Health

ഈ ലക്ഷണങ്ങള്‍ അവഗണിക്കാതിരിക്കുക; ഇത് സ്‌ട്രോക്കിന്റെ മുന്നറിയിപ്പാകാം

സംസാരത്തില്‍ വ്യക്തതയില്ലാത്ത അവസ്ഥ. രോഗി എന്താണ് പറയുന്നത് എന്ന് കേള്‍ക്കുന്നവര്‍ക്ക് മനസിലാകാത്ത അവസ്ഥ.
പെട്ടെന്ന് സംസാരിക്കാന്‍ കഴിയാതെ വരിക. ഒരു ഭാഗത്ത് പെട്ടെന്ന് ഉണ്ടാകുന്ന മരവിപ്പ്. മുഖത്തിനും കൈകാലുകള്‍ക്കും സംഭവിക്കുന്ന ബലക്ഷയം അല്ലെങ്കില്‍ തളര്‍ച്ച. മുഖത്ത് പെട്ടെന്ന് സംഭവിക്കുന്ന കോട്ടം.

പെട്ടെന്ന് ഉണ്ടാകുന്ന ആശയക്കുഴപ്പം, ഒരു കണ്ണിനോ രണ്ട് കണ്ണിനോ കാഴ്ച പ്രശ്‌നം ഉണ്ടാകുക അല്ലെങ്കില്‍ രണ്ടായി കാണുക.

പെട്ടെന്ന് കഠിനമായി ഉണ്ടാകുന്ന തലവേദന, ഛര്‍ദ്ദി

പെട്ടെന്നുണ്ടാകു അപസ്മാരം അല്ലെങ്കില്‍ ബോധക്ഷയം.

ചെറിയ ജോലികള്‍ ചെയ്യുമ്പോള്‍ പോലും കിതപ്പ് അനുഭവപ്പെട്ടാല്‍ സൂക്ഷിക്കുക

ഒരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാതെ വരിക

പെട്ടെന്നുണ്ടാകുന്ന മാനസിക ആഘാതങ്ങളും സ്‌ട്രോക്കിന് കാരണമാകും.

മേല്‍പ്പറയുന്ന ഏതെങ്കിലും ലക്ഷണം ഉണ്ടെങ്കില്‍ ഉടന്‍ വൈദ്യസഹായം തേടുക. ക്യത്യസമയത്ത് വൈദ്യസഹായം ലഭ്യമാക്കിയാല്‍ രോഗിയെ രക്ഷിക്കാന്‍ സാധിക്കും.