ഏതു വിഷയത്തിലും തന്റേതായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താറുള്ള നടി സ്വര ഭാസ്‌കര്‍ വീണ്ടും തന്റെ കാഴ്ചപ്പാടുകളിലൂടെ വാര്‍ത്തകളില്‍ ഇടം നേടുന്നു. അടിസ്ഥാനപരമായി മനുഷ്യര്‍ വൈവിദ്ധ്യ ലൈംഗികത ഇഷ്ടപ്പെടുന്നവരാണെന്നും ഏക ലൈംഗികത പക്ഷേ സമൂഹം മനുഷ്യരില്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും തുറന്നടിച്ച് നടി സ്വരഭാസ്‌ക്കര്‍. നമ്മളെല്ലാവരും ബൈസെക്ഷ്വലാണെന്നും സമാജ്‍വാദി പാർട്ടി എം.പി ഡിംപിൾ യാദവിനോട് ക്രഷ് തോന്നിയിട്ടുണ്ടെന്നും നടി സ്വരഭാസ്കർ പറഞ്ഞു. ചാനൽ അഭിമുഖത്തിലാണ് സ്വരഭാസ്കറിന്റെ പ്രതികരണം
എന്നാൽ, എതിർ ലിംഗത്തിലുള്ളവരോട് മാത്രം ആകർഷണം തോന്നണമെന്നത് ആയിരക്കണക്കിന് വർഷങ്ങളായി അടിച്ചേൽപ്പിക്കപ്പെട്ട ഒരു പ്രത്യയശാസ്ത്രമാണെന്ന് സ്വരഭാസ്കർ പറഞ്ഞു. ‘സ്‌ക്രീനു’മായുള്ള അഭിമുഖത്തില്‍ ഭര്‍ത്താവ് ഫഹദ് അഹമ്മദും സ്വരയോടൊപ്പം ഉണ്ടായിരുന്നു.
സമാജ് വാദി പാര്‍ട്ടി എംപിയും ഉത്തര്‍പ്രദേശിലെ നേതാവുമായ അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവിനോട് തനിക്ക് ഒരു ക്രഷ് ഉണ്ടായിരുന്നതായും നടി പറഞ്ഞു. അടുത്തിടെ ഡിംപിള്‍ യാദവിനെ കണ്ടിരുന്നതായും അവര്‍ പറഞ്ഞു. ഡിംപിൾ യാദവിന്റെ പിറന്നാളിന് ആശംസകളറിയിച്ച് സ്വരഭാസ്കർ രംഗത്തെത്തിയിരുന്നു.
താന്‍ കാരണം മഹാരാഷ്ട്രയില്‍ ഭര്‍ത്താവിന്റെ കരിയര്‍ അപകടത്തിലാക്കിയെന്നും, ലൈംഗികതയെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങള്‍ക്ക് ശേഷം ഉത്തര്‍പ്രദേശിലും അദ്ദേഹത്തിന് കാര്യങ്ങള്‍ അത്ര ശുഭകരമല്ലെന്നും സ്വര ഭാസ്‌കര്‍ തമാശയായി പറഞ്ഞു. വിവാദ വര്‍ത്തമാനങ്ങള്‍ സ്വര പറയുന്നത് ഇതാദ്യമല്ല. ദിവസങ്ങള്‍ക്ക് മുമ്പ്, ഭര്‍ത്താവിനെ ലക്ഷ്യമിട്ട് ജാതീയ അധിക്ഷേപം നടത്തിയ ഒരാളെ തുറന്നുകാട്ടിയിരുന്നു.
2023-ല്‍ റബിയ എന്ന മകള്‍ക്ക് ജന്മം നല്‍കിയിരുന്നു. മാതൃത്വം സ്വീകരിച്ചതിന് ശേഷം താന്‍ വ്യക്തിത്വ പ്രതിസന്ധിയിലൂടെ കടന്നുപോയതായും അടുത്തിടെ പറഞ്ഞിരുന്നു.




