Hollywood

വേദനിക്കുന്ന എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു; ഇസ്രായേല്‍ ആക്രമണത്തില്‍ രൂക്ഷപ്രതികരണവുമായി ഗാല്‍ ഗാഡോട്ട്

ശനിയാഴ്ച ഇസ്രായേല്‍ ഹമാസ് പോരാട്ടം വീണ്ടും തുടങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ രൂക്ഷ പ്രതികരണവുമായി ഹോളിവുഡ്താരം ഗാല്‍ ഗാഡോട്ട്. മാരകമായ സംഘര്‍ഷത്തില്‍ കുടുങ്ങിയ ഇസ്രായേലിലെ നിരപരാധികളെ പിന്തുണച്ചാണ് നടി രംഗത്ത് വന്നിരിക്കുന്നത്.

ശനിയാഴ്ച, സംഘര്‍ഷത്തെക്കുറിച്ചുള്ള ഒരു വാര്‍ത്താ ലേഖനത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പോസ്റ്റ് ചെയ്തായിരുന്നു ഗാഡോട്ടിന്റെ പ്രതികരണം.”പലസ്തീന്‍ സൈനിക ഗ്രൂപ്പായ ഹമാസ് ഗാസയില്‍ കുറഞ്ഞത് 250 ഇസ്രായേലികളെങ്കിലും കൊല്ലുകയും ഡസന്‍ കണക്കിന് സ്ത്രീ കുട്ടികളും മുതിര്‍ന്നവരും ബന്ദികളാക്കപ്പെടുകയും ചെയ്തിട്ടുണ്ട്” ഗാല്‍ഗാഡോട്ട് അടിക്കുറിപ്പില്‍ എഴുതി.

”രാവിലെ തുടങ്ങി 3000-ത്തിലധികം റോക്കറ്റുകള്‍ വര്‍ഷിച്ചു. ഹമാസ് ബന്ദികളാക്കി, ഇസ്രായേലിലെ താവളങ്ങളും ജനവാസ കേന്ദ്രങ്ങളും നിയന്ത്രിക്കുന്നു. 1,500-ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്, കനത്ത പോരാട്ടം ഇപ്പോഴും തുടരുകയാണ്. ഞാന്‍ അവരുടെ ശബ്ദം കേള്‍ക്കുന്നു, അവര്‍ വാതിലില്‍ മുട്ടുന്നു. ഞാന്‍ എന്റെ രണ്ട് കൊച്ചുകുട്ടികള്‍ക്കൊപ്പമാണ്. വേദനിക്കുന്ന എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു.”ഇസ്രായേലിലെ നിലവിലെ സാഹചര്യത്തോട് പ്രതികരിച്ച ആദ്യ സെലിബ്രിറ്റികളില്‍ ഒരാളാണ് ഗാല്‍ ഗാഡോട്ട്.

ഇസ്രായേല്‍ സൈന്യത്തില്‍ സേവനമനുഷ്ഠിച്ചിട്ടുള്ളയാളാണ് ഗാഡോട്ട്. ആക്രമണത്തിന്റെ ഫലമായി 300-ലധികം ആളുകള്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹമാസ് വിക്ഷേപിച്ച നൂറുകണക്കിന് റോക്കറ്റുകളാല്‍ ടെല്‍ അവീവ് ഉള്‍പ്പെടെയുള്ള പല ഇസ്രായേലി നഗരങ്ങളും ആക്രമിക്കപ്പെട്ടു.