പൂര്‍ണവളര്‍ച്ചയെത്താതെ പ്രസവിക്കുന്ന കുട്ടികളുടെ ജീവിതത്തം മെച്ചപ്പെടാനും അവനെ അല്ലെങ്കില്‍ അവളെ കൂടുതല്‍ സമര്‍ത്ഥനും മിടുക്കനുമാക്കാന്‍ മുലയൂട്ടലുകൊണ്ട് സാധിക്കുമെന്ന് പഠനങ്ങള്‍. ബ്രിഗാമിലെ വുമണ്‍ ഹോസ്പിറ്റലില്‍ നടത്തിയ പഠനത്തില്‍ ഇങ്ങനെ ജനിക്കുന്ന കുട്ടികളില്‍ ജനിച്ച് ആദ്യ 28 ദിവസം കൃത്യമായ രീതിയില്‍ നല്‍കിയ മുലയൂട്ടല്‍ ട്രീറ്റമെന്റില്‍ കുട്ടിയുടെ ബുദ്ധിവളര്‍ച്ചയും ആരോഗ്യവും മെച്ചപ്പെട്ടതായി കണ്ടെത്തി.
ഇങ്ങനെ ജനിക്കുന്ന കുട്ടികളെ 7 വയസ്സുവരെ വളരെ കരുതലോടെ നോക്കണമെന്ന് പഠനത്തില്‍ പറയുന്നു. കുട്ടിയുടെ മാതാവ് മാത്രമല്ല, പിതാവും, ഡോക്ടര്‍മാരും, ബന്ധുക്കളുമൊക്കെ കൂടുതല്‍ ശ്രദ്ധിക്കണമെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. പഠനത്തിനായി കുഞ്ഞുങ്ങളെ 30 ദിവസത്തോളം നിരീക്ഷിച്ചു. ആരോഗ്യകരമായി വീക്കായ കുട്ടികള്‍ പോലും മുലയൂട്ടലില്‍ പ്രതിരോധ ശക്തി വീണ്ടെടുക്കുന്നതായി പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കുട്ടികളുടെ വളര്‍ച്ചയ്ക്ക് അടിസ്ഥാനമായി ഒരുപാട് കാര്യങ്ങള്‍ ആവശ്യമാണ്. അതില്‍ ഉള്ള ഒരു കാര്യം മാത്രമാണ് മുലയൂട്ടല്‍ എന്നും പഠനത്തില്‍ പറയുന്നു. പഠനത്തില്‍ ചില പോരായ്മകള്‍ കണ്ടെത്തിയിട്ടുണ്ട്. അവ നിരീക്ഷണവിധേയമാക്കിയിരിക്കുകയാണ്. പഠനത്തെക്കുറിച്ച് ജേര്‍ണല്‍ ഓഫ് പീഡിയാട്രിക്സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.