Hollywood

സ്വഫ്റ്റ് ട്രാവിസ് ചുംബനത്തിന് 123.4 ദശലക്ഷം കാഴ്ചക്കാര്‍; ചരിത്രത്തില്‍ രണ്ടാമത് ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ലൈവ്

ഹോളിവുഡ്താരം ടെയ്‌ലര്‍ സ്വിഫ്റ്റും കായികതാരം ട്രാവിസ് കെല്‍സും തമ്മിലുള്ള ചുംബനരംഗം അരങ്ങേറിയ സൂപ്പര്‍ബൗള്‍ മത്സരം ചരിത്രമെഴുതി. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട രണ്ടാമത്തെ സംപ്രേഷണം എന്ന റെക്കോഡാണ് സൂപ്പര്‍ബൗള്‍ ടേിയത്. ടെയ്ലര്‍ സ്വിഫ്റ്റിന്റെ പിന്തുണയോടെ കാമുകന്‍ ട്രാവിസ് കെല്‍സിന്റെ കന്‍സാസ് സിറ്റി ചീഫ്‌സ്, അധികസമയത്ത് 25-22 ന് സാന്‍ ഫ്രാന്‍സിസ്‌കോ 49 നേഴ്‌സിനെ പരാജയപ്പെടുത്തി സൂപ്പര്‍ ബൗള്‍ നേടിയ മത്സരമാണ് ചരിത്രമെഴുതിയത്.

123.4 ദശലക്ഷം കാഴ്ചക്കാരാണ്് സൂപ്പര്‍ബൗള്‍ കലാശപ്പോര് കണ്ടത്. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട സംപ്രേക്ഷണമെന്ന് തിങ്കളാഴ്ച രാത്രി സിബിഎസ് സ്‌പോര്‍ട്‌സ് പ്രഖ്യാപിച്ചു. 115.1 ദശലക്ഷം ശരാശരി കാഴ്ചക്കാരെ ആകര്‍ഷിച്ച കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ ബൗളിന്റെ തന്നെ റെക്കോഡാണ് മറികടന്ന്. അപ്പോളോ 11 മൂണ്‍ ലാന്‍ഡിംഗാണ് ചരിത്രത്തില്‍ കൂടുതല്‍ ആളുകള്‍ കണ്ട സംപ്രേഷണം. ശരാശരി 125-150 മില്യണ്‍ ആളുകള്‍ 1969 ലെ ഇവന്റ് ഒന്നിലധികം നെറ്റ്വര്‍ക്കുകള്‍ക്കിടയില്‍ തത്സമയം കണ്ടു. അതിന് ശേഷം എക്കാലത്തെയും ഏറ്റവുമധികം വീക്ഷിക്കപ്പെട്ടിട്ടുള്ള ടോപ്പ്-10 ഇവന്റുകള്‍ എല്ലാം 2011 മുതലുള്ള സൂപ്പര്‍ ബൗളുകളാണ്.

കളിയില്‍ സ്വന്തം ടീമിനായി മികച്ച പ്രകടനമാണ് ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ കാമുകന്‍ കെല്‍സ് നടത്തിയത്. രണ്ടാം പകുതിയില്‍, 93 യാര്‍ഡിനുള്ളില്‍ ഒമ്പത് ക്യാച്ചുകളുമായി കളി പൂര്‍ത്തിയാക്കാന്‍ കെല്‍സെ തന്റെ ആധിപത്യം കാണിച്ചു. കളി കഴിഞ്ഞ് എത്തിയ കെല്‍സിനെ മൈതാനത്ത് ഇറങ്ങിയ ടെയ്‌ലര്‍ സ്വിഫ്റ്റ് ഇറുകെ പുണരുകയും പ്രിയതമന് ഒരു ചുടുചുംബനം നല്‍കിയാണ് അഭിനന്ദനം അറിയിച്ചത്. ഈറോസ് ടൂറിന്റെ ഭാഗമായി ജപ്പാനില്‍ പര്യടനം നടത്തുന്ന പോപ്പ്താരം കാമുകന്റെ കളി കാണാനായി ജപ്പാനില്‍ നിന്നും കഴിഞ്ഞ ദിവസമാണ് എത്തിയത്.