സ്വയം വിലയിരുത്തലില്‍ താന്‍ ഒരു മികച്ച നടനായി കരുതുന്നില്ലെന്നും തന്റേത് ഭയങ്കര ഓവറാക്ടിംഗ് ആണെന്ന് പലരും പറഞ്ഞിട്ടുണ്ടെന്നും നടന്‍ സൂര്യ. റെട്രോയുടെ പ്രമോഷന്റെ ഭാഗമായി കാര്‍ത്തിക് സുബ്ബരാജ്, സംഗീതസംവിധായകന്‍ സന്തോഷ് നാരായണന്‍ എന്നിവരുമായി നടത്തിയ സംഭാഷണത്തിനിടെയാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്.
പ്രാധാന്യമില്ലാത്ത സീനുകളെ പോലും ഗൗരവമായി കരുതുന്നയാളാണ് സൂര്യയെന്നും റെട്രോയിലെ ബ്രിഡ്ജ് സീനുകളില്‍ പോലും സൂര്യ കാര്യമായ ചിന്തകള്‍ നടത്തിയെന്നും സിനിമയുടെ മേക്കിംഗിനെ കുറിച്ച് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞു. ”ഞാന്‍ ശ്രദ്ധിച്ചത് അത്തരം രംഗങ്ങള്‍ പോലും അദ്ദേഹം നിസ്സാരമായി എടുത്തില്ല എന്നതാണെന്നും കാര്‍ത്തിക്ക് പറഞ്ഞു.
അതിനു മറുപടിയായി സൂര്യ പറഞ്ഞു. ”ഞാന്‍ ഒരു വലിയ നടനല്ല, ഞാന്‍ ഒരു ഓവര്‍ ആക്ടിംഗ് നടനാണെന്ന് പറയുന്നവരുണ്ട്. പലര്‍ക്കും അതായിരിക്കും അഭിപ്രായം. ഒരി ക്കല്‍ ബാല പറഞ്ഞു. ക്യാമറയ്ക്ക് മുന്നില്‍ സത്യസന്ധത പുലര്‍ത്തുക. കഥാപാത്ര ത്തി ന്റെ വൈകാരികാവസ്ഥയില്‍ നിന്ന് വഴുതിപ്പോകുമ്പോള്‍ ഞാന്‍ ശ്രദ്ധിക്കാതെ പോയാ ല്‍ അത് എന്നെ അറിയിക്കുക. നീ അങ്ങിനെ ചെയ്താല്‍ എനിക്ക് കൂടുതല്‍ സ ന്തോഷം. ഞാന്‍ അത്തരമൊരു സര്‍വകലാശാലയിലാണ് പഠിച്ചത്. ഞാന്‍ എന്റെ പരമാ വധി ശ്രമിക്കും. എന്നാല്‍ അത് എല്ലായ്‌പ്പോഴും സംഭവിക്കുന്നില്ല. എന്നിരുന്നാലും ഞാന്‍ ശരി ക്കും ശ്രമിക്കും.” അദ്ദേഹം പറഞ്ഞു.
അഭിനയത്തിന്റെ കാര്യത്തില്‍ സഹോദരന്‍ കാര്‍ത്തിയെ പോലെയല്ല താനെന്നും അദ്ദേഹം ചെയ്യുന്ന കാര്യങ്ങള്‍ തനിക്ക് കഴിയില്ലെന്നും സമ്മതിച്ചു. ‘എനിക്ക് ചെയ്യാന്‍ കഴിയുന്ന ചില കാര്യങ്ങളുണ്ട്. മറ്റുള്ളവര്‍ ചെയ്യുന്നത് എനിക്ക് അത്ര നിസ്സാരമായി ചെയ്യാനാകില്ല. മെയ്യഴകനെപ്പോലെ ഒരു സിനിമ എടുത്താല്‍ എനിക്ക് കാര്‍ത്തിയാകാന്‍ കഴിയില്ല… എനിക്ക് മെയ്യഴകനാകാന്‍ കഴിയില്ല. എനിക്ക് ചെയ്യാന്‍ കഴിയില്ലാത്ത കാര്യ ങ്ങള്‍ ചെയ്യാന്‍ കഴിയില്ലെന്ന് സമ്മതിക്കാന്‍ എനിക്ക് അല്‍പ്പം പോലും ലജ്ജയില്ലെ ന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.