ഹോളിവുഡ് ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘സൂപ്പര്‍മാന്‍: ലെഗസി’ യില്‍ വെനസ്വേലിയന്‍ സുന്ദരി മരിയ ഗബ്രിയേല ഡി ഫാരിയ യും. 31 കാരിയായ നടി സിനിമയില്‍ വില്ലന്‍ വേഷത്തിലാണ് എത്തുന്നത്. വെനസ്വേലന്‍ താരം ജെയിംസ് ഗണ്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. കോമിക്‌സിലെ എഞ്ചിനീയര്‍ എന്നറിയപ്പെടുന്ന ഏഞ്ചല സ്പിക്കയുടെ വേഷത്തിലാണ് നടി എത്തുന്നത്. വളരെയധികം പ്രത്യേകതയുള്ള കഥാപാത്രമാണ് ഡി ഫാരിയയുടേത്.
നാനോടെക്‌നോളജിയില്‍ നിന്ന് വരുന്ന തന്റെ ശക്തിയെ അവര്‍ തിന്മയ്ക്കായി ഉപയോഗിക്കുന്നു. കോമിക്‌സില്‍, വില്ലന്‍ അവളുടെ ചര്‍മ്മത്തിനുള്ളില്‍ പറക്കുന്ന കവചം സൂക്ഷിച്ചിരിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. അതേസമയം പുതിയ പ്രോജക്റ്റില്‍ അവളുടെ കഥ എത്രത്തോളം പര്യവേക്ഷണം ചെയ്യപ്പെടുമെന്ന് ഇപ്പോഴും അജ്ഞാതമാണ്. ഡേവിഡ് കോറന്‍സ്വെറ്റാണ് സൂപ്പര്‍മാന്‍ ആകുന്നത്.
ലോയിസ് ലെയ്നായി റേച്ചല്‍ ബ്രോസ്നഹാന്‍, ഗ്രീന്‍ ലാന്റേണ്‍ ആയി നഥാന്‍ ഫിലിയന്‍, ഹോക്ക്ഗേള്‍ ആയി ഇസബെല മെഴ്സ്, മിസ്റ്റര്‍ ടെറിഫിക്കായി എഡി ഗാതേഗി, മെറ്റമോര്‍ഫോ ആയി ആന്റണി കാരിഗന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.യുവ നടി എന്ന നിലയില്‍ ലാറ്റിനമേരിക്കയില്‍ തുടങ്ങിയ മരിയ 2008 ലെ ടിവി സീരീസായ ‘ഇസ ടികെഎം’ലെ വേഷമാണ് അവളെ വിജയത്തിലേക്ക് നയിച്ചത്. പിന്നീട് ഹോളിവുഡിലേക്ക് കടന്നു, 2021-ല്‍ പുറത്തിറങ്ങിയ ഹൊറര്‍ ചിത്രമായ ‘ദ എക്‌സോര്‍സിസം ഓഫ് ഗോഡ്’ എന്ന ചിത്രത്തിലും ‘ദ ഡ്യൂവല്‍’, ‘ആനിമല്‍ കണ്‍ട്രോള്‍’ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.