Crime

സ്വകാര്യചിത്രം കാട്ടി ലൈംഗിക ബന്ധം, ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു; MSc വിദ്യാര്‍ഥിനി ജീവനൊടുക്കി

എംഎസ്‍സി വിദ്യാര്‍ഥിനിയായ 22 കാരിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബെംഗളുരു സൗത്ത് ജില്ലയിലെ രാമനഗര സ്വദേശി വര്‍ഷിണിയാണ് മരിച്ചത്. ആണ്‍സുഹൃത്ത് വഞ്ചിച്ചെന്നും ബ്ലാക്ക്മെയില്‍ ചെയ്തെന്നും കാണിച്ച് എഴുതിയ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു.

മൈസൂരുവില്‍ സ്വകാര്യ കോളജില്‍ എംഎസ്‍സി ബയോടെക്നോളജി വിദ്യാര്‍ഥിനിയാണ് മരിച്ച വര്‍ഷിണി. ഞായറാഴ്ച 11 മണിയോടെ വര്‍ഷിണിയെ ഫാനില്‍ തൂങ്ങിയ നിലയില്‍ അമ്മയാണ് കണ്ടെത്തുന്നത്. വീട്ടില്‍ നിന്നും കണ്ടെത്തിയ ആത്മഹത്യ കുറിപ്പില്‍ ആണ്‍സുഹൃത്തായ അഭിക്ക് എതിരെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്നും സ്വകാര്യ ചിത്രങ്ങളുപയോഗിച്ച് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു എന്നുമാണ് ആത്മഹത്യക്കുറിപ്പിലുള്ളത്. ഗര്‍ഭിണിയാക്കിയശേഷം അബോര്‍ഷന്‍ ചെയ്യാന്‍ നിര്‍ബന്ധിച്ചു. ആണ്‍സുഹൃത്ത് പണവും സ്വര്‍ണവും കൈക്കലാക്കിയെന്നും ആത്മഹത്യ കുറിപ്പിലുണ്ട്. യുവതിയുടെ ആണ്‍സുഹൃത്തിനെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.