തന്റെ ചെറുപ്പകാലത്ത് കഴിഞ്ഞകാല നടി ഗൗതമിയോട് തമിഴ്‌സൂപ്പര്‍താരം സൂര്യയ്ക്ക് വലിയ ആരാധന ഉണ്ടായിരുന്നെന്ന് സഹോദരനും നടനുമായ കാര്‍ത്തി. നടിയുടെ ജന്റില്‍മേന്‍ സിനിമയിലെ ‘ചിക്കുബുക്ക് റെയിലേ’ ഗാനരംഗവും നടിയുടെ നൃത്തരംഗവത്തിനും നടന്റെ മനസ്സില്‍ പ്രത്യേക സ്ഥാനമുണ്ടായിരുന്നെന്നും വെളിപ്പെടുത്തി. തമിഴ്‌സൂപ്പര്‍താരം സൂര്യ തെലുങ്ക് സൂപ്പര്‍താരം നന്ദമൂരി ബാലകൃഷ്ണയുടെ ടോക്‌ഷോയില്‍ പങ്കെടുത്തു സംസാരിക്കുമ്പോഴായിരുന്നു നടന്‍ കാര്‍ത്തിയുടെ വെളിപ്പെടുത്തല്‍.
ഷോയ്ക്കിടെ, നന്ദമുരി ബാലകൃഷ്ണ സൂര്യയുടെ ഇളയ സഹോദരനെ ഫോണില്‍ സഹോദരനെക്കുറിച്ച് അഭിപ്രായം പങ്കിടാന്‍ വിളിച്ചപ്പോഴായിരുന്നു കാര്‍ത്തി ജേഷ്ഠനെക്കുറിച്ചുള്ള രഹസ്യങ്ങള്‍ കാര്‍ത്തി പുറത്തുവിട്ടത്. 2004 മുതല്‍ സൂര്യ പ്രതിമാസം 5,000 രൂപ നിക്ഷേപിക്കുമായിരുന്നെന്നും അന്നുമുതല്‍ ഇന്നുവരെ ആ സമ്പാദ്യം തുടര്‍ന്നിരുന്നെങ്കില്‍ നിങ്ങള്‍ക്ക് 1.24 കോടി രൂപ ലഭിക്കുമായിരുന്നു എന്നും പറഞ്ഞു. റിലീസിനൊരുങ്ങുന്ന സൂര്യയുടെ ‘കങ്കുവ’ സിനിമയുടെ പ്രമോഷന് എത്തിയതായിരുന്നു സൂര്യ.
‘കങ്കുവ’യുടെ ക്ലൈമാക്സില്‍ കാര്‍ത്തി അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടുമെന്ന് അഭ്യൂഹമുണ്ട്. ‘കങ്കുവ’ പ്രമോഷനിടെ നടത്തിയ ഏറ്റവും പുതിയ ഇടപെടലില്‍ സൂര്യയും റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയും സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ ഇളയ സഹോദരനുമായി സ്‌ക്രീന്‍ സ്‌പേസ് പങ്കിടുന്നതിന് പരോക്ഷ സ്ഥിരീകരണം നല്‍കുകയും ചെയ്തു.
നന്ദമുരി ബാലകൃഷ്ണ ആതിഥേയത്വം വഹിച്ച അണ്‍സ്റ്റോപ്പബിള്‍ വിത്ത് എന്‍ബികെയില്‍ ആയിരുന്നു സൂര്യ മുഖ്യാതിഥിയായി എത്തിയത്. ആക്ഷന്‍ ഡ്രാമയില്‍ വ്യത്യസ്ത സമയ മേഖലകളെ ബന്ധിപ്പിക്കുന്ന ഇരട്ട വേഷത്തിലാണ് സൂര്യ അഭിനയിക്കുന്നത്, ദിഷ പടാനിയും ബോബി ഡിയോളും തങ്ങളുടെ കോളിവുഡ് അരങ്ങേറ്റത്തില്‍ നിര്‍ണായക വേഷങ്ങള്‍ ചെയ്യുന്നു. സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ നിരവധി ജനപ്രിയ മുഖങ്ങള്‍ പ്രധാന വേഷങ്ങളില്‍ ഉണ്ട്. നവംബര്‍ 14 നാണ് സിനിമ എത്തുന്നത്.