Movie News

ആക്ഷന്‍ഹീറോകള്‍ക്ക് വമ്പന്‍ എതിരാളി വരുന്നു ; സ്റ്റണ്ട് കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്ന്‍ നായകനാകുന്നു

അഭിനയരംഗത്ത് നിന്നും പലരും ക്യാമറയ്ക്ക് പിന്നിലേക്ക് സിനിമയുടെ സാങ്കേതികവിദഗ്ദ്ധരായി മാറിയിട്ടുണ്ട്. ക്യാമറയ്ക്ക് പിന്നില്‍ നിന്നിരുന്ന പലരും പിന്നീട് തിരക്കുപിടിച്ച അഭിനേതാക്കളായും മാറിയിട്ടുണ്ട്. തമിഴ് സിനിമകളിലെ ആക്ഷന്‍ഹീറോകള്‍ക്ക് വമ്പന്‍ വെല്ലുവിളി ഉയര്‍ത്തി ക്യാമറയ്ക്ക് പിന്നില്‍ തിരക്കുക്കോടു തിരക്കുമായി സെറ്റുകള്‍ തോറും നടന്നിരുന്ന ഒരു അപൂര്‍വ്വവ്യക്തി അഭിനയരംഗത്തേക്ക് കയറുന്നു.

ട്രെന്‍ഡ്‌സ് സിനിമാസിന്റെയും എംഡി സിനിമാസിന്റെയും ബാനറുകളില്‍ യഥാക്രമം ജെ എം ബഷീറും ചൗദ്രിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന പാന്‍ ഇന്ത്യന്‍ സിനിമയില്‍ സ്റ്റണ്ട് കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്ന്‍ ആദ്യമായി അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. പേരിട്ടിട്ടില്ലാത്ത ചിത്രം സംവിധാനം ചെയ്യുന്നത് മാ വെട്രിയാണ്. സിനിമയില്‍ പീറ്റര്‍ ഹെയ്നാണ് നായകന്‍. പ്ലോട്ട് വിശദാംശങ്ങള്‍ രഹസ്യമാക്കി വെച്ചിരിക്കുകയാണെങ്കിലും സൂപ്പര്‍ ആക്ഷന്‍ ഗണത്തില്‍ പെടുന്ന സിനിമയയായിരിക്കും ഇതെന്നാണ് വിവരം.

ഹോളിവുഡ് സിനിമകളോട് എനിക്ക് വലിയ ഇഷ്ടമാണ്, തമിഴില്‍ അങ്ങനെയൊരു സിനിമ ചെയ്യണമെന്ന ആശയത്തില്‍ ഞാന്‍ ഒരു കഥയെഴുതി. അതില്‍ നായക വേഷത്തില്‍ പീറ്റര്‍ ഹെയ്‌നെ അഭിനയിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. കഥയില്‍ മതിപ്പുളവായ അദ്ദേഹം ഉടന്‍ തന്നെ സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ സമ്മതിച്ചു.” സംവിധായകന്‍ പറഞ്ഞു. ”വരാനിരിക്കുന്ന സിനിമയില്‍ ഞാന്‍ കാട്ടില്‍ ജീവിക്കുന്ന ഒരു മനുഷ്യന്റെ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന്റെ സ്ലീവിനോട് തികച്ചും യോജിക്കുന്ന തരത്തില്‍ ശാരീരികമായി രൂപാന്തരപ്പെടാനുള്ള തീവ്രമായ പരിശീലനത്തിലാണ് ഞാന്‍.” സ്റ്റണ്ട് ഡയറക്ടര്‍ പറഞ്ഞു.