രതികരിച്ചത് ഇങ്ങിനെയായിരുന്നു. ”സിനിമയില്‍ എന്നെ ഒരു നടിയായിട്ട് അവര്‍ തെരഞ്ഞെടുത്തിനാല്‍ അതില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നറിയാന്‍ ഞാന്‍ പോയി എന്നേയുള്ളൂ.” നടി പറഞ്ഞു.

നേരത്തെ, സാറ്റര്‍ഡേ നൈറ്റ് ലൈവില്‍ സിനിമയുടെ ഗതിയെക്കുറിച്ച് സിഡ്‌നി തമാശ പറഞ്ഞിരുന്നു. ”തന്നെ ആരെങ്കിലുമൊക്കെ ‘എനിവണ്‍ ബട്ട് യു, യൂഫോറിയ’ എന്നിവയില്‍ കണ്ടിട്ടുണ്ടാകണം, പക്ഷേ തീര്‍ച്ചയായും മാഡം വെബില്‍ കണ്ടിരിക്കാന്‍ ഇടയില്ല.” തന്നെ സ്വയം പരിഹസിച്ച് നടി പ്രതികരിച്ചു. സൂപ്പര്‍ഹീറോ ചിത്രം വന്‍ പരാജയമായിരുന്നെങ്കിലും സിഡ്‌നി സ്വീനിയുടെ കരിയറിനെ അത് ബാധിക്കില്ല. കാരണം അവളുടെ ഗ്ലെന്‍ പവലിനൊപ്പമുള്ള 2023 ലെ റൊമാന്റിക് കോമഡി ‘എനിബഡി ബട്ട് യു’ ആരാധകരില്‍ നിന്നും നിരൂപകരില്‍ നിന്നും ഒരുപോലെ മികച്ച അവലോകനങ്ങള്‍ നേടിയിരിക്കുകയാണ്. ബോക്‌സോഫീസിലും ചിത്രം മികച്ച പ്രകടനം കാഴ്ചവച്ചു.

സിഡ്നിയും ഗ്ലെനും തങ്ങളുടെ റോം-കോം സിനിമയുടെ തുടര്‍ച്ചയെക്കുറിച്ച് സൂചന നല്‍കിയിട്ടുണ്ട്. സിനിമയുടെ രണ്ടാം ഭാഗം ഉടനുണ്ടാകുമെന്നാണ് സൂചന. ഇപ്പോള്‍, തന്റെ വരാനിരിക്കുന്ന ചിത്രമായ ഇമ്മാക്കുലേറ്റിന്റെ പ്രൊമോഷനുകളുടെ തിരക്കിലാണ് താരം. മൈക്കിള്‍ മോഹന്‍ സംവിധാനം ചെയ്ത സൈക്കോളജിക്കല്‍ ഹൊറര്‍ ചിത്രമാണിത്. സിനിമയില്‍, സിഡ്നി സ്വീനി ഒരു കന്യാസ്ത്രീയെ അവതരിപ്പിക്കുന്നു, അതില്‍ മണി ഹീസ്റ്റ് നടന്‍ അല്‍വാരോ മോര്‍ട്ടെയും അഭിനയിക്കുന്നു. ഹൊറര്‍ ചിത്രം മാര്‍ച്ച് 22 ന് യുഎസ് തിയറ്ററുകളില്‍ റിലീസ് ചെയ്യും.