Lifestyle

മണത്തും കുറയ്ക്കാം മാനസിക സമ്മര്‍ദ്ദം ; ഉന്മേഷം പകരാന്‍ ഇതാ വഴികള്‍

ഇന്ന് ഭൂരിഭാഗം ആളുകളും അനുഭവിക്കുന്ന പ്രശ്‌നമാണ് സ്‌ട്രസ് . വീടുകളിലും ജോലിസ്ഥലങ്ങളിലുമെല്ലാം പലതരത്തിലുമുള്ള സ്‌ട്രസ് അനുഭവിക്കുന്നവരുണ്ട്. ദൈനംദിന ജീവിതത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മാനസിക സമ്മര്‍ദ്ദം ഒരു പരിധി വരെ ഒഴിവാക്കാനായി സാധിക്കും. ശ്വസന വ്യായാമങ്ങൾ അതില്‍ പ്രധാനപ്പെട്ടതാണ്. ആഴത്തിലുള്ള ശ്വാസോച്ഛ്വാസം ശരീരത്തിനെ ശാന്തമാക്കുന്നു.

മാത്രമല്ല ഹൃദയമിടിപ്പ് നിയന്ത്രിക്കാനും മനസിനെ ശാന്തമാക്കാനും ഇതിലൂടെ സാധിക്കും. ദിവസവും ശ്വസന വ്യായാമം ചെയ്യുന്നത് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങളും സൂചിപ്പിക്കുന്നുണ്ട്. ബ്രീത്തിങ് എക്‌സസൈസ് സ്ഥിരമായി ചെയ്യുന്നത് ശ്വാസകോശത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും സഹായകരമാണ്.

തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നതും സമ്മര്‍ദം കുറയ്ക്കാനായി സഹായിക്കും ഇത് കോര്‍ട്ടിസോളിനെ കുറക്കാനും ചര്‍മ്മത്തിന് അധികം ഉന്മേഷം പകരാനും സഹായിക്കുന്നു. പ്രോഗ്രസ്സീവ് മസില്‍ റിലാക്‌സേഷനും സമ്മര്‍ദം കുറയ്ക്കാനുള്ള ഒരു വഴിയാണ്. ടെന്‍ഷന്‍ വരുംമ്പോള്‍ പേശികള്‍ മുറുകും എന്നാല്‍ ഇതിലൂടെ പേശികളെ തിരിച്ച് വിശ്രമാവസ്ഥയിലേക്ക് കൊണ്ടുവരാനായി കഴിയും . ദിവസവും ഈ വ്യായാമം ചെയ്യുന്നത് സമ്മര്‍ദ്ദം കുറയ്ക്കുന്നു.

ചില സുഗന്ധങ്ങളും സമ്മര്‍ദം കുറയ്ക്കാനായി സഹായിക്കും . ലാവെന്റര്‍, പെപ്പര്‍മിന്റ് തുടങ്ങിയവയുടെ മണമോ അല്ലെങ്കില്‍ മനസിനിഷ്ടപ്പെടുന്ന സുഗന്ധമുള്ള മെഴുകുതിരികള്‍ കത്തിക്കുന്നതോ സമ്മര്‍ദത്തെ അകറ്റുന്നതിന് സഹായിക്കും. ഇതെല്ലാം തന്നെ ശാന്തമായ അന്തരീക്ഷം സൃഷ്ടിക്കാനായി സഹായിക്കും. ചുറ്റുമുള്ള എഴുത്തുകൾ , സുഗന്ധങ്ങള്‍ രുചികൾ എന്നിവയെല്ലാം മനസിന്റെ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.