Hollywood

സെന്‍ട്രല്‍ പാര്‍ക്കില്‍ കാമുകന്‍ ടോബി കോഹനെ ചുംബിക്കുന്ന ചിത്രം; പ്രണയത്തില്‍ സന്തുഷ്ടയായി സൂരി ക്രൂസ്

ഹോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ടോം ക്രൂസിന്റെയും നടി കാറ്റി ഹോംസിന്റെയും മകള്‍ സൂരിയാണ് ഇപ്പോള്‍ താരം. ഔദ്യോഗികമായി 18 വയസ്സ് തികഞ്ഞ താരപുത്രി എപ്പോള്‍ സിനിമയുടെ ലൈംലൈറ്റിലേക്ക് എത്തുമെന്ന ആകാംഷയിലാണ് ഹോളിവുഡ് മാധ്യമങ്ങള്‍. തന്റെ പ്രശസ്തരായ മാതാപിതാക്കളെപ്പോലെ സൂരിയും സിനിമയില്‍ എത്തിയേക്കാമെങ്കിലും ഇപ്പോള്‍ പഠനത്തിന്റെ തിരക്കിലാണ് കൗമാരതാരം.

പിന്നാലെ സഞ്ചരിക്കുന്ന പാപ്പരാസികള്‍ അടുത്തിടെ, അവളുടെ ജീവിതത്തെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ പരസ്യമാക്കി താരത്തിന്റെ സ്വകാര്യതയിലേക്ക് കടന്നുകയറിയിരിക്കുകയാണ്. അടുത്തിടെ കാമുകന്‍ ടോബി കോഹനുമായി സൂരി ക്രൂസ് പുറത്തുവരുന്നതും വേനല്‍ക്കാലം ആസ്വദിക്കുന്നതും പരസ്യമായി ചുംബിക്കുന്നതുമെല്ലാം പുറത്തുവിട്ടിരിക്കുകയാണ്.

ഇതുവരെ വളരെ സ്വകാര്യമായ ഒരു ജീവിതം നയിച്ചിരുന്ന സൂരി നിലവില്‍ ഒരു ഹൈസ്‌കൂള്‍ ബിരുദധാരിയും കോളേജില്‍ പഠിക്കുന്നവളുമാണ്. ക്രൂസ് ഹൈസ്‌കൂള്‍ വിട്ട് തന്റെ ബോയ്ഫ്രണ്ടിനൊപ്പം വേനല്‍ക്കാലം ആസ്വദിക്കുന്ന തിരക്കിലാണ്. സൂരിയുടെ അതേ ഗ്രേഡില്‍ ലാഗ്വാര്‍ഡിയ ഹൈസ്‌കൂള്‍ ഓഫ് മ്യൂസിക് & ആര്‍ട്സ് ആന്‍ഡ് പെര്‍ഫോമിംഗ് ആര്‍ട്സില്‍ ബിരുദം നേടിയയാളാണ് കോഹന്‍.

ഗിറ്റാറിസ്റ്റും ഗായകനും സംഗീതജ്ഞനുമായ കോഹന്‍ ഓണ്‍ലൈനില്‍ ഇടയ്ക്കിടെ സംഗീതം പങ്കുവെയ്ക്കാറുമുണ്ട്. അടുത്തിടെ യുവ ദമ്പതികള്‍ സെന്‍ട്രല്‍ പാര്‍ക്കില്‍ ചുംബനങ്ങളും ആലിംഗനങ്ങളും കൈകോര്‍ത്തുപിടിച്ചും ഫോട്ടോയെടുത്തു. അതേസമയം ഇനിയുള്ള പഠനത്തിനിടയില്‍ ഇരുവര്‍ക്കും ബന്ധം നിലനിര്‍ത്താന്‍ ദൂരം താണ്ടേണ്ടി വരും. ഇനി കോഹന്‍ ബെര്‍ക്ലീ കോളേജ് ഓഫ് മ്യൂസിക്കില്‍ ചേരാനാണ് പദ്ധതിയിട്ടിരിക്കുന്നത്. സൂരിയാകട്ടെ ഉന്നത പഠനത്തിന് പെന്‍സില്‍വാനിയയിലെ പിറ്റ്സ്ബര്‍ഗില്‍ കാര്‍ണഗീ മെലോണില്‍ ചേരുമെന്നും റിപ്പോര്‍ട്ടുണ്ട്.