Sports

ഒരു പക്ഷേ ഓസീസ് തോറ്റിരുന്നെങ്കില്‍… ഏറെ ചര്‍ച്ച ചെയ്യപ്പെടുമായിരുന്ന വിഷയം സ്മിത്തിന്റെ പുറത്താകല്‍

ഇന്ത്യയെ ആറു വിക്കറ്റിന് തോല്‍പ്പിച്ച് ഓസ്‌ട്രേലിയ കിരീടം നേടിയ മത്സരത്തില്‍ ഓസീസിന്റെ മുന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്തിന്റെ പുറത്താകല്‍ ചര്‍ച്ചാവിഷയമാകുന്നു. മത്സരം ഓസ്‌ട്രേലിയ ജയിച്ചതിനാല്‍ വലിയ പ്രശ്‌നമാകാതെ പോയ തീരുമാനം ഇന്ത്യ ജയിച്ചിരുന്നെങ്കില്‍ മറ്റൊന്നായി മാറുമായിരുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഫൈനലിനിടെ താന്‍ പുറത്തായ തീരുമാനത്തില്‍ സ്മിത്ത് റിവ്യൂവിന് വിടാതിരുന്നത് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു.

ജസ്പ്രീത് ബൂംറെയുടെ പന്തില്‍ സ്റ്റീവ് സ്മിത്ത് വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. ഈ സമയത്ത് താരത്തിന്റെ വ്യക്തിഗത സ്‌കോര്‍ 10 പോലും എത്തിയിരുന്നില്ല. ജസ്പ്രീത് ബുമ്ര, സ്മിത്തിനെ ഒരു സ്ലോ ഡെലിവറി ലെഗ് സൈഡില്‍ കളിക്കാന്‍ നോക്കിയ സ്മിത്തിന്റെ ബാറ്റില്‍ തട്ടാതെ പന്ത് പാഡില്‍ കൊണ്ടു. ഇന്ത്യന്‍ ടീമിന്റെ അപ്പീലില്‍ അമ്പയര്‍ ഔട്ട് വിളിച്ചു. ഈ സമയത്ത് നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ ഓപ്പണര്‍ ട്രാവിസ് ഹെഡായിരുന്നു ഉണ്ടായിരുന്നത്. ഒന്നു സംശയിച്ച സ്മത്ത് ട്രാവിസ് ഹെഡുമായി ഒരു ഹ്രസ്വ സംഭാഷണം നടത്തി, റിവ്യൂ വേണ്ടെന്ന് തീരുമാനിച്ചു.

എന്നാല്‍ പിന്നീട് വന്ന ടി വി റീപ്‌ളേയില്‍ പന്ത് ഓഫ് സ്റ്റമ്പിന് പുറത്താണെന്ന് കണ്ടെത്തി. കളിയുടെ ഗതിയെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടായിരുന്ന തീരുമാനം പക്ഷേ ട്രാവിസ് ഹെഡിന്റെ ബാറ്റിംഗില്‍ ഇല്ലാതാകുകയായിരുന്നു. ഡിസിഷന്‍ റിവ്യൂ സിസ്റ്റം (ഡിആര്‍എസ്) എടുക്കേണ്ടതില്ലെന്ന സ്മിത്തിന്റെ തീരുമാനത്തെ പക്ഷേ ആരാധകരും പണ്ഡിറ്റുകളും ചോദ്യം ചെയ്തുകൊണ്ട് രംഗത്ത് വന്നു.

താരത്തെ പുറത്താക്കിയ രീതി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ചര്‍ച്ചകള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വഴിയൊരുക്കിയത് പെട്ടെന്നായിരുന്നു. സ്മിത്ത് പുറത്താകുമ്പോള്‍ ഇന്ത്യ ഉയര്‍ത്തിയ 240 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയ 7.5 ഓവറില്‍ 47-3 എന്ന നിലയിലായിരുന്നു. ഡേവിഡ് വാര്‍ണറും മിച്ചല്‍ മാര്‍ഷും പവലിയനില്‍ തിരിച്ചെത്തിയതോടെ ഓസ്ട്രേലിയന്‍ ഇന്നിംഗ്സ് സമ്മര്‍ദ്ദത്തിലായി. ട്രാവിസ് ഹെഡും മാര്‍നസ് ലാബുഷാഗ്നെയും ഇന്നിംഗ്സ് പുനര്‍നിര്‍മിക്കുകയായിരുന്നു.വൈറലായിരിക്കുകയാണ്.